HOME
DETAILS

തൃശൂരിൽ വഖ്ഫ് സ്വത്തുക്കൾ തട്ടിയെടുത്ത സംഭവം: പള്ളിയുടെ വസ്തുവകകൾ തിരിച്ചുനൽകാമെന്ന ഉറപ്പും ലംഘിച്ചു, തട്ടിപ്പ് വൻ ആസൂത്രണത്തോടെ, വെട്ടിലായി നേതൃത്വം

  
Web Desk
May 17 2025 | 02:05 AM

Complaint of theft of Waqf properties Agreement to return mosque properties violated

തൃശൂർ: കൊടുങ്ങല്ലൂർ വെളുത്തകടവ് ദാറുസ്സലാം ജുമാമസ്ജിദിൻ്റെയും മദ്‌റസയുടെയും സ്വത്തുക്കൾ തട്ടിയെടുത്ത സംഭവത്തിൽ,  പള്ളി കമ്മിറ്റിക്കു നൽകിയ ഉറപ്പുകളും  ലംഘിക്കപ്പെട്ടു. ജമാഅത്തെ ഇസ് ലാമിയോട് ആഭിമുഖ്യമുള്ള ദാറുസ്സലാം ചാരിറ്റബിൾ ആൻഡ് റിലീജിയസ് ട്രസ്റ്റ് പള്ളി ഭൂമിയും സ്വത്തുക്കളും സ്വന്തം പേരിലാക്കിയത് ആസൂത്രിതമായാണെന്നു വാർത്ത വന്നതോടെ നേതൃത്വവും വെട്ടിലായി. 2024 ജൂലൈ 21 ന് നടന്ന ചർച്ചയിൽ ട്രസ്റ്റിൻ്റെ കൈവശമുള്ള പള്ളിയുടെ  വസ്തുവകകൾ 30 ദിവസത്തിനകം പള്ളിയുടെ പേരിൽ തിരികെ രജിസ്റ്റർ ചെയ്യാമെന്നും 11 മാസത്തിനകം എറണാകുളത്തെ കെട്ടിടം വിറ്റ് 2.50 കോടി രൂപയിൽ കുറയാത്ത തുക നൽകാമെന്നും വ്യക്തമാക്കി ധാരണയുണ്ടാക്കിയിരുന്നു. 22 നാണ് ധാരണാപത്രം ഒപ്പിട്ടത്.

എന്നാൽ ഇതുവരെയും അതു നടപ്പാക്കിയില്ല. ഇതുസംബന്ധിച്ച രേഖകളും പുറത്തുവന്നു. ഇതിനോടു പ്രതികരിക്കാനും ട്രസ്റ്റ് ഭാരവാഹികൾ തയാറായില്ല.  ട്രസ്റ്റിൻ്റെ ഒഴിഞ്ഞുമാറ്റവും വിശ്വാസികളിൽ കടുത്ത പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്. 
മഹല്ലിൽ താമസിക്കുന്നവരുടെ പിന്തുണയില്ലാതെ ട്രസ്റ്റ് ഉണ്ടാക്കിയത് എന്തിനാണെന്നു  ജമാ അത്തെ ഇസ് ലാമി നേതൃത്വം വിശദീകരിക്കണമെന്നു സി.പി.എം ജില്ലാനേതൃത്വം ഉൾപ്പെടെ ആവശ്യപ്പെട്ടു. സ്വത്ത് കൈമാറ്റം എന്തടിസ്ഥാനത്തിലാണെന്നു വ്യക്തമാക്കാൻ ഇതോടെ ട്രസ്റ്റ് നേതൃത്വം ബാധ്യസ്ഥരായി. എന്നാൽ കൃത്യമായ മറുപടി നൽകാതെ ബന്ധപ്പെട്ടവർ ഒഴിഞ്ഞുമാറുകയാണ്. പള്ളിക്കു കീഴിലുള്ള 156 കുടുംബങ്ങളിലെ ഭൂരിഭാഗം വിശ്വാസികളും സമരമുഖത്താണെന്നു സമരസമിതിയും വ്യക്തമാക്കുന്നു. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും സമരസമിതി അറിയിച്ചു. 

അതേസമയം വിഷയത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിനു വഴി തെളിഞ്ഞതോടെ പ്രശ്‌നപരിഹാരത്തിനു ജമാ അത്തെ ഇസ് ലാമി നേതൃത്വം നെട്ടോട്ടത്തിലാണ്. തട്ടിയെടുത്ത വഖ്ഫ് സ്വത്തുക്കളും ഭൂമിയും പൂർണമായി തിരികെ നൽകണമെന്ന ആവശ്യത്തിൽ പള്ളി മുൻഭരണസമിതിയും വഖ്ഫ് സംരക്ഷണസമിതിയും ഉറച്ചുനിൽക്കുകയാണ്. ട്രസ്റ്റ് ഭാരവാഹികൾ തങ്ങളെ കബളിപ്പിച്ചുവെന്നു വ്യക്തമാക്കി പള്ളി അധികൃതർ മതിലകം പൊലിസിൽ നൽകിയ പരാതിയിൽ നടപടിയുണ്ടാകാതിരുന്നതോടെ വിശദാന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. ദേശീയപാത വികസനത്തിനു  ഭൂമി വിട്ടുകൊടുത്തതിനു നഷ്ടപരിഹാരമായി ലഭിച്ച 2.76 കോടി രൂപ വകമാറ്റിയതു പള്ളികമ്മിറ്റിയെ മറികടന്നാണെന്നും സമരസമിതി ചൂണ്ടിക്കാട്ടി. വഖ്ഫ് സ്വത്തായി ലഭിച്ച ഭൂമിയിലാണ് പള്ളി പണിതത്. അവ ട്രസ്റ്റിൻ്റെ പേരിലാക്കുന്നത് നിയമക്കുരുക്കാകുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വഖ്ഫ് ചട്ടം അനുസരിച്ച് ഇത് അനുവദനീയമല്ല.  സ്വത്തുക്കൾ തട്ടിയെടുത്തത് ആസൂത്രിതമായാണെന്നാണ് പരാതി.

