HOME
DETAILS

'കപ്പലണ്ടി വില്‍പ്പന മുതല്‍ ബിരിയാണി ചലഞ്ച് വരെ'വയനാടിനായി എന്‍.എസ്.എസ് കുട്ടികളുടെ ഒന്നര കോടി

  
Web Desk
May 16 2025 | 07:05 AM

Kerala NSS Students Raise 167 Crore Through Creative Fundraisers to Support Landslide Victims

തിരുവനന്തപുരം: ഉരുളെടുത്ത ജീവിതങ്ങള്‍ക്ക് തണലൊരുക്കാന്‍ കുരുന്നുകള്‍ സ്വരൂപിച്ചത് ഒരു കോടി 67 ലക്ഷം രൂപ. കപ്പലണ്ടി വിറ്റും ബിരിയാണി ചലഞ്ചും ഹലുവ ചലഞ്ചും, ആക്രി സാധനങ്ങള്‍ ശേഖരിച്ചു വിറ്റുമാണ് 1540 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ എന്‍.എസ്.എസ് യൂണിറ്റുകള്‍ പണം സ്വരൂപിച്ചത്. ഈ തുക ഇന്നലെ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി മുഖ്യമന്ത്രിക്ക് കൈമാറി. നേരത്തെ വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം എന്‍.എസ്.എസ് വിഭാഗം 45 ലക്ഷം രൂപ കൈമാറിയിരുന്നു. സ്റ്റേറ്റ് എന്‍.എസ്.എസിന് കീഴിലെ അക്കൗണ്ട് വഴിയാണ് പണം സമാഹരിച്ചത്. മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കുട്ടികളെ മന്ത്രി അഭിനന്ദിച്ചു.

വയനാട് ടൗണ്‍ഷിപ്പിന് 351കോടി രൂപയുടെ ഭരണാനുമതി
തിരുവനന്തപുരം: വയനാട് ടൗണ്‍ഷിപ്പ് പദ്ധതിക്ക് മന്ത്രിസഭാ യോഗം 351കോടി രൂപയുടെ ഭരണാനുമതി നല്‍കി. 351,48,03,778 രൂപയുടെ ഭരണാനുമതിയാണ് നല്‍കിയത്. പ്രരംഭപ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവ് ഉള്‍പ്പെടെയാണിത്. കിഫ്കോണ്‍ സാങ്കേതിക അനുമതി പുറപ്പെടുവിക്കേണ്ടതാണെന്ന നിബന്ധനയോടെയാണ് ഭരണാനുമതി നല്‍കിയത്.

എല്‍സ്റ്റോണ്‍ ടീ എസ്റ്റേറ്റ് ലിമിറ്റഡ് ഫയല്‍ ചെയ്ത കേസിലെ ഹൈക്കോടതിയുടെ കഴിഞ്ഞ ഏപ്രില്‍ 11ലെ ഉത്തരവ് പ്രകാരം വയനാട് ജില്ലാ കലക്ടറുടെ സി.എം.ഡി.ആര്‍.എഫ് അക്കൗണ്ടില്‍ നിന്ന് ഹൈക്കോടതി രജിസ്ട്രാറുടെ അക്കൗണ്ടിലേക്ക് പതിനേഴു കോടി രൂപ നിക്ഷേപിച്ച ജില്ലാ കലക്ടറുടെ നടപടി മന്ത്രിസഭാ യോഗം സാധൂകരിച്ചു. ജില്ലാ കലക്ടര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പതിനേഴു കോടി രൂപ അനുവദിച്ച സര്‍ക്കാര്‍ നടപടിയും സാധൂകരിച്ചു.

വയനാട് ടൗണ്‍ഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട്, സ്പെഷല്‍ ഓഫിസറും ഊരാളുങ്കലും തമ്മില്‍ ഇ.പി.സി കരാര്‍ ഒപ്പുവയ്ക്കുന്ന മുറയ്ക്ക്, ഊരാളുങ്കലിന് മുന്‍കൂര്‍ തുക അനുവദിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 20 കോടി രൂപ വയനാട് ടൗണ്‍ഷിപ്പ് സ്പെഷ്യല്‍ ഓഫിസര്‍ക്ക് അനുവദിക്കാനും തീരുമാനിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാളികാവിലെ കടുവാദൗത്യത്തിനിടെ നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒയ്ക്ക് സ്ഥലംമാറ്റം

Kerala
  •  19 hours ago
No Image

60,000 റിയാലിന് മുകളില്‍ മൂല്യമുള്ള സാധനങ്ങളുമായാണ് യാത്രയെങ്കില്‍ മുന്‍കൂട്ടി അറിയിക്കണം; ഹജ്ജ് തീര്‍ത്ഥാടകരോട് സഊദി ഹജ്ജ് ഉംറ മന്ത്രാലയം

Saudi-arabia
  •  19 hours ago
No Image

ഒമാനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം

latest
  •  19 hours ago
No Image

എ. പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി

Kerala
  •  21 hours ago
No Image

വാക്കുതര്‍ക്കത്തിനിടെ തിരുവനന്തപുരത്ത് ബസ് ഡ്രൈവര്‍ കണ്ടക്ടറെ കുത്തി പരിക്കേല്‍പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  21 hours ago
No Image

കേരളത്തിൽ മഴ തുടരും; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  21 hours ago
No Image

കേന്ദ്ര സര്‍ക്കാരിന്റെ ക്ഷണം ആദരവായി കാണുന്നു; മാറിനില്‍ക്കില്ലെന്ന് ശശി തരൂര്‍

National
  •  21 hours ago
No Image

ഇംഗ്ലണ്ടിനെ വീഴ്ത്താൻ മലയാളിയും; വമ്പൻ പോരാട്ടത്തിനൊരുങ്ങി ഇന്ത്യ എ ടീം

Cricket
  •  21 hours ago
No Image

സിഐഎസ്എഫുകാർ കാർ ഇടിച്ചു യുവാവിനെ കൊലപ്പെടുത്തിയ സംഭവം; അന്വേഷണം ആരംഭിച്ച് പൊലിസ്

Kerala
  •  a day ago
No Image

ഇന്നത്തെ ഇന്ത്യന്‍ രൂപ യുഎഇ ദിര്‍ഹം നിരക്ക്; സ്വര്‍ണം, വെള്ളി, ഇന്ധന വിലകള്‍ അറിയാം | UAE Market Today

uae
  •  a day ago