
ഒരു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി ദുബൈയിലെ സ്വര്‍ണവില; പ്രതീക്ഷയില്‍ ജ്വല്ലറി ഉടമകള്‍

ദുബൈ: കഴിഞ്ഞ മുപ്പതു ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തി ദുബൈയിലെ സ്വര്‍ണവില. 22k സ്വര്‍ണത്തിന് ഗ്രാമിന് 356 ദിര്‍ഹമാണ് വില. കഴിഞ്ഞ ആഴ്ചകളില്‍ സ്വര്‍ണ വിലയില്‍ വര്‍ധനവുണ്ടായിരുന്നു. ആഗോള സ്വര്‍ണ വിലയില്‍ ഇന്ന് വീണ്ടും കുത്തനെ ഇടിവ് ഉണ്ടായതാണ് ദുബൈയിലെ സ്വര്‍ണവില കുറയാന്‍ കാരണമായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പ്രാദേശിക വിലയില്‍ 3.75 ദിര്‍ഹമാണ് കുറഞ്ഞത്.
മാര്‍ച്ചിലെ വിലയിലേക്ക് സ്വര്‍ണ വിപണി വീണ്ടും പോകുമെന്നാണ് പല ഉപഭോക്താക്കളും കരുതുന്നത്. അന്ന് 340 ദിര്‍ഹത്തില്‍ താഴെ വിലയുണ്ടായിരുന്ന ദിവസങ്ങള്‍ ഉണ്ടായിരുന്നു.
'ഈ ആഴ്ച കടക്കാര്‍ ഒറ്റയ്ക്ക് ഇരിക്കുകയായിരുന്നു, പഴയതു പോലെ സ്വര്‍ണത്തിനുള്ള ഡിമാന്‍ഡ് തിരികെ വരുമെന്ന് ഞാന്‍ കരുതുന്നില്ല, ദുബൈയില്‍ സ്വര്‍ണ്ണ വില ഇനിയും കുറയാന്‍ സാധ്യതയുണ്ടെന്നാണ് ഉപഭോക്താക്കള്‍ക്കിടയിലെ വികാരം.' ഒരു ജ്വല്ലറി റീട്ടെയിലര്‍ പറഞ്ഞു.
കഴിഞ്ഞ 12 മാസത്തിനിടെ നിരവധി തവണ സ്വര്‍ണ വിലയില്‍ ഇടിവ് സംഭവിച്ചിരുന്നു. ഇക്കാലയളവില്‍ 24 മുതല്‍ 48 മണിക്കൂര്‍ വരെയുള്ള സമയത്തിനുള്ളില്‍ വിലകള്‍ മുമ്പത്തെ ഉയര്‍ന്ന നിലയിലേക്ക് തന്നെ പോകുമെന്നതിനാല്‍ കടക്കാര്‍ പലരും നിരശരായിരുന്നു.
മേഖലയില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന് 3,000-3,100 ഡോളര്‍ വരെ വിലയുണ്ടായിരുന്നുവെന്ന് ഒരു സ്വര്‍ണ്ണ മൊത്തക്കച്ചവടക്കാരന്‍ പറഞ്ഞു. ഇപ്പോള്‍, ഈ വില ഏകദേശം 3,150 ഡോളര്‍ ആയിട്ടുണ്ട്. അതുകൊണ്ടാണ് കാത്തിരിക്കുന്നതാണ് നല്ലതെന്ന് വാങ്ങുന്നവര്‍ ചിന്തിക്കുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വര്‍ണ്ണം വാങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് അവരുടേതായ കാരണം കണ്ടെത്താനാകുമെന്നാണ് കാന്‍സ് ജുവലിന്റെ അനില്‍ ധനക് പോലുള്ള ആഭരണ വ്യാപാരികള്‍ എപ്പോഴും വാദിക്കുന്നത്. കൂടാതെ, ഗണ്യമായ വിലയിടിവ് സംഭവിക്കുമ്പോള്‍ പെട്ടെന്ന് പോയി സ്വര്‍ണം വാങ്ങേണ്ടതില്ലെന്നാണ് പല ഉപഭോക്താക്കളും കരുതുന്നത്.
'വിവാഹങ്ങളും വാര്‍ഷികങ്ങളും മറ്റേതെങ്കിലും അവസരങ്ങളും വരുമ്പോളാണ് ഉപഭോക്താക്കള്‍ സ്വര്‍ണം വാങ്ങുന്നത്, എന്നാല്‍ ഒരു അടിയന്തിര കാരണമില്ലെങ്കില്‍ അവര്‍ കാത്തിരിക്കാന്‍ തയ്യാറായിരിക്കും.' ധനക് പറഞ്ഞു.
സ്വര്‍ണ്ണ വിലയിലെ മാറ്റം നേരിയ തോതില്‍ തന്നെ തുടരുകയാണെങ്കില്‍, വേനല്‍ക്കാലത്തിന് മുമ്പുള്ള അവധി ദിനങ്ങളില്‍ വലിയ തിരക്കുണ്ടാകുമെന്നാണ് യുഎഇയിലെ സ്വര്‍ണക്കച്ചവടക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ സ്വര്‍ണം വാങ്ങുന്നവരുടെ ശ്രദ്ധ ഗ്രാമിന്റെ വില 350 ദിര്‍ഹത്തിലേക്ക് കുറയുമോ എന്നതാണ്.
