HOME
DETAILS

മലപ്പുറത്തെ അഭ്യാസം ഇവിടെ വേണ്ടെന്ന് പറഞ്ഞ ട്രാഫിക് എസ്‌ഐക്ക് സ്ഥലംമാറ്റം

  
Web Desk
May 22 2025 | 17:05 PM

Traffic SI transferred after Malappuram-style remark sparks outrage

കൽപറ്റ: മൊബൈൽ ഫോൺ ഉപയോഗിച്ചുവെന്നാരോപിച്ച് യുവാവിനെ ബലം പ്രയോഗിച്ച് കസ്റ്റഡിയിൽ എടുത്തതിന്റെ പേരിൽ കൽപ്പറ്റ ട്രാഫിക് എസ്‌ഐക്ക് സ്ഥലംമാറ്റം. ട്രാഫിക് എസ്‌ഐ വി പി ആൻ്റണിയെയാണ് നടപടിയുടെ ഭാഗമായി സ്ഥലം മാറ്റിയത്. മലപ്പുറം സ്വദേശിയായ ഷംനൂൻ എന്ന യുവാവിനോട് "മലപ്പുറത്തെ അഭ്യാസം ഇവിടെ വേണ്ടെന്ന് പറയുന്ന എസ്‌ഐയുടെ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്.

വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചുവെന്ന് പൊലീസ് ആരോപിച്ചെങ്കിലും താൻ ബ്ലൂടൂത്ത് വഴിയാണ് സംസാരിച്ചതെന്നാണ് ഷംനൂന്റെ വിശദീകരണം. ഇതിനെ തുടർന്ന് ഫൈൻ അടക്കണമെന്ന പൊലീസ് ആവശ്യം തർക്കമായി മാറുകയും, പിന്നീട് എസ്‌ഐ യുവാവിനെ ബലംപ്രയോഗിച്ച് കസ്റ്റഡിയിൽ എടുത്തുവെന്നും കാറും പിടിച്ചെടുത്തുവെന്നും റിപ്പോർട്ടുകളുണ്ട്.

അതുമാത്രമല്ല, യുവാവിനെ കസ്റ്റഡിയിൽ കൊണ്ടുപോകുന്നതിനിടെ പൊലീസ് വാഹനം ഒരു ഓട്ടോറിക്ഷയിൽ തട്ടിയതും തർക്കം ശക്തമാകാൻ കാരണമായതായി ആരോപണം ഉണ്ട്. ഇയാളെ കസ്റ്റഡിയിൽ എടുത്തെങ്കിലും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു.

സമൂഹമാധ്യമങ്ങളിൽ വീഡിയോ വൈറലായതോടെയാണ് സംഭവം പൊതു ശ്രദ്ധ പിടിച്ചുപറ്റിയത്. നടപടികളോട് സഹകരിച്ചില്ലന്നായിരുന്നു എസ്‌ഐ ആൻറണിയുടെ വിശദീകരണം. എന്നിരുന്നാലും, അധികാരപദവി ദുരുപയോഗം ചെയ്തുവെന്നാരോപിച്ചാണ് സ്ഥലംമാറ്റിയത്.

Traffic SI V.P. Antony has been transferred following a controversy where he allegedly manhandled a youth from Malappuram and remarked, "We don't need Malappuram-style behavior here." The youth was taken into custody over alleged mobile phone use while driving. The incident and video went viral, prompting disciplinary action.

