
ബീമാപള്ളി വെടിവയ്പിന് പിന്നിലാര്? 16 വർഷങ്ങൾക്ക് ശേഷവും നീതി കിട്ടാതെ ഇരകൾ

തിരുവനന്തപുരം: ഇന്ന് മെയ് 17, ആരും ഓർത്തുവയ്ക്കാത്ത അല്ലെങ്കിൽ മനപ്പൂർവം മറച്ചുവയ്ക്കാൻ ശ്രമിക്കുന്ന ദിനം. കേരളത്തിലെ ഭരണകൂടം അഴിച്ചുവിട്ട സമാനതയില്ലാത്ത ഭീകരതയുടെ ദിനം. ഒരു സമുദായത്തിൽപെട്ട ആറ് പാവപ്പെട്ടവരെ അവരെ സംരക്ഷിക്കേണ്ട ഭരണകൂടം വെടിവച്ചുകൊന്ന കറുത്ത ദിനം.
സംസ്ഥാന ചരിത്രത്തിൽ ഇതുവരെ നടന്നിട്ടില്ലാത്തത്രയും ഭീകരമായ പൊലിസ് വേട്ടയ്ക്ക് കേരളം സാക്ഷിയായ ദിവസം. പക്ഷേ, മത സൗഹാർദത്തിന് പേര് കേട്ട ബീമാപള്ളിയിൽ ഐക്യ കേരളം കണ്ട രണ്ടാമത്തെ ഏറ്റവും വലിയ പൊലിസ് വെടിവയ്പിന് കാരണമെന്തെന്നത് ഇപ്പോരും ദുരൂഹം. 16 വർഷത്തിനിപ്പുറവും കേരളം ചോദിക്കുന്നു. ബീമാപള്ളിയിലെ വെടിവയ്പിന് പിന്നിലാര്? ഉത്തരം കിട്ടാത്ത ചോദ്യത്തിനപ്പുറം 16 വർഷം തികയുമ്പോഴും ഇവിടെയുണ്ട് നീതി കിട്ടാതെ കുറേ ഇരകൾ. വെടിവയ്പിന്റെ ഓർമ ദിനത്തിൽ ഇവർക്കായി അനുസ്മരണങ്ങൾ സംഘടിപ്പിച്ചിരുന്നവർ പോലും ഇവരെ മറന്ന അവസ്ഥയാണ്.
2009 മെയ് 17ന് വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയും അന്തരിച്ച കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയുമായിരുന്ന കാലത്താണ് ബീമാപള്ളിയിൽ നിരപരാധികൾക്കുനേരെ പൊലിസ് വെടിയുതിർത്തത്. മെയ് 16ന് കൊമ്പ് ഷിബു എന്ന ഗുണ്ട ബീമാപ്പള്ളി, ചെറിയതുറ ഭാഗത്ത് കാണിച്ച താന്തോന്നിത്തത്തിനെതിരേ സംഘടിച്ച പ്രദേശ വാസികളെ വർഗീയ കലാപമായി ചിത്രീകരിച്ച് തോക്കുകൊണ്ട് നേരിടുകയായിരുന്നു പൊലിസ്. സെയ്താലി (24), ബാദുഷ (34),ഫിറോസ് (16), അഹമ്മദലി (45), അബ്ദുൽ ഹമീദ് (27), അബ്ദുൽ കനി (55) എന്നിവരുടെ ജീവനാണ് പൊലിസ് വെടിവയ്പിൽ പൊലിഞ്ഞത്. വെടിവയ്പിൽ പരുക്കേറ്റ മൂന്ന് പേർ പിന്നീടുള്ള വർഷങ്ങളിലും മരണത്തിന് കീഴടങ്ങി.
വെടിവയ്പിൽ പരുക്കേറ്റ നിരവധി പേരാണ് ഇപ്പോഴും നരകതുല്യമായ ജീവിതം നയിച്ചുകൊണ്ടിരിക്കുന്നത്. ഇവരിൽ പലരും ഇന്നും വീടിന് പുറത്തിറങ്ങി പണിയെടുക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ്. ആശ്രിതർ നഷ്ടപ്പെട്ട് നിത്യദുരിതത്തിലേക്കെടുത്തെറിയപ്പെട്ടവർ അതിലേറെയുണ്ട്. അന്ന് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ലഭിച്ച പത്ത് ലക്ഷം രൂപ പിന്നീടുള്ള വർഷങ്ങളിൽ മരിച്ചവർക്ക് ലഭിച്ചില്ല. മാറിമാറി വന്ന സർക്കാരുകൾ ഇരകൾക്ക് ഒരു സഹായവും ചെയ്തില്ലെന്നതാണ് യാഥാർഥ്യം.
