HOME
DETAILS

"ഇന്നും ഒരു ദളിതന് ഇന്ത്യയിൽ കുതിരപ്പുറത്ത് സഞ്ചരിക്കാൻ സാദ്ധ്യമല്ല"; ജാതി സെൻസസ് അനിവാര്യമെന്ന് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ

  
May 17 2025 | 04:05 AM

Even Today a Dalit Cant Ride a Horse nda leader Chirag Paswan Bats for Caste Census

പട്ന: ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസിന് ശക്തമായ പിന്തുണ പ്രഖ്യാപിച്ച് കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രിയും ലോക് ജനശക്തി പാർട്ടി (റാം വിലാസ്) മേധാവിയുമായ ചിരാഗ് പാസ്വാൻ. ഇന്ത്യൻ സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയ ജാതി വിവേചനം പരിഹരിക്കുന്നതിനും ന്യായമായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനും ജാതി സെൻസസ് നിർണയകമാണെന്നു ചിരാഗ് പാസ്വാൻ പറഞ്ഞു. നെറ്റ്‌വർക്ക് 18 സംഘടിപ്പിച്ച പവറിങ് ഭാരത് എന്ന പരിപാടിയിൽ സംസാരിക്കവേ ആണ് പാസ്വാൻ ഇന്ത്യയിലെ ജാതി വിവേചനത്തെ കുറിച്ച് മനസ് തുറന്നത്.

നമ്മുടെ സമൂഹം ഇപ്പോഴും ജാതിയുടെ അടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ടിരിക്കുന്നു. അത് രാജ്യത്ത് വലിയ വിവേചനത്തിന്റെ അന്തരീക്ഷത്തിലേക്ക് നയിക്കുന്നു. ഇന്നും ഒരു ദലിതന് അവരുടെ ജാതി കാരണം കുതിരപ്പുറത്ത് കയറാൻ ഇന്ത്യയിൽ അനുവാദം ഇല്ല. ജാതി സെൻസസ് നയരൂപീകരണക്കാർക്ക് ചരിത്രപരമായി അരികുവൽക്കരിക്കപ്പെട്ട സമൂഹങ്ങളെ ഉയർത്തുന്നതിന് കൃത്യമായ വിവരങ്ങൾ നൽകുമെന്നും പാസ്വാൻ പറഞ്ഞു. 

ജാതി വിഭജനങ്ങൾ ദുരുപയോഗം ചെയ്യുന്ന രാഷ്ട്രീയ പാർട്ടികളെയും അദ്ദേഹം വിമർശിച്ചു. ജാതിയുടെ പേരിൽ ആളുകളെ വിഭജിക്കുന്നതിന് പല രാഷ്ട്രീയ പാർട്ടികളും ഹോബി ആക്കിയിരിക്കുന്നു. ജാതി സെൻസസ് എല്ലാ മേഖലകളിലും ന്യായമായ പ്രാതിനിധ്യത്തിന് സഹായിക്കും എന്നും ചിരാഗ് പാസ്വാൻ കൂട്ടിച്ചേർത്തു. ജാതി അടിസ്ഥാനമാക്കിയുള്ള സംവരണത്തിനുള്ള തന്റെ പിന്തുണ അദ്ദേഹം ആവർത്തിച്ചു. സംവരണ പ്രക്രിയ കൂടുതൽ ശക്തിപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നതായി അദ്ധേഹംപറഞ്ഞു. 

അടുത്ത ദേശീയ സെൻസസിൽ ജാതി വിവരങ്ങൾ ഉൾപ്പെടുത്തുമെന്ന് കേന്ദ്രം ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള രജിസ്ട്രാർ ജനറലിന്റെയും സെൻസസ് കമ്മീഷണറുടെയും ഓഫീസ് കൈകാര്യം ചെയ്യുന്ന ഈ അഭ്യാസത്തിൽ ആളുകൾ അവരുടെ ജാതി ഐഡന്റിറ്റി സ്വയം റിപ്പോർട്ട് ചെയ്യുന്നതിൽ ഉൾപ്പെടും.

Union Food Processing Minister and Lok Janshakti Party (Ram Vilas) chief Chirag Paswan has voiced strong support for a caste-based census, saying it is crucial for addressing discrimination and ensuring fair representation in Indian society.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയില്‍ 45 മില്യണ്‍ ദിര്‍ഹത്തിലധികം വിലമതിക്കുന്ന രാജകീയ, അപൂര്‍വ ആഭരണങ്ങള്‍ ലേലത്തിന്; വരുമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്

uae
  •  21 hours ago
No Image

UAE Weather Updates: യുഎഇക്കാര്‍ ശ്രദ്ധിക്കുക; പൊടിക്കാറ്റും ഹുമിഡിറ്റിയും കൂടും; താപനില 43°-C വരെ ഉയരും

latest
  •  a day ago
No Image

ഹൈദരാബാദില്‍ വന്‍ തീപിടുത്തം; 17 മരണം, അപകടം ചാര്‍മിനാറിന് സമീപം

National
  •  a day ago
No Image

പക്ഷിപ്പനി: ബ്രസീലിൽ നിന്നുള്ള കോഴി ഇറക്കുമതി നിരോധിച്ച് നിരവധി രാജ്യങ്ങൾ ; അമേരിക്കയിലേക്കുള്ള മുട്ട കയറ്റുമതിയിൽ വൻ വർധന 

International
  •  a day ago
No Image

കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കിടെ ഗര്‍ഭസ്ഥശിശു മരിച്ചു; ചികിത്സാപ്പിഴവെന്ന് ആരോപിച്ച് ബന്ധുക്കള്‍

Kerala
  •  a day ago
No Image

ദുബൈ ഗ്ലോബല്‍ വില്ലേജ് സീസണ്‍ 29ന് ഇന്ന് തിരശ്ശീല വീഴും; സമാപിക്കുന്നത് കാഴ്ച്ചക്കാരുടെ മനം നിറച്ച മനോഹരശോഭ

uae
  •  a day ago
No Image

കാലിഫോർണിയയിൽ ഫെർട്ടിലിറ്റി ക്ലിനിക്ക് ലക്ഷ്യമിട്ട് ഭീകരാക്രമണം: സ്ഫോടനത്തിൽ പ്രതിയും മരിച്ചതായി റിപ്പോർട്ട്

International
  •  a day ago
No Image

മലപ്പുറത്തുനിന്നുള്ള പ്രവാസി ജിദ്ദയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു

obituary
  •  a day ago
No Image

മയക്കുമരുന്നുമായി പ്രവാസി എയര്‍പോട്ടില്‍ പിടിയില്‍; ചോദ്യം ചെയ്യലില്‍ ചങ്ങാതിമാര്‍ക്കുള്ള സമ്മാനമെന്ന് മറുപടി

Kuwait
  •  a day ago
No Image

 റോഡില്‍ പെട്ടെന്നുണ്ടായ കുഴിയില്‍ കാര്‍ വീണു; അഞ്ച് പേര്‍ക്ക് പരുക്ക്, സംഭവം ചെന്നൈയില്‍

National
  •  a day ago