
വീട്ടില്‍ കാന്താരി മുളക് ഇങ്ങനെയൊന്നു നട്ടുനോക്കൂ... തഴച്ചു വളരും

ഒരു മുളകു തൈ പോലും ഇല്ലാത്ത വീടുകള്‍ കുറവായിരിക്കും. ഉച്ചയ്ക്ക് നല്ലൊരു ചമ്മന്തി അരയ്ക്കാന്‍ കാന്താരി ഉപയോഗിക്കുന്നവരും ധാരാളം. പണ്ട് കറികളിലും ഉപ്പിലിട്ടും ചമ്മന്തി അരച്ചുമൊക്കെ കൂട്ടുന്നത് പതിവായിരുന്നു വീടുകളില്‍. ഇന്ന് എല്ലാവരും തിരക്കിലാണ്. അതുകൊണ്ട് ഒരു തൈ നട്ടു പിടിപ്പിക്കല്‍ എല്ലാം ബുദ്ദിമുട്ടുമാണ്. പ്രത്യേകിച്ചു കൃഷി ചെയ്യാനൊന്നും ആര്‍ക്കും താല്പര്യവുമില്ല.
വീട്ടിലേക്കാവശ്യമുള്ള പച്ചക്കറികളെങ്കിലും കൃഷി ചെയ്യുന്നത് നല്ലതാണ്. കാന്താരി മുളക് ഇപ്പോള്‍ അധികമാരും ഉപയോഗിക്കാറില്ല. അതുകൊണ്ട് തന്നെ വിപണിയില്‍ ഇതിനു നല്ല ഡിമാന്റാണ്. കിലോയ്ക്ക് 600 രൂപയ്ക്കു മുകളിലാണ് കാന്താരിയുടെ വില.
ഗുണങ്ങള്‍
വിറ്റാമിന്‍ സി, എ, ബി, ഇ, ആന്റി ഓക്സിഡന്റുകളാല്‍ സമൃദ്ദമായ കാന്താരി കൊളസ്ട്രോളുള്പ്പെടെയുള്ള ജീവിതശൈലീ രോഗങ്ങളെ തടയാന്‍ സഹായിക്കുന്നു. ഹൃദയാരോഗ്യത്തിനും പ്രതിരോധശേഷിക്കും വിറ്റാമിന്‍സി അടങ്ങിയ കാന്താരി നല്ലതാണ്.
മുളക് നടീല്‍
മറ്റു കൃഷികളെ അപേക്ഷിച്ചു നോക്കുകയാണെങ്കില്‍ കാന്താരിക്ക് പരിചരണം വളരെ കുറവാണ്. വളരെ എളുപ്പത്തിലും ഏതു കാലാവസ്ഥയിലും കൃഷി ചെയ്യാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകതയും. മഴയത്തും വെയിലത്തുമൊക്കെ കൃഷി ചെയ്യാവുന്നതാണ്. ശാസ്ത്രീയമായ വളമൊന്നും ആവശ്യവുമില്ല. വിവിധതരം കാന്താരിമുളക് വിപണിയിലുണ്ടെങ്കിലും പച്ചനിറത്തിലുള്ള കാന്താരിക്കാണ് കൂടുതല്‍ ആവശ്യക്കാര്‍.
കാന്താരിമുളക് കൃഷി ചെയ്യാനനുയോജ്യമായ മാസം മാര്‍ച്ച് അവസാനമാണ്. ആദ്യം പഴുത്ത ചുവന്ന മുളകില്‍ നിന്ന് വിത്തുകള്‍ എടുക്കണം. കാന്താരി മുളക് വിത്തുകള്‍ പാകിയാണ് ഉണ്ടാക്കുന്നത്(മുളപ്പിക്കേണ്ടത്). തണലത്തു വച്ച് പഴുത്ത മുളകിലെ വിത്തുകള്‍ ഉണക്കി എടുക്കണം.
ഈ വിത്തുകള്‍ പാകുന്നതിനു മുമ്പ് അര മണിക്കൂര്‍ വെള്ളത്തില്‍ / സ്യുഡോമോണസില്‍ കുതിര്‍ത്തു വയ്ക്കണം. വിത്തുപാകുമ്പോള്‍ അധികം ആഴത്തില്‍ വിത്ത് പോവാതെ നോക്കണം. പാകിക്കഴിഞ്ഞാല്‍ നാലോ അഞ്ചോ ദിവസം കൊണ്ട് വിത്ത് മുളക്കുന്നതു കാണാം. നനയ്ക്കാനും മറക്കരുത്.
വിത്തുകള്‍ മുളച്ചു തുടങ്ങിയാല്‍ അനുയോജ്യമായ സ്ഥലത്തേക്കോ ബാഗുകളിലേക്കോ മാറ്റാം. ഓരോ മൂന്ന് അല്ലെങ്കില്‍ 4 മണിക്കൂറിനു ശേഷവും രണ്ടു മുതല്‍ മൂന്നു ദിവസം വരെ എന്ന രീതിയിലാണ് വെള്ളം ഒഴിക്കേണ്ടത്.
