HOME
DETAILS

സ്വാശ്രയ മെഡിക്കൽ കോളജുകൾ ബി.പി.എൽ വിദ്യാർഥികളിൽനിന്ന് അധിക ഫീസ് ഈടാക്കരുത്; ഉത്തരവുമായി സുപ്രീംകോടതി

  
May 17 2025 | 03:05 AM

Self-financing medical colleges should not charge additional fees from BPL students Supreme Court orders

ന്യൂഡൽഹി: കേരളത്തിലെ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ പഠിക്കുന്ന ബി.പി.എൽ (ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള വിഭാഗം) വിഭാഗത്തിലെ വിദ്യാർഥികളിൽനിന്ന് അധിക ഫീസ് ഈടാക്കരുതെന്ന് സുപ്രിംകോടതി. 
മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലെ ഫീസ് നിർണയ സമിതി നിശ്ചയിച്ച സബ്സിഡി നിരക്കിലുള്ള ഫീസ് മാത്രമേ ബി.പി.എൽ വിഭാഗത്തിലെ കുട്ടികളിൽനിന്ന് ഈടാക്കാവൂ എന്ന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് ഉത്തരവിട്ടു. നിലവിൽ മെഡിക്കൽ കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികളിൽനിന്ന് അധിക ഫീസ് ഈടാക്കിയിട്ടുണ്ടെങ്കിൽ മൂന്നു മാസത്തിനുള്ളിൽ അതു വിദ്യാർഥികൾക്ക് തിരികെ നൽകണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. 

അതേസമയം, എൻ.ആർ.ഐ ക്വാട്ടയിൽ പ്രവേശനം നേടിയ വിദ്യാർഥികളിൽനിന്ന് അധിക ഫീസ് ഈടാക്കാമെന്ന് കോടതി വ്യക്തമാക്കി. ബി.പി.എൽ വിഭാഗത്തിലെ വിദ്യാർഥികളുടെ ഫീസിനായി എൻ.ആർ.ഐ വിഭാഗത്തിലെ വിദ്യാർഥികളിൽനിന്ന് അഞ്ച് ലക്ഷം രൂപ അധികം  ഈടാക്കാനുള്ള സംസ്ഥാന സർക്കാർ സർക്കുലറിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്.  ഫീസ് നിർണയ സമിതി ശുപാർശയുടെ അടിസ്ഥാനത്തിലാണ് സർക്കാർ സർക്കുലർ പുറത്തിറക്കിയത്. ഇതു ചോദ്യംചെയ്ത് സ്വാശ്രയ മെഡിക്കൽ കോളജ് മാനേജ്മെന്റുകളും എൻ.ആർ.ഐ ക്വാട്ടയിൽ പ്രവേശനം നേടിയ ചില വിദ്യാർഥികളുമാണ് സുപ്രിംകോടതിയെ സമീപിച്ചത്. 

ഫീസ് സംബന്ധിച്ച വ്യവസ്ഥ നിയമനിർമാണത്തിലൂടെയാണ് കൊണ്ടുവരേണ്ടതെന്ന് കോടതി വ്യക്തമാക്കി. എൻ.ആർ.ഐ വിദ്യാർഥികളിൽനിന്ന് അധികമായി സമാഹരിച്ച തുക സർക്കാർ അടിയന്തരമായി ബി.പി.എൽ വിദ്യാർഥികളുടെ പഠനാവശ്യങ്ങൾക്ക് ഉപയോഗിക്കണമെന്നും ഇക്കാര്യം സംസ്ഥാന സർക്കാർ ഉറപ്പാക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

Self-financing medical colleges should not charge additional fees from BPL students Supreme Court orders

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാളികാവിലെ കടുവാദൗത്യത്തിനിടെ നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒയ്ക്ക് സ്ഥലംമാറ്റം

Kerala
  •  3 hours ago
No Image

60,000 റിയാലിന് മുകളില്‍ മൂല്യമുള്ള സാധനങ്ങളുമായാണ് യാത്രയെങ്കില്‍ മുന്‍കൂട്ടി അറിയിക്കണം; ഹജ്ജ് തീര്‍ത്ഥാടകരോട് സഊദി ഹജ്ജ് ഉംറ മന്ത്രാലയം

Saudi-arabia
  •  3 hours ago
No Image

കുവൈത്തിലെ റസ്റ്ററന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; രണ്ട് പ്രവാസികൾ മരിച്ചു

Kuwait
  •  3 hours ago
No Image

എ. പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി

Kerala
  •  5 hours ago
No Image

വാക്കുതര്‍ക്കത്തിനിടെ തിരുവനന്തപുരത്ത് ബസ് ഡ്രൈവര്‍ കണ്ടക്ടറെ കുത്തി പരിക്കേല്‍പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  5 hours ago
No Image

കേരളത്തിൽ മഴ തുടരും; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  5 hours ago
No Image

കേന്ദ്ര സര്‍ക്കാരിന്റെ ക്ഷണം ആദരവായി കാണുന്നു; മാറിനില്‍ക്കില്ലെന്ന് ശശി തരൂര്‍

National
  •  5 hours ago
No Image

ഇംഗ്ലണ്ടിനെ വീഴ്ത്താൻ മലയാളിയും; വമ്പൻ പോരാട്ടത്തിനൊരുങ്ങി ഇന്ത്യ എ ടീം

Cricket
  •  6 hours ago
No Image

സിഐഎസ്എഫുകാർ കാർ ഇടിച്ചു യുവാവിനെ കൊലപ്പെടുത്തിയ സംഭവം; അന്വേഷണം ആരംഭിച്ച് പൊലിസ്

Kerala
  •  6 hours ago
No Image

ഇന്നത്തെ ഇന്ത്യന്‍ രൂപ യുഎഇ ദിര്‍ഹം നിരക്ക്; സ്വര്‍ണം, വെള്ളി, ഇന്ധന വിലകള്‍ അറിയാം | UAE Market Today

uae
  •  6 hours ago