
കൊടിയേറ്റം നാളെ(16) എന്റെ കേരളം മെഗാപ്രദര്‍ശന വിപണന കലാമേള മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും

പത്തനംതിട്ട:പത്തനംതിട്ടയുടെ ദിനരാത്രങ്ങള്‍ക്ക് ഇനി ഉല്‍സവ ലഹരി. കാത്തിരിപ്പിന് നാളെ വിരാമം. പിണറായി വിജയന് സര്‍ക്കാരിന്റെ 9 വര്‍ഷത്തെ വികസന നേര്‍ക്കാഴ്ചയുമായി എന്റെ കേരളം മെഗാപ്രദര്‍ശന വിപണന കലാമേളയ്ക്ക് പത്തനംതിട്ട ശബരിമല ഇടത്താവളത്തില്‍ ഇന്ന് തുടക്കം. വൈകിട്ട് 5ന് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും. നിയസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും.
വികസ രംഗത്ത് വിപ്ലവം സൃഷ്ടിച്ച പിണറായി വിജയന് സര്‍ക്കാരിന്റെ നേട്ടം 22 വരെ നീളുന്ന മേളയിലുണ്ടാകും. രാവിലെ 10 മുതല്‍ രാത്രി 9 വരെയാണ് പ്രദര്‍ശനം. പ്രവേശനം സൗജന്യം. അസാധ്യമെന്ന് എഴുതിത്തള്ളിയ പല പദ്ധതിയും പുനര്‍ജീവിപ്പിച്ചതിന്റെ സാക്ഷ്യപ്പെടുത്തലാകും പ്രദര്‍ശന മേള. നാട്ടിലെ വികസന മുന്നേറ്റം അനാവരണം ചെയ്യുന്ന 186 ശീതികരിച്ച സ്റ്റാളുകളുണ്ട്. 5 ജര്‍മന്‍ ഹാംഗറില്‍ 71000 ചതുരശ്രയടിയിലാണ് പവലിയന്. 65 ചതുരശ്രയടിയിലാണ് ഓരോ സ്റ്റാളുകളും. 660 ടണ്‍ എസിയിലാണ് പ്രവര്‍ത്തനം. കലാ- സാംസ്കാരിക പരിപാടി, മെഗാ ഭക്ഷ്യമേള എന്നിവയ്ക്കായി പ്രത്യേക പവലിയന്, ഒരേ സമയം 250 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിച്ച് കലാപരിപാടി വീക്ഷിക്കാം. കുടംബശ്രീക്കാണ് ഭക്ഷ്യമേളയുടെ ചുമതല. 1500 ചതുരശ്രയടിയിലുള്ള ശീതികരിച്ച മിനി സിനിമാ തിയേറ്ററാണ് മറ്റൊന്ന്. വിവിധ കാലഘട്ടത്തിലെ സിനിമ പ്രദര്‍ശിപ്പിക്കും.
രാവിലെ 10 മുതല്‍ രാത്രി 9 വരെ നീളുന്ന പ്രദര്‍ശനത്തില്‍ കാര്‍ഷിക- വിപണന പ്രദര്‍ശന മേള, കാരവന് ടൂറിസം ഏരിയ, കരിയര്‍ ഗൈഡന്‍സ്, സ്റ്റാര്‍ട്ടപ്പ് മിഷന്, ശാസ്ത്ര- സാങ്കേതിക പ്രദര്‍ശനം, സ്പോര്‍ട്സ് പ്രദര്‍ശനം, സ്കൂള്‍ മാര്‍ക്കറ്റ്, സൗജന്യ സര്‍ക്കാര്‍ സേവനം, കായിക- വിനോദ പരിപാടി, പൊലിസ് ഡോഗ് ഷോ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. പ്രവേശനം സൗജന്യം.ഉദ്ഘാടന സമ്മേളനത്തില്‍ ആന്റോ ആന്റണി എം.പി, എം.എല്‍.എമാരായ മാത്യു ടി തോമസ്, കെ.യു ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്,പത്തനംതിട്ട നഗരസഭാ ചെയര്മാന് ടി,. സക്കീര്‍ ഹുസൈന്, ജില്ലാ പൊലിസ് മേധാവി വി.ജി വിനോദ് കുമാര്‍, തിരുവല്ല സബ് കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, പത്തനംതിട്ട നഗരസഭാംഗം എസ്.ഷൈലജ, എ.ഡി.എം ബി. ജ്യോതി, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വി.പി അശ്വതി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.ടി ജോണ്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കും.
