HOME
DETAILS

ആദ്യ സാമ്പത്തികപാതത്തിൽ പ്രതീക്ഷിച്ചതിനുമപ്പുറം ലാഭവിഹിതം കുതിച്ചുയർന്ന് ലുലു ; 16 ശതമാനം വർധനവോ‌ടെ 69.7 മില്യൺ ഡോളറിന്റെ നേട്ടം

  
May 14 2025 | 12:05 PM

lulu-group-Revenue increased by 16 percent to 697 million-new

അബുദാബി : 2025ലെ ആദ്യ പാതത്തിൽ മികച്ച ലാഭവിഹിതവുമായി ലുലു റീട്ടെയ്ൽ. ആദ്യ സാമ്പത്തിക പാതത്തിൽ 16 ശതമാനം വർധനവോ‌ടെ 69.7 മില്യൺ ഡോളറിന്റെ  ലാഭം ലുലു നേടി. 7.3 ശതമാനം വർധനവോടെ 2.1 ബില്യൺ ഡോളർ വരുമാനമാണ് ഈ കാലയളവിൽ ലുലു സ്വന്തമാക്കിയത്. ലുലുവിന്റെ ഇ കൊമേഴ്സ് ഓൺലൈൻ പ്ലാറ്റ്ഫോമിലെ മികച്ച വളർച്ചയാണ് നേട്ടത്തിന് കരുത്തേകിയത്. 26 ശതമാനത്തോളം വളർച്ചയുമായി 93.4 മില്യൺ ഡോളറിന്റെ വിൽപ്പന  ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെ നടന്നു. മൊത്തം വരുമാനത്തിന്റെ 4.7 ശതമാനവും ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെയാണ്. 6.4 ശതമാനം വളർച്ചയോടെ 214.1 മില്യൺ ഡോളറാണ് EBITDA മാർജിൻ. 

നിക്ഷേപകർ ലുലുവിൽ അർപ്പിച്ച വിശ്വാസത്തിന്റെ ഫലമാണ് ഈ മികച്ച നേട്ടമെന്നും റീട്ടെയ്ൽ സേവനം കൂടുതൽ വിപുലമാക്കി സുസ്ഥിരമായ വളർച്ച ഉറപ്പാക്കുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു. പ്രൈവറ്റ് ലേബൽ - ഇകൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ സജീവമായ സേവനമാണ് ലുലു നൽകുന്നത്. ജിസിസിയിലെ കൂടുതൽ ഇടങ്ങളിലേക്ക് സാന്നിദ്ധ്യം വർധിപ്പിക്കുമെന്നും നിക്ഷേപകർക്ക് കൂടുതൽ മികച്ച റിട്ടേൺ ഉറപ്പാക്കുമെന്നും യൂസഫലി വ്യക്തമാക്കി.

പ്രതീക്ഷിച്ചതിനുമപ്പുറം ലാഭവിഹിതം കുതിച്ചുയർന്നതോ‌ടെ കൂടുതൽ ഇടങ്ങളിലേക്ക് റീട്ടെയ്ൽ സേവനം വിപുലീകരിക്കാനൊരുങ്ങുകയാണ് ലുലു റീട്ടെയ്ൽ. ഇതിന്റെ ഭാഗമായി ജിസിസിയിലെ 20 പുതിയ സ്ഥലങ്ങളിൽ കൂടി പുതിയ സ്റ്റോറുകൾ തുറക്കും. ആദ്യ സാമ്പത്തിക പാതത്തിൽ മാത്രം. അഞ്ച് പുതിയ സ്റ്റോറുകൾ ലുലു തുറന്നു. യുഎഇയിൽ മാത്രം ആറ് ശതമാനത്തോളം വളർച്ച ലുലു നേടി. ഫ്രഷ് ഫുഡ് സെഗ്മെന്റിൽ 15 ശതമാനത്തിലേറെയാണ് വളർച്ച. സൗദി അറേബ്യയിലും ഏറ്റവും മികച്ച നേട്ടമാണ് ലുലുവിന് ലഭിച്ചത്. 10 ശതമാനത്തിലേറെ വരുമാന വർധനവാണ് സൗദി അറേബ്യയിൽ ലുലുവിന് ഉള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലമ്പുഴ ഡാമിൽ മുങ്ങിമരിച്ച സഹോദരങ്ങളുടെ മ‍ൃതദേഹങ്ങൾ ഖബറടക്കി

Kerala
  •  16 hours ago
No Image

ജൂനിയർ അഭിഭാഷകയെ മർദിച്ച കേസ്: പ്രതി ബെയ്‌ലിൻ ദാസ് അറസ്റ്റിൽ 

Kerala
  •  17 hours ago
No Image

നിപ; പുതുതായി ആരും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല; സ്ഥിതി നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Kerala
  •  17 hours ago
No Image

ഇന്ത്യ - പാകിസ്ഥാൻ പ്രശ്നം പരിഹരിച്ചു എന്ന് അവകാശപ്പെടുന്നില്ലെന്ന് ട്രംപ്; ചർച്ച രണ്ട് രാജ്യങ്ങൾക്കിടയിൽ മാത്രമെന്ന് ഇന്ത്യ

National
  •  17 hours ago
No Image

ഇത് പുടിന്റെ യുദ്ധം, ചർച്ചകൾ അവനോടൊപ്പം വേണം" സെലെൻസ്‌കി; സമാധാന ചർച്ചക്കില്ലെന്ന് പുടിൻ; മധ്യസ്ഥത വഹിക്കാൻ തയാറാണെന്ന് ട്രംപ്

International
  •  18 hours ago
No Image

ആണ്‍സുഹൃത്തിനോട് സംസാരിക്കുന്നത് ചോദ്യം ചെയ്തതിന് പത്തുവയസ്സുകാരനെ ചായപാത്രം കൊണ്ട് ക്രൂരമായി പൊള്ളിച്ചു; അമ്മ കാമുകനൊപ്പം ഒളിച്ചോടി

Kerala
  •  18 hours ago
No Image

ജാമിയ മില്ലിയ സർവകലാശാല തുർക്കിയുമായുള്ള സഹകരണം അവസാനിപ്പിച്ചു; രാജ്യത്തിനൊപ്പം നിലകൊള്ളുന്നുവെന്ന് പ്രഖ്യാപനം

National
  •  19 hours ago
No Image

ട്രംപ് അബുദബിയിൽ: യുഎഇ-യുഎസ് നയതന്ത്രപരമായ പങ്കാളിത്തത്തിന് പുതിയ ഊർജം; മൂന്ന് ദിവസത്തെ ഗൾഫ് പര്യടനത്തിന് സമാപനം

International
  •  19 hours ago
No Image

സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്: പെർമിറ്റ് പുതുക്കൽ, വിദ്യാർത്ഥി നിരക്ക് വർ​ദ്ധിപ്പിക്കണമെന്നും ആവശ്യം

Kerala
  •  19 hours ago
No Image

60,000 റിയാലിൽ കൂടുതൽ വിലപിടിപ്പുള്ള വസ്തുക്കൾ കൊണ്ടുപോകുന്ന തീർത്ഥാടകർ വസ്തുക്കൾ ഡിക്ലയർ ചെയ്യണം; നിർദേശവുമായി സഊദി ഹജ്ജ് - ഉംറ മന്ത്രാലയം

Saudi-arabia
  •  20 hours ago