വേണമെങ്കില്‍ അടിവളമായി ചാണകപ്പൊടിയോ കമ്പോസ്റ്റോ ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് നന്നായി നോക്കി നടത്തിയാല്‍ അഞ്ച് വര്‍ഷം വരെ വിളവ് കിട്ടുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഹാര്‍വഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ഥികളുടെ പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തി ട്രംപ് ; ട്രംപിന്റെ നടപടി ബാധിക്കുക ഇന്ത്യൻ വിദ്യാർഥികളുൾപ്പെടെ നിരവധി പേരെ; നടപടി നിയമ വിരുദ്ധമെന്ന് സർവകലാശാല
International
• 3 hours ago
നിയമം റദ്ദാക്കിയില്ലെങ്കില്‍ നവംബറോടെ എല്ലാ വഖ്ഫ് സ്വത്തുക്കളും നഷ്ടപ്പെടുമെന്ന് സിങ്വി; വഖ്ഫ് ഇസ്ലാമിലെ ഒഴിച്ചുകൂടാനാകാത്ത ഭാഗം തന്നെയെന്ന് സിബലും | Waqf Case in Supreme Court
latest
• 3 hours ago
സംസ്ഥാനത്ത് ഇന്ന് മുതൽ കനത്ത മഴ; 12 ജില്ലകളിൽ യെല്ലോ അലർട്
Kerala
• 4 hours ago
Israel War on Gaza: കര- വ്യോമ ആക്രമണം; ഒപ്പം പട്ടിണിയും ആയുധം; ഗസ്സക്കാര്‍ പറയുന്നു 'ഞങ്ങള്‍ക്ക് നാളെ ഇല്ല'
International
• 4 hours ago
പണം കൊടുത്ത് പണം വാങ്ങുന്ന ഒരു മാർക്കറ്റ്; സൊമാലിലാൻഡിലെ പണ മാർക്കറ്റ്
International
• 12 hours ago
കറന്റ് അഫയേഴ്സ്-22-05-2025
PSC/UPSC
• 12 hours ago
സെഞ്ച്വറി! തകർത്തടിച്ച് കരീബിയൻ കൊടുങ്കാറ്റ് കയറിയത് ലഖ്നൗവിന്റെ ചരിത്രത്തിലേക്ക്
Cricket
• 12 hours ago
മലപ്പുറത്തെ അഭ്യാസം ഇവിടെ വേണ്ടെന്ന് പറഞ്ഞ ട്രാഫിക് എസ്ഐക്ക് സ്ഥലംമാറ്റം
Kerala
• 13 hours ago
മൂന്ന് കോടി തട്ടിയെടുത്തു; പാലക്കാട് മുതലമട സ്നേഹം ട്രസ്റ്റ് ചെയർമാൻ സുനിൽ സ്വാമി അറസ്റ്റിൽ
Kerala
• 13 hours ago
വനിതാ പ്രവർത്തകയുടെ പരാതിയിൽ ബിജെപി എംഎല്‍എക്കെതിരെ ഗാങ്ങ്റേപ്പ് കേസ്; ഗുരുതര ആരോപണങ്ങളൾ
National
• 13 hours ago
വിരമിക്കൽ ചടങ്ങിനിടെ കയ്യാങ്കളി; തിരുവനന്തപുരം മൃഗസംരക്ഷണ ഓഫീസിൽ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ച് ഒരാൾക്ക് പരിക്ക്
Kerala
• 14 hours ago
തെരഞ്ഞെടുപ്പ് സമഗ്രവും സുഗമവുമായിരിക്കാനായി 18 പുതിയ പരിഷ്ക്കാരങ്ങൾ; തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ നീക്കം
National
• 14 hours ago
റയലിന്റെ രാജാവ് കളമൊഴിയുന്നു; ഇതിഹാസത്തിന്റെ പടിയിറക്കത്തിൽ ഞെട്ടി ഫുട്ബോൾ ലോകം
Football
• 15 hours ago
പരപ്പനങ്ങാടി കടലിൽ ഫൈബർ വള്ളങ്ങൾ കൂട്ടിയിടിച്ച് അപകടം; ആനങ്ങാടി സ്വദേശിയായ മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം
Kerala
• 15 hours ago
വെസ്റ്റ് ബാങ്കിലെ ജെനിന് സന്ദര്‍ശിച്ച നയതന്ത്ര പ്രതിനിധി സംഘത്തിന് നേരെയുണ്ടായ ഇസ്റാഈല്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് സഊദി അറേബ്യ
Saudi-arabia
• 16 hours ago
കന്നഡയിൽ സംസാരിക്കാൻ വിസമ്മതിച്ച എസ്ബിഐ മാനേജർ കന്നഡയിൽ മാപ്പ് പറഞ്ഞു; വീണ്ടും പുതിയ വീഡിയോ വൈറൽ
National
• 16 hours ago
ഇവൻ ടീമിലുണ്ടെങ്കിൽ കിരീടമുറപ്പ്; കളിച്ച അഞ്ച് ഫൈനലിലും വീഴാതെ ടോട്ടൻഹാം താരം
Football
• 17 hours ago
അന്ന് 500ലധികം മിസ്ഡ് കോളുകളാണ് എനിക്ക് വന്നത്: വൈഭവ് സൂര്യവംശി
Cricket
• 17 hours ago
മൂന്ന് ശിശുക്കളെ ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോയി സ്വന്തം മക്കളെ പോലെ വളർത്തി, 20 വയസായപ്പോൾ ഞെട്ടിക്കുന്ന ആ സത്യം അധികൃതർ കണ്ടെത്തി; സഊദിയെ നടുക്കിയ തട്ടിക്കൊണ്ടു പോകൽ കേസിൽ സഊദി വനിതക്കും കൂട്ടാളിക്കും വധശിക്ഷ നടപ്പാക്കി
Saudi-arabia
• 16 hours ago
ഇംഗ്ലണ്ടിനെ തകർക്കാൻ ഇന്ത്യൻ ടി-20 ലോകകപ്പ് ജേതാവിനെ കളത്തിലിറക്കാൻ ഇന്ത്യ; റിപ്പോർട്ട്
Cricket
• 16 hours ago
ദേശീയപാത നിർമ്മാണത്തിൽ അട്ടിമറി,അന്വേഷണം വേണം; സുരേഷ് ഗോപി
Kerala
• 16 hours ago