HOME
DETAILS

അവധിക്കാലമാണ് .... ഹൈറേഞ്ചുകളിലേക്ക് പോകും മുന്‍പേ ഇക്കാര്യങ്ങള്‍കൂടി അറിഞ്ഞിരിക്കണം

  
May 14 2025 | 10:05 AM

 Before heading to high ranges its good to know these things

അവധിക്കാലം അവസാനിക്കാറായി അതിന് മുന്‍പേ എവിടേക്കെങ്കിലും വിനോദയാത്ര പോകാനായി പ്ലാനിടുകയാണോ?... എങ്കില്‍ ചില കാര്യങ്ങള്‍ അറിഞ്ഞുവയ്ക്കണമെന്നാണ് മോട്ടാര്‍ വാഹന വകുപ്പ് പറയുന്നത്. അതായത് ഹൈറേഞ്ചുകളിലേക്ക് പോകാനാണ് പ്ലാനെങ്കില്‍ അതീവ ജാഗ്രത വേണം. ഹെറേഞ്ചുകളില്‍ അപകടങ്ങളും കൂടുകയാണ്. 

ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം

സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കേരളത്തില്‍    45 Ghat Road (മലമ്പാതകള്‍ ) ആണ് ഉള്ളത് എങ്കിലും ഈ പാതകളുടെ സ്വഭാവ സാദൃശ്യമുള്ള, ചെറുതും വലുതുമായ ധാരാളം റോഡുകള്‍ പശ്ചിമഘട്ടത്തിന്റെ ഭാഗമായ കിഴക്കന്‍ ജില്ലകളിലുണ്ട്. കാലാവസ്ഥയും, ഭൂപ്രകൃതിയും കനിഞ്ഞനുഗ്രഹിച്ച മഞ്ഞും ,തണുപ്പും,കോടയും സഞ്ചാരികളെ ഈ ജില്ലകളിലേക്ക് എക്കാലവും ആകര്‍ഷിച്ച് കൊണ്ടിരിക്കുന്നു.. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും, മറ്റു ജില്ലകളില്‍ നിന്നും  എത്തുന്ന സഞ്ചാരികളുടെ വാഹനങ്ങള്‍, അവര്‍ക്ക് പരിചിതമല്ലാത്ത ഈ റോഡുകളില്‍ നിരന്തരം അപകടങ്ങള്‍ സൃഷ്ടിച്ച് കുന്നുണ്ട്. ഇതില്‍ ആദ്യമായി ഈ റോഡുകളില്‍  എത്തുന്ന ഡ്രൈവര്‍മാരാണ് കൂടുതലും അപകടം സൃഷ്ടിക്കുന്നത്. നഗരങ്ങളിലെയും,നിരന്ന പ്രദേശങ്ങളിലെ റോഡുകളിലെയും റോഡുകളില്‍ വാഹനമോടിച്ച് ശീലിച്ചവര്‍ അതേശൈലിയില്‍ മലമ്പാതകളിലും ഓടിക്കുന്നതാണ് അപകടങ്ങളുടെ പ്രധാന കാരണമായി കാണപ്പെട്ടിട്ടുള്ളത്.

Off-Roading in Thrissur - Today's offer Rs.200 ( 20 % off)

കുത്തനെയുള്ള കയറ്റവും ഇറക്കവും ,തീവ്രത ഏറിയ വളവുകളും ഉള്ള റോഡുകളില്‍ ' സൈറ്റ് ഡിസ്റ്റന്‍സ് ' (Sight Distance)വളരെ കുറവായിരിക്കും എന്ന വസ്തുത അവര്‍ മനസിലാക്കാതെ പോകുന്നു. ഡ്രൈവര്‍ക്ക് മുന്നിലെ റോഡ് കാണുന്ന ദൂരമെന്നോ, ദൂരക്കാഴ്ച എന്നൊക്കെയാണ് 'സൈറ്റ് ഡിസ്റ്റന്‍സ്' എന്ന വാക്കു കൊണ്ട് ഉദ്ദേശിക്കുന്നത്.' സൈറ്റ് ഡിസ്റ്റന്‍സ്' കുറഞ്ഞ റോഡുകള്‍ ,പ്രത്യേകിച്ച് ഡ്രൈവര്‍ക്ക് പരിചയമില്ലാത്തതാണെങ്കില്‍ അപകട സാധ്യത വളരെ കൂടുതലാണ്. ഹില്‍ സ്റ്റേഷന്‍ റോഡുകളില്‍ 'സൈറ്റ് ഡിസ്റ്റന്‍സ്' വളരെ കുറവുമായിരിക്കും.

