HOME
DETAILS

സ്ത്രീ ശാക്തീകരണത്തിന്റെ കേരള മോഡൽ; കുടുംബശ്രീക്ക് ഇന്ന് 27 വയസ്

  
May 17 2025 | 02:05 AM

The Kerala model of womens empowerment Kudumbashree turns 27 today

മലപ്പുറം: സാമൂഹ്യ, തൊഴിൽ മേഖലകളിൽ സ്ത്രീ ശാക്തീകരണത്തിന്റെ മാതൃക തീർത്ത കുടുംബശ്രീക്ക് ഇന്ന് 27 വയസ്. വ്യവസ്ഥാപിതമായി പ്രാദേശികതലം മുതൽ സംസ്ഥാനതലം വരെ നിലനിൽക്കുന്ന സ്ത്രീകളുടെ കൂട്ടായ്മയിലൂടെ കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം മൂന്ന് ലക്ഷത്തോളം പേരാണ് ഉപജീവനം നേടിയത്. സൂക്ഷ്മസംരംഭം, കാർഷിക സംരംഭങ്ങൾ, സ്‌കിൽഡ് ലേബർ തുടങ്ങിയ മേഖലയിൽ കുടുംബശ്രീ ലൈവ് ഹുഡ് ഇനിഷ്യേറ്റീവ് ഫോർ ട്രാൻസ്‌ഫോമേഷൻ (കെ.ലിഫ്റ്റ്) പദ്ധതി വഴിയാണ് ഇവർ സംരംഭകരായത്.

കഴിഞ്ഞ നാല് വർഷങ്ങളിലായി 1,28,670 പേർക്ക് വിവിധ സ്‌കീമുകളിലായി കുടുംബശ്രീ വഴി തൊഴിൽ നൽകിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗസല്യ യോജന (ഡി.ഡി.യു) പദ്ധതി വഴി 45,341 പേരും റൂറൽ സെൽഫ് എംപ്ലോയ്‌മെന്റ് ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട് വഴി 78,832 പേരും യുവ കേരളം പദ്ധതി വഴി 4,338 പേരും സാഗർമാല പദ്ധതി വഴി 159 പേരുമാണ് ജോലി നേടിയത്. 

സ്ത്രീ ശാക്തീകരണവും ദാരിദ്ര്യ നിർമാർജനവും ലക്ഷ്യമിട്ട് 1998 മെയ് 27 നാണ് കേരള സർക്കാർ കുടുംബശ്രീക്ക് തുടക്കമിട്ടത്. സ്ത്രീകളുടെ സാമൂഹ്യ, രാഷ്ട്രീയ ഉന്നമനങ്ങൾക്ക് ഹേതുവായ നിരവധി പദ്ധതികൾ നടപ്പിലാക്കിയാണ് കുടുംബശ്രീ അതിന്റെ 27ാം വയസിലെത്തിയത്. 1070 സി.ഡി.എസുകളിലെ (കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റി) 19,470 എ.ഡി.എസുകളിലായി (ഏരിയ ഡെവലപ്‌മെന്റ് സൊസൈറ്റി) 3,17,724 അയൽക്കൂട്ടങ്ങൾ ഇന്ന് കുടുംബശ്രീക്കുണ്ട്. അതിൽ 48,08,837 സ്ത്രീകളാണ് അംഗങ്ങളായുള്ളത്. 18 നും 40 ഇടക്ക് പ്രായമുള്ള യുവതികൾക്കായി 25ാം വാർഷികത്തിൽ തുടക്കമിട്ട ഓക്‌സിലറി ഗ്രൂപ്പിൽ നിലവിൽ മൂന്ന് ലക്ഷത്തിലധികം പേർ അംഗങ്ങളായിട്ടുണ്ട്. ഇവർക്ക് സംരംഭങ്ങൾ തുടങ്ങുന്നതിനായി ഷീ സ്റ്റാർട്ട് പദ്ധതിയും നിലവിലുണ്ട്. കുടുംബശ്രീക്കായി ആസ്ഥാന മന്ദിരം നിർമിക്കുന്നതിന് തിരുവനന്തപുരം ആക്കുളത്ത് 15 സെന്റ് സ്ഥലം സർക്കാർ അനുവദിച്ചിട്ടുണ്ട്. 

