HOME
DETAILS

'ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി തപാല്‍ വോട്ടുകള്‍ തിരുത്തിയിട്ടുണ്ട്'; വിവാദ വെളിപ്പെടുത്തലുമായി ജി സുധാകരന്‍

  
May 15 2025 | 05:05 AM

g sudhakaran makes controversial revelations against ldf

ആലപ്പുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ടുകളില്‍ തിരിമറി നടത്തിയതായി വെളിപ്പെടുത്തി സിപിഎം നേതാവ് ജി സുധാകരന്‍. 1989ലെ തെരഞ്ഞെടുപ്പിനിടെ സിപിഎം സ്ഥാനാര്‍ഥിക്ക് വേണ്ടി പോസ്റ്റല്‍ വോട്ടുകള്‍ തിരിത്തിയെന്നാണ് സുധാകരന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ഇതിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേസെടുത്താല്‍ പ്രശ്‌നമില്ലെന്നും സുധാകരന്‍ പറഞ്ഞു. 

ആലപ്പുഴയില്‍ എന്‍ജിഒ യൂണിയന്‍ നടത്തിയ പരിപാടിയിലാണ് വിവാദ പരാമര്‍ശം. 1989ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ, എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെവി ദേവദാസിന് വേണ്ടിയാണ് തിരിമറി നടത്തിയത്. പോസ്റ്റല്‍ ബാലറ്റ് സിപിഎം ഓഫീസില്‍ വെച്ച് പൊട്ടിച്ച് തിരുത്തിയെന്നാണ് സുധാകരന്‍ പറഞ്ഞത്. 

'' 1989ല്‍ കെവി ദേവദാസ് ആലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചപ്പോള്‍ അന്നത്തെ ഇലക്ഷന്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു ഞാന്‍. പോസ്റ്റല്‍ ബാലറ്റ് ശേഖരിച്ച് സിപിഎം ജില്ല കമ്മിറ്റി ഓഫീസില്‍ കൊണ്ടുവന്നു. അവിടെ വെച്ച് ഞാനുള്‍പ്പെടെയുള്ളവര്‍ പോസ്റ്റല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ട്. അന്ന് സിപിഎം സര്‍വീസ് സംഘടനകളിലെ അംഗങ്ങളുടെ വോട്ടില്‍ 15 ശതമാനം ദേവദാസിന് എതിരായിരുന്നു. അംഗങ്ങളുടെ പോസ്റ്റല്‍ ബാലറ്റുകളില്‍ 15 ശതമാനം മറിച്ച് ചെയ്തു.,' സുധാകരന്‍ പറഞ്ഞു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈല്‍-ഇറാന്‍ ആക്രമണം; വ്യോമാതിര്‍ത്തി അടച്ച് ജോര്‍ദാനും ഇറാഖും, മധ്യപൂര്‍വ്വേഷ്യയിലെ വ്യോമഗതാഗതം താറുമാറായ നിലയില്‍

International
  •  a day ago
No Image

മദ്യപിച്ച് വാഹനമോടിച്ച പൊലീസുകാരന്റെ കാർ ഇടിച്ച് ബാങ്ക് ജീവനക്കാരിക്ക് പരിക്ക്

Kerala
  •  a day ago
No Image

'കള്ളനെ പിടിക്കുകയാണെങ്കില്‍ സഊദി പൊലിസിനെ പോലെ പിടിക്കണം'; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോക്ക് പിന്നിലെ യാഥാര്‍ത്ഥ്യമെന്ത്?

Saudi-arabia
  •  a day ago
No Image

കോഴിക്കോട്; സ്വകാര്യ ബസ് ജീവനക്കാരന്റെ ക്രൂര മർദനത്തിന് ഇരയായി ഒൻപതാം ക്ലാസ് വിദ്യാർത്ഥി

Kerala
  •  a day ago
No Image

ഇസ്റാഈൽ നടത്തിയ ഇറാൻ ആക്രമണത്തിനെതിരെ തുർക്കിയും അറബ് രാജ്യങ്ങളും രൂക്ഷ വിമർശനത്തോടെ രംഗത്ത്

International
  •  a day ago
No Image

റോഡ് അറ്റകുറ്റപ്പണികൾ; അൽ ഇത്തിഹാദ് സ്ട്രീറ്റിൽ താൽക്കാലികമായി റോഡ് അടച്ചിടുന്നു

uae
  •  a day ago
No Image

ഇസ്റഈൽ- ഇറാൻ ആക്രമണങ്ങൾ മൂലം ആഗോള എണ്ണവില കുതിച്ച് കയറുമോ ? 

International
  •  a day ago
No Image

'പൊള്ളിത്തീര്‍ന്നില്ല'; കുവൈത്തില്‍ താപനില ഉയരും, ചൂട് 52 ഡിഗ്രിയിലേക്ക് 

Kuwait
  •  a day ago
No Image

ഇസ്റാഈല്‍-ഇറാന്‍ സംഘര്‍ഷം കടുത്തതോടെ പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിലേക്ക്

International
  •  a day ago
No Image

കൊടുവള്ളിയിൽ യുവാവിനെ തട്ടികൊണ്ടുപോയ കേസ്; സംഭവത്തിൽ മൂന്ന് പേർ കൂടി പിടിയിൽ

Kerala
  •  a day ago