മേളയുടെ ആദ്യ ദിനമായ നാളെ വൈകിട്ട് 6.30 മുതല്‍ ഭാരത് ഭവന് അവതരിപ്പിക്കുന്ന 'നവോഥാനം- നവകേരളം' മള്‍ട്ടിമീഡിയ ദൃശ്യാവിഷ്ക്കാരം. രണ്ടു മണിക്കൂറില്‍ 60 ഓളം കലാകാരന്മാരുടെ പ്രതിഭാസംഗമം. ചലച്ചിത്രം, സംഗീതം, നൃത്തം, നാടകം, മൈം, ചിത്രകല തുടങ്ങിയവയുടെ ഒത്തുച്ചേരലില്‍ വര്‍ത്തമാന കേരളത്തിന്റെ ഭരണ മികവ്, സാമൂഹ്യക്ഷേമം, അടിസ്ഥാന സൗകര്യ വികസനം, തൊഴില്‍, ആരോഗ്യ പരിചരണം, വിവിധ സേവനം, ദേശീയ- അന്തര്‍ ദേശീയ നേട്ടം തുടങ്ങിയവ പരിചയപ്പെടുത്തും. 17 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മാതൃ ശിശുസംരക്ഷണം നൂതന പ്രവണതകള്‍ വിഷയത്തിന്റെ സെമിനാര്‍. ഉച്ചയ്ക്ക് 1.30 മുതല്‍ 3 വരെ ശേഷം ഫിഷറീസ് വകുപ്പിന്റെ സെമിനാര്‍. വൈകിട്ട് 6.30 മുതല്‍ ജില്ലയില്‍ ആദ്യമായി മര്‍സി ബാന്‍ഡ് മ്യൂസിക് നൈറ്റ് ഷോ.
18 ന് രാവിലെ 10 മുതല്‍ 1 വരെ സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തില്‍ ഭിന്നശേഷി കുട്ടികളുടെ പ്രതിഭാ സംഗമം. വൈകിട്ട് 6.30 മുതല്‍ മജീഷ്യന്‍ സാമ്രാജ് അവതരിപ്പിക്കുന്ന സൈക്കോ മിറാക്കുള മാജിക് ഷോ.
19 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെ പിന്നോക്ക വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം. ഉച്ചയ്ക്ക് 1.30 മുതല്‍ മൂന്നു വരെ എക്സൈസ് വകുപ്പിന്റെ ലഹരി വിരുദ്ധ നാടകം. വൈകിട്ട് 6.30 മുതല്‍ ജില്ലയില്‍ ആദ്യമായി ഗ്രൂവ് ബാന്‍ഡ് ലൈവ് മ്യൂസിക് ഷോ. 20 ന് വൈകിട്ട് 6.30 മുതല്‍ അന്‍വര്‍ സാദത്ത് മ്യൂസിക് നൈറ്റ്.
മേയ് 21 ന് രാവിലെ 10 മുതല്‍ 1 വരെ വനിതാ ശിശു വികസന വകുപ്പിന്റെ സാംസ്കാരിക പരിപാടി. ഉച്ചയ്ക്ക് 1.30 മുതല്‍ 3 വരെ പട്ടികജാതി വികസന വകുപ്പിന്റെ വിവിധ പരിപാടി. വൈകിട്ട് 6.30 മുതല്‍ കനല് നാടന്‍ പാട്ട്.
അവസാന ദിനമായ 22 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തില്‍ സെമിനാര്‍- ലഹരിക്കെതിരായ ബോധവല്‍ക്കരണം, വയോജനങ്ങള്‍ക്ക് ഡിജിറ്റല്‍ സാക്ഷരത, ഗ്ലൂക്കോമീറ്റര്‍ വിതരണം. വൈകിട്ട് 4ന് മന്ത്രി വീണാ ജോര്‍ജ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷനാകും. ആന്റോ ആന്റണി എം.പി, എം.എല്‍.എമാരായ മാത്യു ടി തോമസ്, കെ.യു ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം,
ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്,
പത്തനംതിട്ട നഗരസഭാ ചെയര്മാന് ടി സക്കീര്‍ ഹുസൈന്, ജില്ലാ പൊലിസ് മേധാവി വി.ജി വിനോദ് കുമാര്‍, തിരുവല്ല സബ് കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, പത്തനംതിട്ട നഗരസഭാംഗം എസ്. ഷൈലജ, എ.ഡി.എം ബി. ജ്യോതി, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വി.പി അശ്വതി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് ജില്ലയില്‍ ആദ്യമായി സൂരജ് സന്തോഷിന്റെ ബാന്‍ഡ് ലൈവ് ഷോ.