' സൈറ്റ് സിസ്റ്റന്‍സ്' കുറഞ്ഞ റോഡില്‍ ഡ്രൈവര്‍ക്ക്

1. മുന്നിലെ വളവിന്റെയൊ, ഇറക്കത്തിന്റെയൊ തീവ്രത അറിയാന്‍ കഴിയില്ല.
2. എതിര്‍വശത്തു നിന്നും വരുന്ന വാഹനങ്ങളെ കാണാന്‍ കഴിയില്ല
3. മുന്നിലെ തടസങ്ങളെ മുന്‍കൂട്ടി അറിയാന്‍ കഴിയില്ല.
4. ശരിയായ തീരുമാനങ്ങള്‍, ശരിയായ സമയത്ത് എടുക്കാന്‍ കഴിയില്ല.

Adventure Sports - Off Roading - Picture of Vagamon Heights - Tripadvisor

ഇങ്ങനെയുള്ളപ്പോള്‍ ഡ്രൈവര്‍ എന്ത് ചെയ്യണം?

1.മുന്നില്‍ ഒരു അപകടം ഉണ്ടാകാം എന്ന മുന്‍വിധിയോടെ  തന്നെ ശരിയായ ഗിയറില്‍ (ഇറക്കത്തിലും കയറ്റത്തിലും ഗിയര്‍ ഡൗണ്‍ ചെയ്ത് ) വേഗത കുറച്ച് അതീവ ശ്രദ്ധയോടെ വാഹനം ഓടിക്കുക. ഗിയര്‍ ഡൗണ്‍ ചെയ്യാതെ ,തുടര്‍ച്ചയായി ബ്രേക്ക് അമര്‍ത്തി വേഗത കുറച്ച് ഇറക്കം ഇറങ്ങുന്നത് ബ്രേക്കിന്റെ പ്രവര്‍ത്തനക്ഷമത കുറക്കും. തത്ഫലമായി ബ്രേക്ക് ഇല്ലാത്ത അവസ്ഥയുണ്ടാകും ( ബ്രേക്ക് ഫേഡിംഗ്).
 2.ആവശ്യമെങ്കില്‍ വളവുകളില്‍ ഹോണ്‍ മുഴക്കുക.                                 
 3. റോഡ് സൈന്‍സ് ശ്രദ്ധിക്കുക
 4. വളവുകളില്‍ വാഹനം പാര്‍ക്ക് ചെയ്യരുത്.
5. വളവുകളില്‍ ഓവര്‍ടേക്ക് ചെയ്യരുത്.
6. കയറ്റം കയറി വരുന്ന വാഹനങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കുക
7. വാഹനം നിര്‍ത്തിയിടുമ്പോഴെല്ലാം പാര്‍ക്കിംഗ് ബ്രേക്ക് പ്രവര്‍ത്തിപ്പിക്കുക.
8. മഴയുള്ളപ്പോഴും, കോടമഞ്ഞ് മൂലം കാഴ്ച തടസ്സപ്പെടുമ്പോഴും വാഹനം സുരക്ഷിതമായി നിര്‍ത്തിയിടുക.
9. അപരിചിതമായ വഴികളിലൂടെ  ഗൂഗിള്‍ മാപ്പിന്റെ സഹായത്താല്‍ മാത്രം രാത്രി കാലങ്ങളില്‍ സഞ്ചരിക്കാതിരിക്കുക.
10. യാത്ര തുടങ്ങും മുമ്പ് ടയര്‍, ബ്രേക്ക്, വൈപ്പര്‍ എന്നിവയുടെ കണ്ടീഷന്‍ ഉറപ്പ് വരുത്തുക.
11. ഫസ്റ്റ് എയ്ഡ് കിറ്റ് കൂടെ കരുതുക
12. പരിചിതമല്ലാത്ത ജലാശയങ്ങളില്‍ ഇറങ്ങി അതിസാഹസികക്ക് മുതിരാതിരിക്കുക
13. വിശ്രമം ആവശ്യമെന്ന് തോന്നിയാല്‍ വിശ്രമിക്കുക തന്നെ വേണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൂട്ടക്കൊല ആസൂത്രണം ചെയ്ത 14-കാരന് ആയുധങ്ങൾ വാങ്ങി നൽകിയ മാതാവ് അറസ്റ്റിൽ; ടെക്സാസിൽ ഞെട്ടിക്കുന്ന സംഭവം