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹാര്‍വഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ഥികളുടെ പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തി ട്രംപ് ; ട്രംപിന്റെ നടപടി ബാധിക്കുക ഇന്ത്യൻ വിദ്യാർഥികളുൾപ്പെടെ നിരവധി പേരെ; നടപടി നിയമ വിരുദ്ധമെന്ന് സർവകലാശാല

International
  •  32 minutes ago
No Image

നിയമം റദ്ദാക്കിയില്ലെങ്കില്‍ നവംബറോടെ എല്ലാ വഖ്ഫ് സ്വത്തുക്കളും നഷ്ടപ്പെടുമെന്ന് സിങ്‌വി; വഖ്ഫ് ഇസ്ലാമിലെ ഒഴിച്ചുകൂടാനാകാത്ത ഭാഗം തന്നെയെന്ന് സിബലും | Waqf Case in Supreme Court

latest
  •  34 minutes ago
No Image

സംസ്ഥാനത്ത് ഇന്ന് മുതൽ കനത്ത മഴ; 12 ജില്ലകളിൽ യെല്ലോ അലർട്

Kerala
  •  an hour ago
No Image

Israel War on Gaza: കര- വ്യോമ ആക്രമണം; ഒപ്പം പട്ടിണിയും ആയുധം; ഗസ്സക്കാര്‍ പറയുന്നു 'ഞങ്ങള്‍ക്ക് നാളെ ഇല്ല' 

International
  •  an hour ago
No Image

പണം കൊടുത്ത് പണം വാങ്ങുന്ന ഒരു മാർക്കറ്റ്; സൊമാലിലാൻഡിലെ പണ മാർക്കറ്റ്

International
  •  9 hours ago
No Image

കറന്റ് അഫയേഴ്സ്-22-05-2025

PSC/UPSC
  •  9 hours ago
No Image

സെഞ്ച്വറി! തകർത്തടിച്ച് കരീബിയൻ കൊടുങ്കാറ്റ് കയറിയത് ലഖ്‌നൗവിന്റെ ചരിത്രത്തിലേക്ക്

Cricket
  •  9 hours ago
No Image

മൂന്ന് കോടി തട്ടിയെടുത്തു; പാലക്കാട് മുതലമട സ്നേഹം ട്രസ്റ്റ് ചെയർമാൻ സുനിൽ സ്വാമി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

വനിതാ പ്രവർത്തകയുടെ പരാതിയിൽ ബിജെപി എംഎല്‍എക്കെതിരെ ഗാങ്ങ്‌റേപ്പ് കേസ്; ഗുരുതര ആരോപണങ്ങളൾ

National
  •  10 hours ago
No Image

ആദ്യം ഏട്ടൻ, ഇപ്പോൾ അനിയൻ; ഐപിഎല്ലിൽ പുതിയ ചരിത്രം സൃഷ്ടിച്ച് മാർഷ് ബ്രദേഴ്‌സ്

Cricket
  •  10 hours ago


No Image

തെരഞ്ഞെടുപ്പ് സമഗ്രവും സുഗമവുമായിരിക്കാനായി 18 പുതിയ പരിഷ്‌ക്കാരങ്ങൾ; തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പുതിയ നീക്കം

National
  •  11 hours ago
No Image

റയലിന്റെ രാജാവ് കളമൊഴിയുന്നു; ഇതിഹാസത്തിന്റെ പടിയിറക്കത്തിൽ ഞെട്ടി ഫുട്ബോൾ ലോകം

Football
  •  12 hours ago
No Image

പരപ്പനങ്ങാടി കടലിൽ ഫൈബർ വള്ളങ്ങൾ കൂട്ടിയിടിച്ച് അപകടം; ആനങ്ങാടി സ്വദേശിയായ മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം

Kerala
  •  12 hours ago
No Image

മൂന്ന് ശിശുക്കളെ ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോയി സ്വന്തം മക്കളെ പോലെ വളർത്തി, 20 വയസായപ്പോൾ ഞെട്ടിക്കുന്ന ആ സത്യം അധികൃതർ കണ്ടെത്തി; സഊദിയെ നടുക്കിയ തട്ടിക്കൊണ്ടു പോകൽ കേസിൽ സഊദി വനിതക്കും കൂട്ടാളിക്കും വധശിക്ഷ നടപ്പാക്കി

Saudi-arabia
  •  13 hours ago