HOME
DETAILS

നിയമം റദ്ദാക്കിയില്ലെങ്കില്‍ നവംബറോടെ എല്ലാ വഖ്ഫ് സ്വത്തുക്കളും നഷ്ടപ്പെടുമെന്ന് സിങ്‌വി; വഖ്ഫ് ഇസ്ലാമിലെ ഒഴിച്ചുകൂടാനാകാത്ത ഭാഗം തന്നെയെന്ന് സിബലും | Waqf Case in Supreme Court

  
May 23 2025 | 02:05 AM

Senior lawyers challenge central governments arguments in Waqf case

ന്യൂഡല്‍ഹി: വഖ്ഫ് നിയമഭേഗതിയിലൂടെ ദുഷ്ടവലയം സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ് വി. ആറു മാസത്തിനുള്ളില്‍ വഖ്ഫ് സ്വത്തുക്കള്‍ എല്ലാം രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന വ്യവസ്ഥവച്ചതിനൊപ്പം, തര്‍ക്കത്തിലുള്ള സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ലെന്ന മറ്റൊരു വ്യവസ്ഥ സര്‍ക്കാര്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. വഖ്ഫ് കേസ് സുപ്രിംകോടതി ഇന്നലെ പരിഗണിക്കുന്നതിനിടെയാണ് കേന്ദ്രം ഉന്നയിച്ച വാദങ്ങള്‍ക്ക് അക്കമിട്ട് മറുപടി പറഞ്ഞ് കേസിലെ ആദ്യഹരജിക്കാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയ്ക്ക് വേണ്ടി ഹാജരായ അഭിഷേക് സിങ്വി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ആറുമാസം കഴിഞ്ഞാല്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്ത സ്വത്ത് നഷ്ടപ്പെടുന്നത് തടയാന്‍ കോടതിയില്‍ പോകാന്‍ പോലും കഴിയാത്ത മറ്റൊരു വ്യവസ്ഥ ഉള്‍പ്പെടുത്തുകയും ചെയ്യുകയെന്ന വിചിത്ര നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചു. ഇങ്ങനെ പോയാല്‍ നവംബറോടെ മുസ് ലിംകള്‍ക്ക് വഖ്ഫ് സ്വത്തുക്കള്‍ പൂര്‍ണമായും നഷ്ടപ്പെടും. ഇതൊരു കൗശലത്തോടെയുള്ള നിയമനിര്‍മാണമാണെന്നും സിങ് വി ചൂണ്ടിക്കാട്ടി. ഉപയോഗത്തിലൂടെയുള്ള വഖ്ഫ് നിര്‍ത്തലാക്കിയിരിക്കുന്നു. അതോടെ 80 ശതമാനം വരുന്ന ഉപയോഗത്തിലൂടെയുള്ള വഖ്ഫായി മാറിയ സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല. നിര്‍ത്തലാക്കിയ ഒരു വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ എങ്ങനെ രജിസ്‌ട്രേഷന്‍ സാധ്യമാകും? ഒരു സ്വത്ത് സര്‍ക്കാര്‍ സ്വത്താണെന്ന് കലക്ടര്‍ കരുതുന്നുവെങ്കില്‍ അതും രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല. ഇത്തരത്തില്‍ രജിസ്‌ട്രേഷന് ഒരു വശത്ത് തടസ്സം ഉണ്ടാക്കി വച്ചിട്ടുണ്ട്. മറുവശത്ത് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. അല്ലെങ്കില്‍ സ്വത്ത് നഷ്ടപ്പെടുമെന്നാക്കി. അതിനെതിരേ കോടതിയെ സമീപിക്കാനാവില്ലെന്നാക്കിയെന്നും സിങ് വി വാദിച്ചു.