International
  •  18 hours ago
No Image

മലമ്പുഴ ഡാമിൽ മുങ്ങിമരിച്ച സഹോദരങ്ങളുടെ മ‍ൃതദേഹങ്ങൾ ഖബറടക്കി

Kerala
  •  19 hours ago
No Image

ജൂനിയർ അഭിഭാഷകയെ മർദിച്ച കേസ്: പ്രതി ബെയ്‌ലിൻ ദാസ് അറസ്റ്റിൽ 

Kerala
  •  19 hours ago
No Image

നിപ; പുതുതായി ആരും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല; സ്ഥിതി നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Kerala
  •  20 hours ago
No Image

ഇന്ത്യ - പാകിസ്ഥാൻ പ്രശ്നം പരിഹരിച്ചു എന്ന് അവകാശപ്പെടുന്നില്ലെന്ന് ട്രംപ്; ചർച്ച രണ്ട് രാജ്യങ്ങൾക്കിടയിൽ മാത്രമെന്ന് ഇന്ത്യ

National
  •  20 hours ago
No Image

ഇത് പുടിന്റെ യുദ്ധം, ചർച്ചകൾ അവനോടൊപ്പം വേണം" സെലെൻസ്‌കി; സമാധാന ചർച്ചക്കില്ലെന്ന് പുടിൻ; മധ്യസ്ഥത വഹിക്കാൻ തയാറാണെന്ന് ട്രംപ്

International
  •  20 hours ago
No Image

ആണ്‍സുഹൃത്തിനോട് സംസാരിക്കുന്നത് ചോദ്യം ചെയ്തതിന് പത്തുവയസ്സുകാരനെ ചായപാത്രം കൊണ്ട് ക്രൂരമായി പൊള്ളിച്ചു; അമ്മ കാമുകനൊപ്പം ഒളിച്ചോടി

Kerala
  •  20 hours ago
No Image

ജാമിയ മില്ലിയ സർവകലാശാല തുർക്കിയുമായുള്ള സഹകരണം അവസാനിപ്പിച്ചു; രാജ്യത്തിനൊപ്പം നിലകൊള്ളുന്നുവെന്ന് പ്രഖ്യാപനം

National
  •  21 hours ago
No Image

ട്രംപ് അബുദബിയിൽ: യുഎഇ-യുഎസ് നയതന്ത്രപരമായ പങ്കാളിത്തത്തിന് പുതിയ ഊർജം; മൂന്ന് ദിവസത്തെ ഗൾഫ് പര്യടനത്തിന് സമാപനം

International
  •  21 hours ago
No Image

സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്: പെർമിറ്റ് പുതുക്കൽ, വിദ്യാർത്ഥി നിരക്ക് വർ​ദ്ധിപ്പിക്കണമെന്നും ആവശ്യം

Kerala
  •  a day ago