
'ശരീരം മുഴുവന്‍ ചങ്ങലകളാല്‍ ബന്ധിച്ചു, എന്റെ നിഴലുകള്‍ പോലും എനിക്ക് നഷ്ടമായി' ഫലസ്തീനെ പിന്തുണച്ചതിന് യു.എസ് തടവിലിട്ട ഇന്ത്യന്‍ ഗവേഷകന് ജയില്‍ ജീവിതം പറയുന്നു

'ആദ്യത്തെ ഏഴ്, എട്ട് ദിവസം എനിക്ക് എന്റെ നിഴല്‍ പോലും നഷ്ടമായിരുന്നു. അത്രമേല്‍ കനത്ത ഭീകരമായ ഒരിടം. കഫ്കയ്സ്ക് ആയിരുന്നു അത്, അവര്‍ എന്നെ എവിടെയാണ് കൊണ്ടുപോകുന്നത്, അവര്‍ എന്നോട് എന്താണ് ചെയ്യുന്നത്. എന്നെ ചങ്ങലയില്‍ ബന്ധിച്ചിരുന്നു - എന്റെ കണങ്കാലുകള്‍, എന്റെ കൈത്തണ്ട, എന്റെ ശരീരം. എല്ലാം ചങ്ങലയില്‍ ബന്ധിക്കപ്പെട്ടിരുന്നു' ഫലസ്തീന് അനുകൂല പ്രതിഷേധത്തില്‍ പങ്കെടുത്തതിനും ഇസ്റാഈലിനോടുള്ള യു.എസിന്റെ വിദേശനയത്തെ എതിര്‍ത്തുവെന്നും കുറ്റം ചുമത്തി ട്രംപ് ഭരണകൂടം തടവിലിട്ട ഇന്ത്യന്‍ ഗവേഷകന് ബദര്‍ഖാന്‍ സൂരി തന്റെ ജയിലനുഭവങ്ങള്‍ പറയുന്നു.
'എന്റെ മേല്‍ കുറ്റമൊന്നും ചുമത്തിയിരുന്നില്ല. ഒന്നുമുണ്ടായിരുന്നില്ല. എന്നാല്‍ അവരെന്നെ ഒരു മനുഷ്യനായി പോലും പരിഗണിച്ചില്ല' അദ്ദേഹം പറയുന്നു.
കഴിഞ്ഞ ദിവസമാണ് രണ്ട് മാസത്തെ ജയില്‍വാസത്തിനൊടുവില്‍ ബദര്‍ കാന്‍ മോചിതനാവുന്നത്. യു.എസിലെ ജോര്ജ്ടൗണ് സര്‍വകലാശാലയില്‍ പോസ്റ്റ്ഡോക്ടറല്‍ ഫെലോ ആയ സൂരിയെ മാര്‍ച്ച് 17നാണ് വിര്‍ജീനിയയിലെ വീട്ടില്‍ വച്ച് ഫെഡറല്‍ ഏജന്റുമാര്‍ അറസ്റ്റ് ചെയ്തത്.
തന്റെ തടവറ അങ്ങേഅറ്റം വൃത്തിഹീനമായിരുന്നുവെന്നും സൂരി പറയുന്നു. ഉദ്യോഗസ്ഥരില്‍ നിന്ന് യാതൊരു പ്രതികരണവുമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
'സൗകര്യങ്ങള്‍ വൃത്തിഹീനമായിരുന്നു, ഓംബുഡ്സ്മാനെ ആശങ്ക അറിയിക്കാന്‍ ഞാന്‍ ശ്രമിച്ചു, പക്ഷേ എനിക്ക് ഒരിക്കലും മറുപടി ലഭിച്ചില്ല,'' അദ്ദേഹം പറഞ്ഞു. തടവറക്കാലത്ത് തന്റെ മൂന്ന് മക്കളെ കുറിച്ചോര്‍ത്താണ് അദ്ദേഹം ഏറ്റവും വിഷമിച്ചത്.
