HOME
DETAILS

അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: ബെയ്‌ലിന്‍ ദാസ് റിമാന്‍ഡില്‍; ജാമ്യാപേക്ഷയില്‍ വിധി നാളെ 

  
Web Desk
May 16 2025 | 06:05 AM

Senior Advocate Bailin Das Denied Bail in Assault Case Involving Junior Lawyer Shyamili Justin

തിരുവനന്തപുരം: ജൂനിയര്‍ അഭിഭാഷക ശ്യാമിലി ജസ്റ്റിനെ മര്‍ദിച്ച കേസില്‍ സീനിയര്‍ അഭിഭാഷകന്‍  ബെയ്ലിന്‍ ദാസിന് ജാമ്യം നിഷേധിച്ച് കോ
തി. ബെയ്‌ലിന്‍ ദാസിനെ 27 വരെ റിമാന്‍ഡില്‍ വിട്ടു. 

കഴി#്ഞ ദിവസം രാത്രിയാണ് തുമ്പ പൊലിസ് ബെയ്‌ലിന്‍ ദാസിനെ അറസ്റ്റ് ചെയ്തത്. സ്റ്റേഷന്‍ കടവില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കയ്യേറ്റം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് വഞ്ചിയൂര്‍ പൊലിസ് കേസെടുത്തത്. അറസ്റ്റിനെത്തുടര്‍ന്ന് ശ്യാമിലി ജസ്റ്റിന്‍ സന്തോഷം പ്രകടിപ്പിച്ച് കേരള പൊലീസിന് നന്ദി അറിയിച്ചു.

വഞ്ചിയൂര്‍ മഹാറാണി ബില്‍ഡിംഗിലെ ബെയ്ലിന്റെ ഓഫിസില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12:30-നാണ് മര്‍ദനം നടന്നത്. ശ്യാമിലിയും ബെയ്ലിനും തമ്മില്‍ രാവിലെ തര്‍ക്കമുണ്ടായിരുന്നു. ജൂനിയര്‍ അഭിഭാഷകയെ മാറ്റണമെന്ന ബെയ്ലിന്റെ ആവശ്യത്തെ തുടര്‍ന്നുണ്ടായ വാഗ്വാദം ആക്രമണത്തില്‍ കലാശിച്ചു. മുഖത്ത് ചതവേറ്റ ശ്യാമിലി ജനറല്‍ ആശുപത്രിയില്‍ പിന്നീട് ചികിത്സ തേടുകയാണുണ്ടായത്.

തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ ബെയ്ലിന്‍, തനിക്കെതിരെ ചുമത്തിയ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും ബോധപൂര്‍വം സ്ത്രീത്വത്തെ അപമാനിച്ചിട്ടില്ലെന്നും വാദിക്കുന്നു. എന്നാല്‍, ശ്യാമിലി ബാര്‍ കൗണ്‍സിലിന് നല്‍കിയ പരാതിയില്‍, ബെയ്ലിന്‍ തന്നെ മര്‍ദിക്കുകയും അപമാനിക്കുകയും ചെയ്തതായി ആരോപിച്ചു. ബെയ്ലിന്റെ ഭാര്യക്ക് വഞ്ചിയൂര്‍ പൊലീസ് നോട്ടീസ് നല്‍കി, ചോദ്യം ചെയ്യലിനായി സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. 

സംഭവത്തിന് പിന്നാലെ ബാര്‍ കൗണ്‍സിലും ബാര്‍ അസോസിയേഷനും ബെയ്ലിനെ താത്കാലികമായി സസ്‌പെന്‍ഡ് ചെയ്തു. വിശദമായ അന്വേഷണം നടത്തി കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ബാര്‍ കൗണ്‍സില്‍ വ്യക്തമാക്കി. ബെയ്ലിന്റെ അഭിഭാഷക അംഗത്വം റദ്ദാക്കണമെന്ന് ബാര്‍ അസോസിയേഷന്‍ ബാര്‍ കൗണ്‍സിലിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുദ്ധഭീതിയിൽ ഗൾഫ് പ്രവാസികളും നാട്ടിലെ ബന്ധുക്കളും; യുദ്ധം വ്യാപിക്കരുതേയെന്ന പ്രാര്‍ത്ഥ മാത്രം

Saudi-arabia
  •  20 hours ago
No Image

വലിയ വിമാനങ്ങൾ മാത്രമല്ല; 19 റൂട്ടുകളിൽ സർവീസ് നടത്തുന്ന ചെറിയ വിമാനങ്ങളും താൽക്കാലികമായി വെട്ടിക്കുറച്ച് എയർ ഇന്ത്യ

National
  •  21 hours ago
No Image

തെരഞ്ഞെടുപ്പ് കാലത്ത് ഓരോ വാക്കും സൂക്ഷിക്കണം, വായിൽ തോന്നിയത് വിളിച്ച് പറയരുത്: എം.വി. ഗോവിന്ദനെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

Kerala
  •  21 hours ago
No Image

ഓപ്പറേഷൻ സിന്ധു: ഇറാനിൽ നിന്ന് 311 ഇന്ത്യക്കാരെ കൂടി നാട്ടിലെത്തിച്ചു

National
  •  21 hours ago
No Image

എതിരാളികളുടെ മണ്ണിലും രാജാവ്; മുൻ ഇന്ത്യൻ നായകന്റെ റെക്കോർഡിനൊപ്പം ബും ബും ബുംറ

Cricket
  •  21 hours ago
No Image

ഇറാനെതിരെ യുഎസ് ആക്രമണം: ഓപ്പറേഷനിൽ വഞ്ചനയും തന്ത്രവും ഉൾപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തൽ

International
  •  a day ago
No Image

ഇപ്പോഴത്തേക്കാൾ അവരുടെ ആദ്യ കാലങ്ങളിലെ പ്രകടനങ്ങളാണ് നമ്മൾ നോക്കേണ്ടത്: സൂപ്പർതാരങ്ങളെക്കുറിച്ച് നാനി

Football
  •  a day ago
No Image

"ഞങ്ങളുടെ ആണവ സൗകര്യങ്ങൾ ആക്രമിക്കപ്പെടുന്നത് ഇതാദ്യമല്ല: ആണവ വ്യവസായം മുന്നോട്ട് പോകും" ആണവോർജ്ജ സംഘടന വക്താവ് ബെഹ്‌റൂസ് കമൽവണ്ടി 

International
  •  a day ago
No Image

ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകൾ തുടരുമെന്ന് മെഴ്‌സ്ക്; സുരക്ഷാ ആശങ്കകൾ പുനഃപരിശോധിക്കും

International
  •  a day ago
No Image

ഗസ്സയിലെ ദുരിതം ലോകം മറക്കരുത്: ലോകരാഷ്ട്രങ്ങളോട് ലിയോ മാർപ്പാപ്പയുടെ ആഹ്വാനം

International
  •  a day ago