മികച്ച അയൽക്കൂട്ടം, എ.ഡി.എസ്, സി.ഡി.എസ്, സംരംഭക, സംരംഭം തുടങ്ങി വിവിധ അവാർഡുകൾ കുടുംബശ്രീ 27ാം വാർഷികത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, വയനാട് ജില്ലകൾ ഒമ്പത് വീതവും മലപ്പുറം ആറും കാസർഗോഡ് അഞ്ചും അവാർഡുകളാണ് നേടിയിട്ടുള്ളത്. ഇന്ന് വൈകിട്ട് മൂന്നിന് തിരുവനന്തപുരം, വഴുതക്കാട് ടാഗോർ ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മികച്ച പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാനതല അവാർഡുകൾ സമ്മാനിക്കും.

The Kerala model of womens empowerment Kudumbashree turns 27 today



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവജാത ശിശുക്കൾക്ക് ആധാർ, പുതുക്കിയില്ലെങ്കിൽ അസാധു; നിർദേശവുമായി കേരള സംസ്ഥാന ഐ.ടി മിഷൻ

Kerala
  •  9 hours ago
No Image

ബീമാപള്ളി വെടിവയ്പിന് പിന്നിലാര്? 16 വർഷങ്ങൾക്ക് ശേഷവും നീതി കിട്ടാതെ ഇരകൾ

Kerala
  •  10 hours ago
No Image

തൃശൂരിൽ വഖ്ഫ് സ്വത്തുക്കൾ തട്ടിയെടുത്ത സംഭവം: പള്ളിയുടെ വസ്തുവകകൾ തിരിച്ചുനൽകാമെന്ന ഉറപ്പും ലംഘിച്ചു, തട്ടിപ്പ് വൻ ആസൂത്രണത്തോടെ, വെട്ടിലായി നേതൃത്വം

Kerala
  •  10 hours ago
No Image

റാവൽപിണ്ടി നുർഖാൻ വ്യോമത്താവളം ഇന്ത്യ ആക്രമിച്ചു; സ്ഥിരീകണവുമായി പാകിസ്താൻ

International
  •  10 hours ago
No Image

Israel War on Gaza Live| വെടിനിർത്തൽ ധാരണ ആകാനിരിക്കെ ഇസ്റാഈൽ ഫലസ്തീനികളെ കൊന്നു തീർക്കുന്നു, ഗസ്സയിൽ കഴിഞ്ഞുപോയത് രക്തരൂഷിതമായ 24 മണിക്കൂർ

latest
  •  10 hours ago
No Image

പ്രവാസികള്‍ക്ക് തിരിച്ചടി; എച്ച്‌ഐവി പരിശോധനയില്‍ വ്യക്തതയില്ലെങ്കില്‍ വിസ അനുവദിക്കില്ലെന്ന് കുവൈത്ത്

Kuwait
  •  18 hours ago
No Image

വിരമിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ അധ്യാപികയിൽ നിന്ന് കൈക്കൂലി; പ്രധാനാധ്യാപകൻ വിജിലൻസ് പിടിയിൽ

Kerala
  •  19 hours ago
No Image

കൊല്ലത്ത് 2 പേർക്ക് വെട്ടേറ്റു; 5 പേർ പൊലിസ് കസ്റ്റഡിയിൽ

Kerala
  •  19 hours ago
No Image

മുതലപ്പൊഴി സമരം: മത്സ്യത്തൊഴിലാളികളും പൊലീസും തമ്മിൽ വീണ്ടും സംഘർഷം; ഡ്രഡ്ജർ നാളെ മുതൽ പ്രവർത്തനം തുടങ്ങും

Kerala
  •  19 hours ago
No Image

ഇസ്‌റാഈല്‍ വംശഹത്യാ രാഷ്ട്രം, ഞങ്ങള്‍ അവരുമായി വ്യാപരത്തിനില്ല; സ്പാനിഷ് പ്രധാനമന്ത്രി

International
  •  20 hours ago