HOME
DETAILS

നൂറ് കമ്പനികളിലായി അൻപതിനായിരം തൊഴിലവസരങ്ങൾ; വിജ്‍ഞാന കേരളത്തിന് കീഴിൽ പുതിയ പദ്ധതി; കൂടുതലറിയാം

  
May 15 2025 | 11:05 AM

mega job fair in kannur under kerala government

കണ്ണൂർ ജില്ലയിൽ വിജ്ഞാന കേരളം പദ്ധതിക്ക് കീഴിലായി മെ​ഗാ തൊഴിൽ മേള നടക്കുന്നു. ജൂൺ 14 നാണ് വിജ്ഞാന കണ്ണൂർ തൊഴിൽ ഡ്രൈവ് ആരംഭിക്കുമെന്ന് വിജ്ഞാന കേരളം സംസ്ഥാന അഡൈ്വസർ ഡോ. തോമസ് ഐസക്ക് അറിയിച്ചു. നൂറിലധികം കമ്പനികളിലായി, അൻപതിനായിരത്തിലധികം തൊഴിലവസരങ്ങളാണ് ഒരുങ്ങുന്നത്.  

 തൊഴിൽ മേളയിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്ന ഉദ്യോഗാർത്ഥികൾ മെയ് 26-ാം തീയതിക്കുള്ളിൽ പേര് രജിസ്റ്റർ ചെയ്യണം. ഇതിനായി തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മെയ് 24, 25, 26 തീയതികളിൽ  സന്നദ്ധപ്രവർത്തകരുടെ  ഗൃഹസന്ദർശന പരിപാടിയുണ്ട്. ഇതിനു പുറമെ എല്ലാ ലൈബ്രറികളിലും സർക്കാർ ഓഫീസുകളിലും ലഭ്യമായ ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് ആർക്ക് വേണമെങ്കിലും രജിസ്റ്റർ ചെയ്യാവുന്നതാണ്.

മെയ് 31 മുതൽ സന്നദ്ധപ്രവർത്തകർ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികളെ ബന്ധപ്പെടും. ഓരോ ഉദ്യോഗാർത്ഥിക്കും അനുയോജ്യമായ തൊഴിൽ അവസരങ്ങൾ പരിചയപ്പെടുത്തും. ലഭ്യമായ തൊഴിൽ അവസരത്തിൽ താല്പര്യമുള്ളവർ ആ ജോലിക്ക് വേണ്ടി ഡിജിറ്റൽ വർക്ക് മാനേജ്മെൻറ് സിസ്റ്റം പ്ലാറ്റ്ഫോമിൽ അപേക്ഷിക്കണം. ബ്ലോക്കുകളിലും നഗരസഭകളിലും പ്രവർത്തിക്കുന്ന ജോബ് സ്റ്റേഷനുകളിൽ ചെന്നാൽ അപേക്ഷ സമർപ്പിക്കാനുള്ള സഹായം പ്രവർത്തകർ ചെയ്തു കൊടുക്കും. കാലത്താണ് അപേക്ഷ സമർപ്പിക്കാനുള്ള സമയം. ‍

അന്നു തന്നെ ഉച്ചകഴിഞ്ഞ്  അസാപ്പിൻറെ സഹായത്തോടുകൂടി ജോബ് സ്റ്റേഷനുകളിൽവെച്ച് രജിസ്റ്റർ ചെയ്തവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാനുള്ള പരിശീലനവും നൽകും. 

ജൂൺ 7 മുതൽ 12 വരെയുള്ള ദിവസങ്ങളിൽ കണ്ണൂർ കൃഷ്ണ മേനോൻ മെമ്മോറിയൽ  ഗവ. വനിതാ കോളിൽ വെച്ച് ഉദ്യോഗാർത്ഥികൾക്ക് വിഷയാധിഷ്ഠിതമായ ലഘുപരിശീലനം നൽകും. ഐടിഐ, പോളിടെക്നിക്, കൊമേഴ്സ് ബിരുദധാരികൾ, മറ്റ് ബിരുദധാരികൾ പ്രൊഫഷണലുകൾ തുടങ്ങിയവർക്ക് വ്യത്യസ്തമായ പരിശീലനങ്ങളാണ് വിദഗ്ധർ നൽകുക. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ പരിശീലനങ്ങളിലും പങ്കെടുക്കാമെന്നും തോമസ് ഐസക്ക് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് 2 പേർക്ക് വെട്ടേറ്റു; 5 പേർ പൊലിസ് കസ്റ്റഡിയിൽ

Kerala
  •  11 hours ago
No Image

മുതലപ്പൊഴി സമരം: മത്സ്യത്തൊഴിലാളികളും പൊലീസും തമ്മിൽ വീണ്ടും സംഘർഷം; ഡ്രഡ്ജർ നാളെ മുതൽ പ്രവർത്തനം തുടങ്ങും

Kerala
  •  12 hours ago
No Image

ഇസ്‌റാഈല്‍ വംശഹത്യാ രാഷ്ട്രം, ഞങ്ങള്‍ അവരുമായി വ്യാപാരത്തിനില്ല; സ്പാനിഷ് പ്രധാനമന്ത്രി

International
  •  12 hours ago
No Image

പാക് ഭീരത തുറന്നുകാട്ടാനും ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാനും പ്രതിനിധി സംഘങ്ങള്‍; നയിക്കാന്‍ തരൂര്‍, ജോണ്‍ ബ്രിട്ടാസും ഉവൈസിയും അംഗങ്ങള്‍

National
  •  13 hours ago
No Image

കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ കാറിടിപ്പിച്ചു: നെടുമ്പാശ്ശേരി കൊലപാതക കേസിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർ റിമാൻഡിൽ

Kerala
  •  13 hours ago
No Image

പാകിസ്ഥാനെ പിന്തുണച്ചതിന് ഇന്ത്യയിൽ തുർക്കി ബഹിഷ്കരണം ശക്തം; കയറ്റുമതി വ്യാപാരം തകർച്ചയിൽ

National
  •  13 hours ago
No Image

ദുബൈ അല്ലാ, യുഎഇയിലെ ഏറ്റവും സുരക്ഷിതമായ രണ്ടു നഗരങ്ങള്‍ ഇവ

uae
  •  13 hours ago
No Image

റോഹിംഗ്യൻ മുസ്‌ലിം അഭയാർത്ഥികളെ ഇന്ത്യൻ നാവികസേന കടലിലേക്ക് തള്ളിയ സംഭവം: അന്വേഷണം ആരംഭിച്ച് ഐക്യരാഷ്ട്രസഭ

National
  •  14 hours ago
No Image

റാസല്‍ഖൈമ വെടിവയ്പ്പ്; ധീരതയുടെ പര്യായമായി മാറിയ പൊലിസുകാരനെ ആദരിച്ച് യുഎഇ ഭരണകൂടം

uae
  •  14 hours ago
No Image

ഗള്‍ഫ് സന്ദര്‍ശനം പൂര്‍ത്തിയാക്കി ട്രംപ് മടങ്ങി; സഊദിക്കും ഖത്തറിനും നേട്ടം, ഇസ്‌റാഈലും നെതന്യാഹുവും നീരസത്തില്‍

uae
  •  15 hours ago