എന്റെ കേരളം പ്രദര്‍ശന വിപണന മേളയ്ക്ക് തയ്യാറാക്കിയ പവലിയന്റെ പ്രവേശന കവാടം
'നവോത്ഥാനം- നവകേരളം' ദൃശ്യാവിഷ്ക്കാരം നാളെ (മേയ് 16 വെള്ളി)
പത്തനംതിട്ട:'എന്റെ കേരളം' പ്രദര്‍ശന വിപണന കലാമേളയില്‍ വേറിട്ട മള്‍ട്ടിമീഡിയ ദൃശ്യാവിഷ്ക്കാരവുമായി ഭാരത് ഭവന്. ശബരിമല ഇടത്താവളത്തില്‍ നാളെ(മേയ് 16 വെള്ളി) വൈകിട്ട് 6.30 മുതല്‍ ഭാരത് ഭവന്റെ നേതൃത്വത്തില്‍ 'നവോഥാനം- നവകേരളം' ദൃശ്യാവിഷ്ക്കാരം സംഘടിപ്പിക്കും.
ചരിത്രപരവും നവീനവുമായ ദൃശ്യസാധ്യത പൊതുസമൂഹത്തിന് മുന്നില്‍ വെളിപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെ ലക്ഷ്യം. 60 ഓളം കലാപ്രതിഭകള്‍ പങ്കെടുക്കും.വേദിയിലും സ്ക്രീനിലുമായി രണ്ടു മണിക്കൂറോളം ദൃശ്യാവിഷ്ക്കാരം ഉണ്ടാകും. നവോത്ഥാന കാലത്തെ മാനവിക മൂല്യങ്ങള്‍ സര്‍ക്കാര്‍ കരുതലോടെ സംരക്ഷിക്കുന്നതിന്റെ പ്രാധ്യാന്യം വിളിച്ചോതും. സംസ്ഥാനത്തെ സാമൂഹ്യമാറ്റങ്ങളുടെ ഹൃദ്യമായ അവതരണത്തിനൊപ്പം നവകേരള നിര്‍മിതിയുമായി മുന്നേറുന്ന സര്‍ക്കാരിന്റെ നേട്ടവും അവതരിപ്പിക്കും. ചലച്ചിത്രം, സംഗീതം, നൃത്തം, നാടകം, മൈം, ചിത്രകല തുടങ്ങിയവയുടെ ഒത്തുച്ചേരലാണ്. വര്‍ത്തമാന കേരളത്തിന്റെ ഭരണ മികവ്, സാമൂഹ്യക്ഷേമം, അടിസ്ഥാന സൗകര്യ വികസനം, തൊഴില്‍, ആരോഗ്യ പരിചരണം, വിവിധ സേവനം, ദേശീയ- അന്തര്‍ ദേശീയ നേട്ടം തുടങ്ങിയ വിവിധ മേഖല പരിചയപ്പെടുത്തും. എല്ലാ തലമുറയിലെയും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നതായിരിക്കും വിനോദത്തിനൊപ്പം വിജ്ഞാനവും പകരുന്ന ദൃശ്യാവിഷ്ക്കാരം.