വഖ്ഫ് ഇസ്ലാമില്‍ അനിവാര്യ ആചാരമല്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദവും ഹരജിക്കാര്‍ തള്ളി. വഖ്ഫ് ഇസ്ലാമിലെ അനിവാര്യമായ മതാചാരമാണെന്നും സ്വത്തുക്കള്‍ ദൈവത്തിന്റെ പേരില്‍ സമര്‍പ്പിക്കുകയെന്നത് ഒഴിവാക്കാനാവാത്തതാണെന്നും വഖ്ഫ് ഭേദഗതികള്‍ ചോദ്യംചെയ്തുള്ള കേസില്‍ ഹരജിക്കാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, രാജീവ് ധവാന്‍, ഹുസേഫ അഹമ്മദി തുടങ്ങിയവര്‍ ചൂണ്ടിക്കാട്ടി. ഹരജിയില്‍ ഇന്നലെ വാദം പൂര്‍ത്തിയായതോടെ കേസ് വിധി പറയാനായി മാറ്റി. കേന്ദ്ര സര്‍ക്കാരിന്റെയും നിയമഭേദഗതിയെ അനുകൂലിക്കുന്ന മൂന്ന് സംസ്ഥാനങ്ങളുടെയും വാദത്തിനു പിന്നാലെയാണ് ഹരജിക്കാരുടെ വാദം നടന്നത്.

ദാനം ചെയ്യുന്നത് പരലോകമോക്ഷത്തിനു വേണ്ടിയാണെന്നാണ് ഇസ്ലാമിക സങ്കല്‍പ്പമെന്ന് കബില്‍ സിബല്‍ വാദിച്ചു. വഖ്ഫ് ദാനമാണ്. അത് ഇസ്ലാമിന്റെ തത്വമാണ്. അത് മതത്തിന്റെ ഒഴിവാക്കാനാവാത്ത ഭാഗവുമാണ്.

സോളിസിറ്റര്‍ ജനറലിന്റെ മുഴുവന്‍ വാദങ്ങളും സര്‍ക്കാര്‍ എതിര്‍ സത്യവാങ്മൂലത്തെ അടിസ്ഥാനമാക്കിയാണ്. നിയമത്തെ നിര്‍ണയിക്കുന്നത് കേന്ദ്രത്തിന്റെ എതിര്‍സത്യവാങ്മൂലമല്ല, നിയമത്തിലെ വാചകത്തിന്റെ വ്യക്തമായ വായനയാണ്. തര്‍ക്കമുള്ള സ്വത്തില്‍ ഉദ്യോഗസ്ഥന്‍ തീരുമാനമെടുത്താല്‍ റവന്യൂ എന്‍ട്രിയില്‍ മാറ്റുക മാത്രമാണ് ചെയ്യുകയെന്ന കേന്ദ്രവാദത്തെയും സിബല്‍ ചോദ്യം ചെയ്തു. കേന്ദ്രം വാദിക്കുന്നതു പോലെയല്ല നിയമത്തിലുള്ളത്. വ്യവസ്ഥകളുടെ ഭാഷ വളരെ വ്യക്തമാണ്. കേന്ദ്രം കോടതിയില്‍ മറ്റൊരു രീതിയില്‍ വ്യാഖ്യാനിച്ചാല്‍ അതു മാറില്ല. വഖ്ഫ് സ്വത്ത് സര്‍ക്കാര്‍ ഭൂമിയാണോ അല്ലയോ എന്ന് ഉദ്യോഗസ്ഥന്‍ അന്വേഷണം ആരംഭിക്കുന്ന നിമിഷം വഖ്ഫ് പദവി ഇല്ലാതാവുമെന്നാണ് നിയമം പറയുന്നത്. ഇതിനര്‍ഥം കോടതിവിധിക്ക് മുമ്പുതന്നെ വഖ്ഫിന് അതിന്റെ പദവി നഷ്ടപ്പെടുമെന്നാണെന്നും സിബല്‍ വാദിച്ചു.

വഖ്ഫ് ഒരു അവശ്യമതപരമായ ആചാരമല്ലെന്ന വാദത്തെ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാനും എതിര്‍ത്തു. ദാനധര്‍മം ഇസ്‌ലാമിക വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് അദ്ദേഹം വാദിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീതിന്യായ വ്യവസ്ഥ പ്രവർത്തിക്കുന്നത് ശരിയായല്ല എന്ന് പ്രതി; വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളെ മാരകമായ മരുന്ന് കുത്തിവെച്ച് ശിക്ഷ നടപ്പാക്കി

International
  •  3 hours ago
No Image

ലഹരിക്കടത്ത്; രണ്ട് പൊലിസ് ഉദ്യോഗസ്ഥർക്ക് 10 വർഷം തടവ് ശിക്ഷ വിധിച്ച് കുവൈത്ത് കോടതി