ബീമാപള്ളിയിൽ രണ്ട് മത വിഭാഗക്കാർ തമ്മിലുള്ള സംഘർഷം കലാപമായി മാറിയതോടെ അത് നിയന്ത്രിക്കാനാണ് വെടിവച്ചതെന്ന് അന്ന് ഭരണത്തിലിരുന്നവർ പറഞ്ഞു നടന്നുവെങ്കിലും ചില ചോദ്യങ്ങൾക്ക് ഉത്തരം ഇപ്പോഴും ഇല്ല. പൊലിസ് വെടിവയ്ക്കുന്നതിനു മുമ്പ് നടപടി ക്രമങ്ങൾ പാലിച്ചോ? ലാത്തിചാർജ് നടത്തിയാൽ പിരിഞ്ഞു പോകുമായിരുന്ന ജനങ്ങളെ ഒരു മുന്നറിയിപ്പും നൽകാതെ എന്തിന് നെഞ്ചിന് നേരെ വെടിവച്ചു? ഭരണസിരാ കേന്ദ്രത്തിലിരുന്നു പൊലിസിന് നിർദേശം നൽകിയത് ആര്? കൊല്ലപ്പെട്ടവർ ഒരു സമുദായത്തിലുള്ളവർ മാത്രമാകുമ്പോൾ എന്തിനു വേണ്ടിയായിരുന്നു ഈ കൊലവെറി?
സംഭവത്തിന് പിന്നാലെ പൊലിസുകാർക്ക് സസ്‌പെൻഷൻ, ജുഡീഷ്യൽ അന്വേഷണം, ജില്ലാ കലക്ടറുടെയും ആർ.ഡി.ഒയുടെയും പൊലിസിനെതിരായ വെളിപ്പെടുത്തലുകൾ, ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി പലവഴികളിൽ വിശകലനം ചെയ്യപ്പെട്ടിട്ടും നിരപരാധികളായ പാവപ്പെട്ടവർക്ക് നീതി ലഭിച്ചില്ല.വർഗീയ ലഹള എന്ന് ഒരിക്കലും പറയാൻ കഴിയാത്ത ഒരു സംഭവത്തെ വർഗീയ ലഹളയായി ചിത്രീകരിച്ചതും ഒരു മത വിഭാഗത്തിലുള്ളവർക്ക് നേരെ നിറയൊഴിച്ചതും വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്നാണ് അന്നും ഇന്നും പറയുന്നു. ചില പ്രാദേശിക പ്രശ്‌നങ്ങൾ അല്ലാതെ കാര്യമായ അസ്വാരസ്യങ്ങളോ വർഗീയ പ്രശ്‌നങ്ങളോ അവിടെ ഇല്ലായിരുന്നു. ബഹളം കേട്ട് ഓടി വന്നവർക്കും ഫുട്ബോൾ കളിച്ചുകൊണ്ടിരുന്നവർക്കുമാണ് പരുക്കേറ്റത്.
ഒരു സമുദായത്തിൽ മാത്രമുള്ളവർ മരണപ്പെട്ടിട്ടും ഇത്രയും രൂക്ഷമായ വെടിവയ്പുണ്ടായിട്ടും അതിനെ അർഹിക്കുന്ന പ്രാധാന്യത്തോടെ കാണാൻ അന്ന് ഭരിച്ചുരുന്നവരോ പ്രതിപക്ഷത്തിരുന്നവരോ തയാറായില്ല. ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട് കൂടി പൂഴ്ത്തിയതോടെ ആക്ഷേപം കൂടുതൽ ശക്തമാകുകയും ചെയ്തു. ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട് കിട്ടുമ്പോൾ ബീമാപള്ളിയിൽ ഇരകൾകൊപ്പം നിന്നവർ സർക്കാരിന്റെ ഭാഗമായിരുന്നിട്ടും ഇരകൾക്ക് വേണ്ടി സംസാരിക്കാൻ അവരുണ്ടായില്ല. കൊല്ലപ്പെട്ടത് പാവങ്ങളായിരുന്നു. അന്നത്തെ അന്നത്തിനു വേണ്ടി കാറ്റിനെയും കടലിനെയും അതിജീവിക്കുന്നവർ. ഒരു ഇസത്തിനും വേണ്ടിയായിരുന്നില്ല അവരുടെ മരണം. അതുകൊണ്ട് തന്നെ അവർക്കു വേണ്ടി സംസാരിക്കാൻ ആളുകളുണ്ടായില്ല.
