HOME
DETAILS

കോണ്‍ഗ്രസിനെ വെട്ടിലാക്കി കേന്ദ്രം; പ്രതിനിധി സംഘത്തെ നയിക്കാന്‍ ശശി തരൂരെത്തുമ്പോള്‍ നേട്ടം ബിജെപിക്കോ?

  
May 18 2025 | 02:05 AM

Centre Sidelines Congress Will BJP Gain as Shashi Tharoor Leads Delegation

ന്യൂഡല്‍ഹി: പാകിസ്ഥാന്റെ ഭീകരബന്ധം തുറന്നുകാട്ടാനായി ഇന്ത്യ വിദേശരാജ്യങ്ങളിലേക്ക് അയക്കുന്ന ഏഴ് സംഘങ്ങളില്‍ ഒന്നിനെ നയിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൂടിയായ ഡോ. ശശി തരൂരിനെ നിയോഗിച്ചതുവഴി കോണ്‍ഗ്രസിനെ വെട്ടിലാക്കി കേന്ദ്ര സർക്കാർ. പാര്‍ട്ടി നിര്‍ദേശിച്ച പട്ടികയില്‍ ഉള്‍പ്പെടാത്ത ശശി തരൂരിനെ ഔദ്യോഗിക സമിതിയുടെ അധ്യക്ഷനാക്കിയതോടെ കോണ്‍ഗ്രസിനുള്ളില്‍ ഭിന്നത സൃഷ്ടിക്കുന്നതോടൊപ്പം തരൂരിന്റെ നിലപാട് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന കണക്കുകൂട്ടലും ബി.ജെ.പിക്കുണ്ട്.

പഹല്‍ഗാം ആക്രമണത്തിന് ശേഷം വിവിധ ഘട്ടങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായി പ്രതികരിച്ച ശശി തരൂര്‍  പ്രതിനിധി സംഘത്തിന്റെ ഭാഗമായി നടത്തുന്ന അഭിപ്രായ പ്രകടനങ്ങളും തങ്ങള്‍ക്ക് ഗുണകരമാകുമെന്ന് ബി.ജെ.പി കരുതുന്നു. തരൂരിന്റെ സാന്നിധ്യവും പ്രസ്താവനകളും പഹല്‍ഗാം, സിന്ദൂര്‍ ഓപറേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ക്കുള്ള പ്രതിരോധമാക്കാമെന്നും ബി.ജെ.പി കണക്കുകൂട്ടുന്നു. 
വിവിധ പാര്‍ട്ടികളിലെ എം.പിമാരെ  ഉള്‍പ്പെടുത്തിയുള്ള പ്രതിനിധി സംഘത്തെ തീരുമാനിക്കാനായി കേന്ദ്രസര്‍ക്കാര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളോട് ആവശ്യപ്പെട്ടിരുന്നു.  കേന്ദ്രമന്ത്രി കിരണ്‍ റിജിജു കോണ്‍ഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ട് സമിതിയിലേക്കുള്ള പേരുകള്‍ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് നാല് എം.പിമാരുടെ പേരുകള്‍ നിര്‍ദേശിച്ചത്. ഇതില്‍ ശശി തരൂര്‍ ഉള്‍പ്പെട്ടില്ല. എന്നാല്‍, കോണ്‍ഗ്രസിന്റെ പട്ടിക വാങ്ങിയ കേന്ദ്രസര്‍ക്കാര്‍ അതില്‍ ഉള്‍പ്പെടാത്ത തരൂരിന്റെ പേര് മുന്‍കൂട്ടി പ്രഖ്യാപിക്കുകയായിരുന്നു.

ശശി തരൂരിന്റെ പേര് പാര്‍ട്ടി നല്‍കിയ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ് വ്യക്തമാക്കിയ ശേഷവും തരൂരിനെ ഒഴിവാക്കാന്‍ കേന്ദ്രമോ സ്വയം പിന്‍മാറാന്‍ തരൂരോ തയാറായില്ല. ഫലത്തില്‍ ഈ വിഷയത്തില്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കുക എന്ന ബി.ജെ.പി തന്ത്രമാണ് ഫലിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് കായക്കൊടിയിലുണ്ടായത് ഭൂചലനം; സ്ഥിരീകരിച്ച് ജിയോളജി വകുപ്പ്  

Kerala
  •  2 hours ago
No Image

ഹാക്കിംഗ് ഭീഷണി; ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് കേന്ദ്ര സർക്കാറിന്റെ അടിയന്തര മുന്നറിയിപ്പ്  

Tech
  •  2 hours ago
No Image

യു.കെ..യു.എസ്..മിഡില്‍ ഈസ്റ്റ്...ഭീകരതക്കെതിരായ സന്ദേശം ലോകരാജ്യങ്ങളിലെത്തിക്കാന്‍ ഇന്ത്യ; 32 രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ 59 അംഗ പ്രതിന്ധി സംഘം, ആര് എവിടെ ലിസ്റ്റ് കാണാം

National
  •  2 hours ago
No Image

യുഎഇയില്‍ 45 മില്യണ്‍ ദിര്‍ഹത്തിലധികം വിലമതിക്കുന്ന രാജകീയ, അപൂര്‍വ ആഭരണങ്ങള്‍ ലേലത്തിന്; വരുമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്

uae
  •  2 hours ago
No Image

UAE Weather Updates: യുഎഇക്കാര്‍ ശ്രദ്ധിക്കുക; പൊടിക്കാറ്റും ഹുമിഡിറ്റിയും കൂടും; താപനില 43°-C വരെ ഉയരും

latest
  •  3 hours ago
No Image

ഹൈദരാബാദില്‍ വന്‍ തീപിടുത്തം; 17 മരണം, അപകടം ചാര്‍മിനാറിന് സമീപം

National
  •  3 hours ago
No Image

പക്ഷിപ്പനി: ബ്രസീലിൽ നിന്നുള്ള കോഴി ഇറക്കുമതി നിരോധിച്ച് നിരവധി രാജ്യങ്ങൾ ; അമേരിക്കയിലേക്കുള്ള മുട്ട കയറ്റുമതിയിൽ വൻ വർധന 

International
  •  3 hours ago
No Image

കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കിടെ ഗര്‍ഭസ്ഥശിശു മരിച്ചു; ചികിത്സാപ്പിഴവെന്ന് ആരോപിച്ച് ബന്ധുക്കള്‍

Kerala
  •  3 hours ago
No Image

ദുബൈ ഗ്ലോബല്‍ വില്ലേജ് സീസണ്‍ 29ന് ഇന്ന് തിരശ്ശീല വീഴും; സമാപിക്കുന്നത് കാഴ്ച്ചക്കാരുടെ മനം നിറച്ച മനോഹരശോഭ

uae
  •  3 hours ago
No Image

കാലിഫോർണിയയിൽ ഫെർട്ടിലിറ്റി ക്ലിനിക്ക് ലക്ഷ്യമിട്ട് ഭീകരാക്രമണം: സ്ഫോടനത്തിൽ പ്രതിയും മരിച്ചതായി റിപ്പോർട്ട്

International
  •  3 hours ago