Kuwait
  •  3 hours ago
No Image

ഭാഷാ തർക്കം രൂക്ഷം; ബെംഗളൂരുവിലെ ഓഫീസ് അടച്ചുപൂട്ടി പൂനെയിലേക്ക് മാറ്റാൻ തീരുമാനിച്ച് ടെക് സ്ഥാപകൻ  

National
  •  3 hours ago
No Image

മുന്നിലെത്തിയ 'ആരെന്നറിയാത്ത' മൃതദേഹം പൊന്നുമോന്റേത്; ബോധമറ്റ് വീണ് അത്യാഹിത വിഭാഗത്തില്‍ നഴ്‌സായ ഉമ്മ

Kerala
  •  4 hours ago
No Image

സുഡാൻ ആഭ്യന്തര യുദ്ധത്തിൽ രാസായുധം ഉപയോ​ഗിച്ചെന്ന് ആരോപണം: കടുത്ത ഉപരോധമേർപ്പെടുത്താനുള്ള നീക്കവുമായി യുഎസ്

International
  •  4 hours ago
No Image

സാൻ ഡീഗോയിൽ സ്വകാര്യ ജെറ്റ് വിമാനം തകർന്ന് അപകടം: പ്രമുഖ സംഗീത ഏജന്റ് ഉൾപ്പെടെ ആറ് പേർക്ക് ദാരുണാന്ത്യം 

International
  •  4 hours ago
No Image

യുഎഇ: പ്രവാസികളുടെ ശ്രദ്ധക്ക് ; വാടക വീടുകളില്‍ അനുവദിച്ചതിലും കൂടുതല്‍ ആളുകളെ താമസിപ്പിച്ചാൽ വലിയ വില കൊടുക്കേണ്ടി വരും

uae
  •  4 hours ago
No Image

ആകാശച്ചുഴിയില്‍ പെട്ട് ഇന്ത്യന്‍ വിമാനം; വ്യോമപാത ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന പൈലറ്റിന്റെ അഭ്യര്‍ഥന നിരസിച്ച് പാകിസ്താന്‍

National
  •  5 hours ago
No Image

യുഎഇ യാത്ര: ഈ സമ്മർ സീസണിൽ കുടുംബങ്ങൾക്ക് ഒരു വിമാന ടിക്കറ്റിന് 250 ദിർഹം വരെ ലാഭിക്കാം; എങ്ങനെയെന്ന് അറിയാം

uae
  •  5 hours ago
No Image

ഹജ്ജ് തീർത്ഥാടകർക്കായി മദീനയിൽ ഡയാലിസിസ് ഹാൾ തുറന്നു

Saudi-arabia
  •  6 hours ago


No Image

വയനാട്ടില്‍ 3,495 കിലോഗ്രാം നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

Kerala
  •  7 hours ago
No Image

മകൾ പീഡിപ്പിക്കപ്പെട്ടത് അറിഞ്ഞില്ല , ഭർതൃവീട്ടിൽ തന്നെ എല്ലാവരും ഒറ്റപ്പെടുത്തി, മക്കളും ഒഴിവാക്കാൻ ശ്രമിച്ചു; കൊലപാതകം ഇതിനുള്ള പ്രതികാരമെന്നും കൊല്ലപ്പെട്ട മൂന്നരവയസ്സുകാരിയുടെ അമ്മയുടെ മൊഴി 

Kerala
  •  7 hours ago
No Image

ഒമാന്റെ മധ്യസ്ഥതയില്‍ അമേരിക്ക- ഇറാന്‍ നിര്‍ണായക ആണവ ചര്‍ച്ച ഇന്ന് റോമില്‍ | US-Iran Nuclear Talks

latest
  •  7 hours ago
No Image

ഹാര്‍വഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ഥികളുടെ പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തി ട്രംപ് ; ട്രംപിന്റെ നടപടി ബാധിക്കുക ഇന്ത്യൻ വിദ്യാർഥികളുൾപ്പെടെ നിരവധി പേരെ; നടപടി നിയമ വിരുദ്ധമെന്ന് സർവകലാശാല

International
  •  8 hours ago