Dubai sees lowest gold rates in a month, prompting optimism among jewellers and potential boost in sales.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സ്‌കൂൾ സമയമാറ്റം: വിദ്യാഭ്യാസ മന്ത്രി ചർച്ചക്ക് തയ്യാറാകണം - എസ്.കെ.എസ്.എസ്.എഫ്
Kerala
• a day ago
ബസിൽ കയറുന്നതിനിടെ ഓട്ടോമാറ്റിക് ഡോർ അടഞ്ഞു; താഴെ വീണ് വിദ്യാർഥിക്ക് പരുക്ക്
Kerala
• a day ago
വാട്‌സ് ആപ് ഒഴിവാക്കാന്‍ ഇറാന്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്; നിര്‍ദ്ദേശം മെറ്റ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന ആശങ്കക്ക് പിന്നാലെ
International
• a day ago
അഹമ്മദാബാദ് വിമാന ദുരന്തം; 181 പേരെ തിരിച്ചറിഞ്ഞു
National
• a day ago
ആകാശത്തെ ആധിപത്യം തുടരും; തുടര്‍ച്ചയായ ഒമ്പതാം തവണയും ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈനായി ഖത്തര്‍ എയര്‍വേഴ്‌സ്
qatar
• a day ago
വ്യക്തിഗത രേഖകള്‍ സുരക്ഷിതമായി സൂക്ഷിക്കുക: ഉംറ തീര്‍ത്ഥാടകരോട് സഊദി അറേബ്യ
Saudi-arabia
• a day ago
ഗുജറാത്ത് കലാപമുണ്ടായപ്പോൾ മോദി രാജിവെച്ചോ? ഖേദം പോലും പ്രകടിപ്പിച്ചില്ല; മോദി രാജിവെക്കട്ടെ എന്നിട്ടാകാം ചിന്നസ്വാമി ദുരന്തത്തിലെ തന്റെ രാജിയെന്ന് സിദ്ധരാമയ്യ
National
• a day ago
രണ്ട് ദിവസം ഇടവേളക്ക് ശേഷം ഗിയര്‍ മാറ്റി വീണ്ടും സ്വര്‍ണം; ഇന്ന് വര്‍ധന
Business
• a day ago
വിസിറ്റ് വിസയില്‍ എത്തിയവര്‍ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ പണി പാളുമെന്ന് ട്രാവല്‍ ഏജന്റുമാര്‍
uae
• a day ago
കളിപ്പാട്ടത്തിൽ ചവിട്ടി പിതാവ് വീണു; കയ്യിൽ ഉണ്ടായിരുന്ന നാലുവയസുകാരൻ തറയിൽ വീണ് മരിച്ചു
Kerala
• a day ago
'അധിനിവേശ പ്രദേശങ്ങളിലെ ആകാശങ്ങളുടെ നിയന്ത്രണം ഞങ്ങളുടെ കയ്യില്‍' നിരുപാധികം കീഴടങ്ങണമെന്ന ട്രംപിന്റെ ഭീഷണിക്ക് ഇസ്റാഈലിനെതിരെ അതിനൂതന മിസൈല്‍ അയച്ച് മറുപടി നല്‍കിയെന്ന് ഇറാന്‍
International
• a day ago
ഇറാന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഎഇ; ഇറാന്‍ പ്രസിഡന്റിനുമായി സംസാരിച്ച് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്
uae
• a day ago
സിപിഎമ്മിന് ഇപ്പോഴും ആർഎസ്എസുമായി യോജിക്കാവുന്ന അവസ്ഥ; നിലമ്പൂരിൽ വിജയം ഉറപ്പെന്ന് ആര്യാടൻ ഷൗക്കത്ത്
Kerala
• a day ago
ഇന്ത്യന്‍ ബാലന്റെ മരണത്തില്‍ സ്കൂള്‍ ജീവനക്കാര്‍ കുറ്റക്കാരെന്ന് ഷാര്‍ജ ഫെഡറല്‍ കോടതി
uae
• a day ago
ഇറാനിലെ മൊസാദിന്റെ ഡ്രോണ്‍ നിര്‍മാണശാല തകര്‍ത്തു; രണ്ടു പേര് അറസ്റ്റില്‍
International
• a day ago
ആണവായുധങ്ങളുടെ കാര്യത്തില്‍ ഇന്ത്യ പാകിസ്ഥാനേക്കാള്‍ മുന്നില്‍; ചൈന ബഹുദൂരം മുന്നില്‍
International
• a day ago
ഇറാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിച്ചു തുടങ്ങി; 110 പേരുടെ സംഘം ഇന്ന് ഡല്‍ഹിയിലെത്തും
International
• a day ago
പ്ലസ് വണ്‍ പ്രവേശനം; 3.4 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഇന്ന് സ്കൂളിലേക്ക്
Kerala
• a day ago
'ഭീകര സയണിസ്റ്റ് ഭരണകൂടത്തിന് നല്‍കുക ശക്തമായ മറുപടി, കീഴടങ്ങലല്ല, ഇനി ദയയില്ലാത്ത തിരിച്ചടി' യു.എസിനും ഇസ്റാഈലിനും ഇറാന്റെ താക്കീത്
International
• a day ago
കേരളത്തിൽ അഞ്ച് ദിവസംകൂടി മഴ തുടരും; ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ആറിടത്ത് യെല്ലോ
Weather
• a day ago
ഓൺലൈൻ ബെറ്റിങ് ആപ് കേസ്: ക്രിക്കറ്റ് താരങ്ങളെ ചോദ്യം ചെയ്ത് ഇ.ഡി
National
• a day ago