'എന്റെ മൂത്ത മകന് ഒമ്പത് വയസ്സാണ് പ്രായം. അതിന് താഴെയുള്ള ഇരട്ടകള്‍ക്ക് അഞ്ച് വയസ്സ് . എന്റെ ഒമ്പത് വയസ്സുള്ള മകന് ഞാന്‍ എവിടെയാണെന്ന് അറിയാമായിരുന്നു. അവന് വളരെ ദുഷ്കരമായ സമയങ്ങളിലൂടെയാണ് കടന്നുപോയത്,'' സൂരി പറഞ്ഞതായി എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
മോന് എന്നെ കുറിച്ചോര്‍ത്ത് എപ്പോഴും കരച്ചിലാണെന്ന് ഭാര്യ പറയാറുണ്ടായിരുന്നു. അവന് കൗണ്‍സലിങ് നല്‍കേണ്ടി വരുമെന്നും. അപ്പോഴൊക്കെ ഞാന്‍ പറയും. ഞാന്‍ ഒന്ന് കെട്ടിപ്പിടിച്ചാല്‍ അവന്റെ എല്ലാ സങ്കടവും മാറും.- അദ്ദേഹം വികാരഭരിതനായി.
വൈകിയെത്തിയ നീതി നീതി നിഷേധത്തിന് തുല്യമാണ്. എന്നാല്‍ വൈകിയാണെങ്കിലും ഈ നീതി അദ്ദേഹത്തിന് ലഭ്യമാക്കിയ ന്യാധിപന്‍മാര്‍ക്ക് സ്നേഹത്തോടെയുള്ള ആലിംഗനം നല്കാന് ആഗ്രഹിക്കുന്നു എന്റെ കുഞ്ഞുമക്കള്‍- പ്രിയപ്പെട്ടവന്റെ മോചനമറിഞ്ഞ മപീസ് സാലിഹ് പ്രതികരിച്ചതിങ്ങനെ.
അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശങ്ങളുടെ ലംഘനമാണ് ബദര്‍ ഖാന് സൂരിയുടെ തടങ്കലെന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജി പട്രീഷ്യ ടോളിവര്‍ ഗൈല്‍സ് ജാമ്യം അനുവദിച്ചത്. ഭാര്യ വഴി സൂരിക്ക് ഹമാസുമായി ബന്ധമുണ്ടെന്ന സര്‍ക്കാര്‍ വാദവും കോടതി തള്ളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പൊലിസ് കസ്റ്റഡിയില്‍ ആദിവാസി യുവാവ് മരിച്ച സംഭവം; കേസന്വേഷണം സിബിഐ ഏറ്റെടുത്തു
Kerala
• 2 days ago
ഖാംനഇയെ വധിക്കുക തന്നെ ചെയ്യുമെന്ന് ഇസ്റാഈല്‍, അതാണ് യുദ്ധത്തിന്റെ പരമലക്ഷ്യമെന്ന് ഇസ്റാഈല്‍ പ്രതിരോധമന്ത്രി; വധഭീഷണി വെറും വിഢിത്തമെന്ന് ഹിസ്ബുല്ല
International
• 2 days ago
മെസിയുടെ മൂന്ന് ഗോളിൽ റൊണാൾഡോ വീഴും; വമ്പൻ നേട്ടത്തിനരികെ ഇന്റർ മയാമി നായകൻ
Football
• 2 days ago
ഹിജ്റ പുതുവര്‍ഷം: കുവൈത്തില്‍ പൊതുമേഖലയ്ക്ക് ജൂണ്‍ 27ന് അവധി
Kuwait
• 2 days ago
വിവാഹമോചനം നേടിയ ഭാര്യ മനസ്സ് മാറി തിരിച്ചുവരാന്‍ മന്ത്രവാദം; യുവാവിന് ആറ് മാസം തടവുശിക്ഷ വിധിച്ച് ഫുജൈറ കോടതി
uae
• 2 days ago
അന്നം കാണിച്ച് കൊന്നൊടുക്കുന്നു; ഗസ്സയില്‍ കൊടുംക്രൂരത തുടര്‍ന്ന് ഇസ്റാഈല്‍, ഇന്ന് കൊലപ്പെടുത്തിയത് 18 ഫലസ്തീനികളെ
International
• 2 days ago
ഇസ്റാഈലിന്റെ പ്രതിരോധ സംവിധാനം ഉപയോഗശൂന്യം, തങ്ങളുടെ കൃത്യത ലോകത്തിന് ബോധ്യപ്പെട്ടുവെന്നും ഇറാന്