ജമാ അത്തെ ഇസ് ലാമി ജില്ലാ പ്രസിഡൻ്റ് കെ.കെ ഷാനവാസ്, വെൽഫയർ പാർട്ടിനേതാവ് റഷീദ്, അബ്ദുൾലത്തീഫ് എന്നിവർ ചേർന്നു നടത്തിയ ഗൂഢാലോചനയെ തുടർന്നാണ് സ്വത്തുക്കൾ ട്രസ്റ്റ് കൈവശപ്പെടുത്തിയതെന്നാണ് വെളുത്തകടവ് ദാറുസ്സലാം ജുമാമസ്ജിദ് പ്രസിഡൻ്റ് അബ്ദുറഹ്മാൻ മാസ്റ്റർ, ജുമാമസ്ജിദ് വഖ്ഫ് സംരക്ഷണസമിതി പ്രസിഡൻ്റ് വലിയകത്ത് വീട്ടിൽ താജുദ്ദീൻ എന്നിവർ വഖ്ഫ് അധികൃതർക്കു നൽകിയ പരാതി. സ്വത്തുക്കളും ഭൂമിയും തിരികെ നൽകാമെന്നുണ്ടാക്കിയ ധാരണാപത്രവും വഖ്ഫ് ബോർഡു മുമ്പാകെ സമർപ്പിച്ചു.  പള്ളിക്കു മുന്നിൽ പന്തൽ കെട്ടി വിശ്വാസികളും സമരം തുടരുകയാണ്.

Complaint of theft of Waqf properties Agreement to return mosque properties violated



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് നഗരത്തെ വിഴുങ്ങിയ തീ;  ഒടുവിൽ നിയന്ത്രണവിധേയം, അഗ്നിശമന സേനയുടെ രക്ഷാപ്രവർത്തനം തുടരുന്നു  

Kerala
  •  9 hours ago
No Image

ഹരിപ്പാട് 8 പെൺകുട്ടികളുടെ പരാതി; അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ പ്രധാന പ്രതി തമിഴ്നാട്ടിൽ നിന്ന് പിടിയിൽ

Kerala
  •  10 hours ago
No Image

കേരളത്തിൽ മഴ ശക്തമാകും; നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

Kerala
  •  10 hours ago
No Image

പാലക്കാടിൽ വേടൻ പങ്കെടുത്ത പരിപാടിയിൽ തിക്കും തിരക്കും; 15 പേർക്ക് പരുക്ക്

Kerala
  •  10 hours ago
No Image

കോഴിക്കോട് ന​ഗരത്തെ ഞെട്ടിച്ച തീപിടിത്തം; തീ കത്തുന്നത് തുടരുന്നുണ്ടെങ്കിലും നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞതായി ജില്ല ഫയർ ഓഫീസർ 

Kerala
  •  11 hours ago
No Image

ലഷ്കറെ ഭീകരൻ സെയ്‌ഫുള്ള ഖാലിദ് പാകിസ്ഥാനിൽ കൊല്ലപ്പെട്ടു

International
  •  11 hours ago
No Image

കോഴിക്കോട് നഗര ഹൃദയത്തിലെ തീപിടിത്തം: നിയന്ത്രണ വിധേയമാക്കാൻ തീവ്ര ശ്രമം തുടരുന്നു ; ജില്ലയിലെ എല്ലാ ഫയർ യൂണിറ്റുകളും സ്ഥലത്ത്

Kerala
  •  11 hours ago
No Image

കോഴിക്കോട് ഷോപ്പിങ് കോംപ്ലക്സിൽ വൻ തീപിടിത്തം; മലബാറിലെ മുഴുവൻ ഫയർ യൂണിറ്റുകളും സ്ഥലത്തെത്താൻ നിർദേശം നൽകി ഫയർ ഫോഴ്സ് ഡിജിപി

Kerala
  •  12 hours ago
No Image

ഹൈദരാബാദിന് വമ്പൻ തിരിച്ചടി! സൂപ്പർതാരത്തിന് കോവിഡ്; ലഖ്‌നൗവിനെതിരെ കളിക്കില്ല

Cricket
  •  13 hours ago
No Image

ആത്മവിശ്വാസം പകർന്ന് ആദ്യ ദിനങ്ങളിലെ ജാരിയ ഫണ്ട് സമാഹരണം

organization
  •  13 hours ago