HOME
DETAILS

നവജാത ശിശുക്കൾക്ക് ആധാർ, പുതുക്കിയില്ലെങ്കിൽ അസാധു; നിർദേശങ്ങൾ പുറപ്പെടുവിച്ച് കേരള സംസ്ഥാന ഐ.ടി മിഷൻ

  
Web Desk
May 17 2025 | 02:05 AM

Aadhaar for newborns will be invalid if not renewed Kerala State IT Mission issues directive

തിരുവനന്തപുരം: നവജാത ശിശുക്കളുടെ  ആധാർ എൻറോൾമെൻ്റ് സമയത്തിന് പുതുക്കിയില്ലെങ്കിൽ അസാധുവാകുമെന്നതുമുൾപ്പെടെ നിർദേശങ്ങൾ പുറപ്പെടുവിച്ച് കേരള സംസ്ഥാന ഐ.ടി മിഷൻ.   സംസ്ഥാനത്തെ ആധാറിന്റെ നോഡൽ ഏജൻസിയാണ് ഐ.ടി മിഷൻ. അഞ്ച് വയസുവരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ് സമയത്ത് അവരുടെ ബയോമെട്രിക്‌സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കുന്നില്ല. എൻറോൾ ചെയ്യാൻ കുട്ടികളുടെ ജനനസർട്ടിഫിക്കറ്റ് ഹാജരാക്കണം. 

ജനന സർട്ടിഫിക്കറ്റ് ലഭിച്ച ഉടനെ തന്നെ ആധാർ എൻറോൾമെൻ്റ് പൂർത്തീകരിക്കുന്നത് സർക്കാർ സേവനങ്ങൾ എളുപ്പം ലഭ്യമാകാൻ ഭാവിയിൽ സഹായകമാകും. കുട്ടികളുടെ അഞ്ചാം വയസിലും പതിനഞ്ചാം വയസിലും ബയോമെട്രിക്‌സ് നിർബന്ധമായും പുതുക്കണം. 

അഞ്ചാം വയസിലെ നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കൽ ഏഴു വയസിനുള്ളിലും പതിനഞ്ച് വയസിലേത്  പതിനേഴു വയസിനുള്ളിലും നടത്തിയാൽ മാത്രമേ സൗജന്യമായി പുതുക്കാൻ സാധിക്കൂ.അല്ലാത്തപക്ഷം നൂറ്  രൂപ ഈടാക്കും. 
തക്ക സമയത്ത് നിർബന്ധിത ബയോമെട്രിക് പുതുക്കൽ നടത്തിയാൽ നീറ്റ്, ജെ.ഇ.ഇ മറ്റ് മത്സര പരീക്ഷകൾ എന്നിവക്ക് രജിസ്‌ട്രേഷൻ ചെയ്യുമ്പോൾ വിദ്യാർഥികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാകുമെന്നും ഐ.ടി മിഷൻ അറിയിച്ചു.

Aadhaar for newborns will be invalid if not renewed Kerala State IT Mission issues directive



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹരിപ്പാട് 8 പെൺകുട്ടികളുടെ പരാതി; അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ പ്രധാന പ്രതി തമിഴ്നാട്ടിൽ നിന്ന് പിടിയിൽ

Kerala
  •  10 hours ago
No Image

കേരളത്തിൽ മഴ ശക്തമാകും; നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

Kerala
  •  10 hours ago
No Image

പാലക്കാടിൽ വേടൻ പങ്കെടുത്ത പരിപാടിയിൽ തിക്കും തിരക്കും; 15 പേർക്ക് പരുക്ക്

Kerala
  •  11 hours ago
No Image

കോഴിക്കോട് ന​ഗരത്തെ ഞെട്ടിച്ച തീപിടിത്തം; തീ കത്തുന്നത് തുടരുന്നുണ്ടെങ്കിലും നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞതായി ജില്ല ഫയർ ഓഫീസർ 

Kerala
  •  11 hours ago
No Image

ലഷ്കറെ ഭീകരൻ സെയ്‌ഫുള്ള ഖാലിദ് പാകിസ്ഥാനിൽ കൊല്ലപ്പെട്ടു

International
  •  11 hours ago
No Image

കോഴിക്കോട് നഗര ഹൃദയത്തിലെ തീപിടിത്തം: നിയന്ത്രണ വിധേയമാക്കാൻ തീവ്ര ശ്രമം തുടരുന്നു ; ജില്ലയിലെ എല്ലാ ഫയർ യൂണിറ്റുകളും സ്ഥലത്ത്

Kerala
  •  12 hours ago
No Image

കോഴിക്കോട് ഷോപ്പിങ് കോംപ്ലക്സിൽ വൻ തീപിടിത്തം; മലബാറിലെ മുഴുവൻ ഫയർ യൂണിറ്റുകളും സ്ഥലത്തെത്താൻ നിർദേശം നൽകി ഫയർ ഫോഴ്സ് ഡിജിപി

Kerala
  •  12 hours ago
No Image

ഹൈദരാബാദിന് വമ്പൻ തിരിച്ചടി! സൂപ്പർതാരത്തിന് കോവിഡ്; ലഖ്‌നൗവിനെതിരെ കളിക്കില്ല

Cricket
  •  13 hours ago
No Image

ആത്മവിശ്വാസം പകർന്ന് ആദ്യ ദിനങ്ങളിലെ ജാരിയ ഫണ്ട് സമാഹരണം

organization
  •  13 hours ago
No Image

സഊദിയിൽ ജോലിക്ക് പുറപ്പെട്ട മലയാളി യുവാവ് വാഹനത്തിൽ കുഴഞ്ഞ് വീണ് മരിച്ചു

Saudi-arabia
  •  13 hours ago