ബീമാപ്പള്ളിയിൽ പൊലിസ് കെട്ടിയുണ്ടാക്കിയ കഥകളുടെ പിന്നാലെയായിരുന്നു എല്ലാവരും. ബീമാപ്പള്ളിക്കാർ പ്രശ്നക്കാരാണെന്ന വ്യാജ പൊതുബോധ നിർമിതിയും ഉണ്ടായി. വെടിവയ്പിനെ ന്യായീകരിക്കാൻ പോലിസ് തുടക്കം മുതൽ വർഗീയ കലാപ കഥകളാണ് അഴിച്ചുവിട്ടത്. പൊലിസ് ഭാഷ്യമനുസരിച്ച് യുദ്ധസമാനമായ വർഗീയ കലാപ നീക്കം നടന്ന ഈ പ്രദേശത്ത് അതിന് ശേഷം സാമുദായികത പറഞ്ഞ് ഒരു ചെറിയ വാക്കേറ്റം പോലുമുണ്ടായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ഇരകൾക്ക് നീതി ലഭ്യമാക്കാനും ഗൂഢാലോചനയ്ക്ക് പിന്നിലുള്ളവരെ തുറന്നു കാട്ടാനും ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് പുറത്തു വിടണമെന്നും പിന്നീടുള്ള വർഷങ്ങളിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നുമുള്ള ഇരകളുടെ ആവശ്യങ്ങൾ 16ാം വർഷത്തിലും ഉത്തരം കിട്ടാതെ തന്നെ കിടക്കുന്നു.
Who is behind the Beemapalli shooting Victims still waiting for justice after 16 years
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യു.കെ..യു.എസ്..മിഡില്‍ ഈസ്റ്റ്...ഭീകരതക്കെതിരായ സന്ദേശം ലോകരാജ്യങ്ങളിലെത്തിക്കാന്‍ ഇന്ത്യ; 32 രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ 59 അംഗ പ്രതിന്ധി സംഘം, ആര് എവിടെ ലിസ്റ്റ് കാണാം
National
• 20 hours ago
യുഎഇയില്‍ 45 മില്യണ്‍ ദിര്‍ഹത്തിലധികം വിലമതിക്കുന്ന രാജകീയ, അപൂര്‍വ ആഭരണങ്ങള്‍ ലേലത്തിന്; വരുമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്
uae
• 20 hours ago
UAE Weather Updates: യുഎഇക്കാര്‍ ശ്രദ്ധിക്കുക; പൊടിക്കാറ്റും ഹുമിഡിറ്റിയും കൂടും; താപനില 43°-C വരെ ഉയരും
latest
• 20 hours ago
ഹൈദരാബാദില്‍ വന്‍ തീപിടുത്തം; 17 മരണം, അപകടം ചാര്‍മിനാറിന് സമീപം
National
• 20 hours ago
പക്ഷിപ്പനി: ബ്രസീലിൽ നിന്നുള്ള കോഴി ഇറക്കുമതി നിരോധിച്ച് നിരവധി രാജ്യങ്ങൾ ; അമേരിക്കയിലേക്കുള്ള മുട്ട കയറ്റുമതിയിൽ വൻ വർധന
International
• 20 hours ago
കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കിടെ ഗര്‍ഭസ്ഥശിശു മരിച്ചു; ചികിത്സാപ്പിഴവെന്ന് ആരോപിച്ച് ബന്ധുക്കള്‍
Kerala
• 21 hours ago
ദുബൈ ഗ്ലോബല്‍ വില്ലേജ് സീസണ്‍ 29ന് ഇന്ന് തിരശ്ശീല വീഴും; സമാപിക്കുന്നത് കാഴ്ച്ചക്കാരുടെ മനം നിറച്ച മനോഹരശോഭ
uae
• 21 hours ago