International
• 2 days ago
അഹമ്മദാബാദ് വിമാനാപകടത്തിന് പിന്നാലെ യുഎഇയില്‍ നിന്നുള്ള യാത്രക്കാര്‍ ഈ സീറ്റിന് പിന്നാലെ; കാരണമിത്
uae
• 2 days ago
സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ; തിരുവനന്തപുരത്തും കൊല്ലത്തും ഇടത്തരം മഴ, ശക്തമായ കാറ്റ്
Kerala
• 2 days ago
ഗള്‍ഫ് നഗരങ്ങള്‍ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങള്‍ ആവുന്നതിനു പിന്നിലെ കാരണമിത്
uae
• 2 days ago
ആശുപത്രിക്ക് നേരെയുള്ള മിസൈല്‍ ആക്രമണം ഭീകരതയെന്നും യുദ്ധക്കുറ്റമെന്നും ഇസ്റാഈല്‍; ഗസ്സയില്‍ ചെയ്യുന്നത് 'സാമൂഹ്യ സേവനമോ' എന്ന് സോഷ്യല്‍ മീഡിയ
International
• 2 days ago
1120 രൂപയുമായി ഭാര്യയ്ക്ക് താലി മാല വാങ്ങാൻ എത്തി 93 കാരൻ; വെറും 20 രൂപയ്ക്ക് മാല സ്നേഹ സമ്മാനമായി നൽകി ജ്വല്ലറി ഉടമ
National
• 2 days ago
ഇറാനെതിരായ ഇസ്റാഈല്‍ ആക്രമണത്തിനെതിരെ സഊദിയും യുഎഇയും ഉള്‍പ്പെടെ 21 രാജ്യങ്ങള്‍
uae
• 2 days ago
രാജ്ഭവനിൽ വീണ്ടും ആർഎസ്എസിന്റെ ഭാരതാംബ; മന്ത്രി ശിവൻകുട്ടി ഇറങ്ങിപ്പോയി, സർക്കാർ - ഗവർണർ ഏറ്റുമുട്ടൽ
Kerala
• 2 days ago
കനേഡിയൻ സമൂഹങ്ങളെയും രാഷ്ട്രീയക്കാരെയും സ്വാധീനിക്കാൻ ഇന്ത്യ ശ്രമിക്കുന്നു: രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ട്
National
• 2 days ago
ഗതാഗത സേവനം നല്കുന്നതില് പരാജയപ്പെട്ടു; ഏഴ് കമ്പനികളുടെ ലൈസന്‍സ് സസ്പെന്റ് ചെയ്ത് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം
Saudi-arabia
• 2 days ago
യാത്രക്കാർക്ക് വീണ്ടും തിരിച്ചടി നൽകി എയർ ഇന്ത്യ; 15 ശതമാനം അന്താരാഷ്ട്ര സർവിസുകൾ റദ്ദാക്കി
National
• 2 days ago
കോഴിക്കോട് ജില്ലയിൽ പ്ലസ് വൺ സീറ്റ് പ്രതിസന്ധി; വിദ്യാർഥി സംഘടനകൾ പ്രതിഷേധവുമായി രംഗത്ത്
Kerala
• 2 days ago
രാഹുൽ ഗാന്ധിക്ക് 55-ാം ജന്മദിനം: രാഷ്ട്രീയ നേതാക്കളിൽ നിന്ന് ആശംസാ പ്രവാഹം
National
• 2 days ago
മനുഷ്യക്കടത്ത് കേസില്‍ ഒമാനില്‍ മൂന്ന് പേര് അറസ്റ്റില്‍; കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍
oman
• 2 days ago
പുള്ളി സിനിമാസ്റ്റൈലിൽ ആണ്; എനിക്ക് അഭിനയം വല്യ പരിചയം ഇല്ല: തന്നെ കെട്ടിപ്പിടിക്കരുതെന്ന് ആര്യാടൻ ഷൗക്കത്തിനോട് പി.വി അൻവർ
Kerala
• 2 days ago