'എന്റെ കേരളം' പ്രദര്‍ശന വിപണന മേളയില്‍ നാളെ ( മേയ് 16)
വൈകിട്ട് 05.00 : ഉദ്ഘാടന സമ്മേളനം, അധ്യക്ഷന്‍ - നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ഉദ്ഘാടനം - മന്ത്രി വീണാ ജോര്‍ജ്
വൈകിട്ട് 6.30 : നവോത്ഥാനം- നവകേരളം, കേരളീയരുടെ ആത്മാഭിമാനത്തെ പ്രോജ്വലിപ്പിക്കുന്ന മള്‍ട്ടിമീഡിയ ദൃശ്യാവിഷ്കാരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ കാറിടിപ്പിച്ചു: നെടുമ്പാശ്ശേരി കൊലപാതക കേസിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർ റിമാൻഡിൽ
Kerala
• 13 hours ago.png?w=200&q=75)
പാകിസ്ഥാനെ പിന്തുണച്ചതിന് ഇന്ത്യയിൽ തുർക്കി ബഹിഷ്കരണം ശക്തം; കയറ്റുമതി വ്യാപാരം തകർച്ചയിൽ
National
• 14 hours ago
ദുബൈ അല്ലാ, യുഎഇയിലെ ഏറ്റവും സുരക്ഷിതമായ രണ്ടു നഗരങ്ങള്‍ ഇവ
uae
• 14 hours ago
റോഹിംഗ്യൻ മുസ്ലിം അഭയാർത്ഥികളെ ഇന്ത്യൻ നാവികസേന കടലിലേക്ക് തള്ളിയ സംഭവം: അന്വേഷണം ആരംഭിച്ച് ഐക്യരാഷ്ട്രസഭ
National
• 15 hours ago
റാസല്‍ഖൈമ വെടിവയ്പ്പ്; ധീരതയുടെ പര്യായമായി മാറിയ പൊലിസുകാരനെ ആദരിച്ച് യുഎഇ ഭരണകൂടം
uae
• 15 hours ago
ഗള്‍ഫ് സന്ദര്‍ശനം പൂര്‍ത്തിയാക്കി ട്രംപ് മടങ്ങി; സഊദിക്കും ഖത്തറിനും നേട്ടം, ഇസ്റാഈലും നെതന്യാഹുവും നീരസത്തില്‍
uae
• 15 hours ago
25 കാരനായ പ്രവാസി മലയാളി ദുബൈയിൽ ഹൃദയാഘാതം മൂലം മരിച്ചു
obituary
• 16 hours ago
മൂന്ന് സിക്സറകലെ കാത്തിരിക്കുന്നത് വമ്പൻ നേട്ടം; തിരിച്ചുവരവിൽ ചരിത്രം സൃഷ്ടിക്കാൻ സഞ്ജു
Cricket
• 16 hours ago
ആയിരം വർഷം പഴക്കമുള്ള അസ്ഥികൂടം: ആറു വർഷമായി ഷെൽട്ടറിനടിയിൽ, ഒടുവിൽ മ്യൂസിയത്തിലേക്ക്
National
• 16 hours ago
ദേശാഭിമാനി മാധ്യമപ്രവർത്തകരെ മർദിച്ച ഓട്ടോ ഡ്രൈവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണം: ആവശ്യവുമായി പത്രപ്രവർത്തക യൂണിയൻ
Kerala
• 16 hours ago
വന്യമൃഗ ആക്രമണത്തിൽ കേരളത്തിൽ ഈ വർഷം കൊല്ലപ്പെട്ടത് 25 പേർ, മലയോര മേഖല ഭീതിയിൽ
Kerala
• 16 hours ago
കിളിമാനൂരിൽ വേടന്റെ പരിപാടിക്കിടെ നടന്ന സംഘർഷത്തിൽ ഒരാൾ അറസ്റ്റിൽ
Kerala
• 17 hours ago
കേണൽ സോഫിയക്കെതിരെ മന്ത്രി വിജയ് ഷായുടെ വിവാദ പരാമർശം: പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്, എംഎൽഎമാർ കസ്റ്റഡിയിൽ
National
• 17 hours ago
യമാൽ മികച്ച താരമാണ്, എന്നാൽ അവന്റെ അത്ര വരില്ല: മുൻ ബാഴ്സ പരിശീലകൻ
Football
• 17 hours ago
ഇതിഹാസത്തെ ബ്രസീലിൽ എത്തിക്കണം; വമ്പൻ നീക്കത്തിനൊരുങ്ങി ആൻസലോട്ടി
Football
• 19 hours ago
കേരളത്തിൽ വീണ്ടും കനത്ത മഴക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
Kerala
• 20 hours ago
തപാല്‍ ബാലറ്റ് തിരുത്തിയെന്ന വെളിപെടുത്തല്‍: ജി. സുധാകരനെതിരെ കേസെടുത്തു
Kerala
• 20 hours ago
ആദ്യ കിരീട സ്വപ്നം കാണുന്ന ഡൽഹിക്ക് ഇരട്ട തിരിച്ചടി; വമ്പന്മാർ ടീമിൽ നിന്നും പുറത്ത്
Cricket
• 20 hours ago
ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ എസ്എസ്എൽസി ഫലം തടഞ്ഞുവെച്ചത് നിയമവിരുദ്ധമെന്ന് ബാലാവകാശ കമ്മീഷൻ
Kerala
• 18 hours ago
സ്വര്‍ണം വാങ്ങാന്‍ വൈകിക്കണ്ട; ഇന്ന് വര്‍ധന, ഇത് തുടര്‍ന്നാല്‍...
Business
• 19 hours ago
റൊണാൾഡോ അൽ നസർ വിടുന്നു? ഇതിഹാസത്തെ റാഞ്ചാൻ മൂന്ന് ക്ലബ്ബുകൾ രംഗത്ത്
Football
• 19 hours ago