കാലിഫോർണിയയിൽ ഫെർട്ടിലിറ്റി ക്ലിനിക്ക് ലക്ഷ്യമിട്ട് ഭീകരാക്രമണം: സ്ഫോടനത്തിൽ പ്രതിയും മരിച്ചതായി റിപ്പോർട്ട്
International
• 21 hours ago
മലപ്പുറത്തുനിന്നുള്ള പ്രവാസി ജിദ്ദയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു
obituary
• 21 hours ago
മയക്കുമരുന്നുമായി പ്രവാസി എയര്‍പോട്ടില്‍ പിടിയില്‍; ചോദ്യം ചെയ്യലില്‍ ചങ്ങാതിമാര്‍ക്കുള്ള സമ്മാനമെന്ന് മറുപടി
Kuwait
• 21 hours ago
അമേരിക്കയുടെ മിഡ്വെസ്റ്റിൽ ചുഴലിക്കാറ്റ് കെടുതി: 27 മരണം, തകർന്നടിഞ്ഞ് നഗരങ്ങൾ
International
• 21 hours ago
ഈ പത്തു ഗുണങ്ങള്‍ ഉണ്ടെങ്കില്‍ ബഹ്റൈനില്‍ നിങ്ങള്‍ക്ക് പെട്ടെന്ന് ജോലി ലഭിക്കും
bahrain
• a day ago
കുറ്റാരോപിതരുടെ എസ്.എസ്.എല്‍.സി ഫലം പുറത്തു വിടരുതെന്ന് ഷഹബാസിന്റെ പിതാവ്; കമ്മീഷന് കത്തയച്ചു
Kerala
• a day ago
ന്യൂയോർക്ക് ബ്രൂക്ലിൻ പാലത്തിൽ മെക്സിക്കൻ നാവിക കപ്പൽ ഇടിച്ചു; 2 മരണം, 19 പേർക്ക് പരിക്ക്
International
• a day ago
സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ലഹരി വിരുദ്ധ കാംപയ്‌നില്‍ അണിനിരന്ന് ലക്ഷങ്ങള്‍; മദ്‌റസകളില്‍ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്ത് 12 ലക്ഷത്തിലധികം വിദ്യാർഥികൾ
Kerala
• a day ago
ട്രംപിനെ കാണുംമുമ്പ് സിറിയൻ പ്രസിഡന്റിനെ വധിക്കാൻ യു.എസ് പദ്ധതിയിട്ടു; വെളിപ്പെടുത്തി യുഎസ് സെനറ്റര്‍
International
• a day ago
കോണ്‍ഗ്രസിനെ വെട്ടിലാക്കി കേന്ദ്രം; പ്രതിനിധി സംഘത്തെ നയിക്കാന്‍ ശശി തരൂരെത്തുമ്പോള്‍ നേട്ടം ബിജെപിക്കോ?
National
• a day ago
തപാൽ വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തലില്‍ ഒറ്റപ്പെട്ട് ജി. സുധാകരൻ; രേഖകള്‍ കൈമാറാന്‍ ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കാന്‍ പൊലിസ്
Kerala
• a day ago
നെടുമ്പാശ്ശേരിയില്‍ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതികളില്‍ ഒരാളെ രക്ഷപ്പെടാന്‍ സഹായിച്ചത് സി.ഐ.എസ്.എഫിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്
Kerala
• a day ago
ഗസ്സയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് അറബ് ലീഗ്; ഉച്ചകോടിയില്‍ ഗസ്സക്ക് വേണ്ടി ശക്തമായി വാദിച്ച് സഊദി
International
• a day ago
പാലക്കാട് നാലുവയസുള്ള മകനെ കിണറ്റില്‍ തള്ളിയിട്ടു കൊല്ലാന്‍ ശ്രമിച്ച അമ്മയെ അറസ്റ്റ് ചെയ്തു
Kerala
• a day ago