
ട്രാവൽ ബ്ലോഗിൻ്റെ മറവിൽ ചാരപ്പണി, യൂടൂബർ അറസ്റ്റിൽ, ജ്യോതി മൽഹോത്ര പാകിസ്ഥാന് ചോർത്തിയ വിവരങ്ങൾ അറിഞ്ഞു ഞെട്ടി ഏജൻസികൾ | Pak Spy Arrested

ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ രഹസ്യങ്ങൾ പാകിസ്ഥാന് ചോർത്തികൊടുത്തു പണം സമ്പാദിക്കുന്ന സംഘം അറസ്റ്റിൽ. ഹരിയാന ആസ്ഥാനമായുള്ള ട്രാവൽ ബ്ലോഗർ ജ്യോതി മൽഹോത്ര ഉൾപ്പെടെ ആറ് ഇന്ത്യൻ പൗരന്മാരെ ആണ് പാകിസ്ഥാൻ ചാര സംഘടനയായ ISI ക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ കൈമാറിയതിന് അറസ്റ്റ് ചെയ്തത്. ഏജന്റുമാരായും സാമ്പത്തിക സഹായികളായും, വിവരദാതാക്കളായും പ്രവർത്തിച്ചവർ ആറുപേർ ആണ് പിടിയിലായത്. കമ്മീഷൻ ഏജന്റുമാർ വഴി വിസ നേടിയ ശേഷം 2023 ൽ അവർ പാകിസ്ഥാൻ സന്ദർശിച്ചതായി അധികൃതർ വെളിപ്പെടുത്തി. യാത്രയ്ക്കിടെ, ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ സ്റ്റാഫ് അംഗമായ ഇഹ്സാൻ റഹീം എന്ന ഡാനിഷുമായി അവർ അടുത്ത ബന്ധം സ്ഥാപിച്ചു. ഇതുവഴിയാണ് ജ്യോതി മൽഹോത്രയും സംഘവും ISI യുമായി അടുത്തതും തുടർന്ന് പണത്തിനു വേണ്ടി പ്രതിരോധ രഹസ്യങ്ങൾ ചോർത്തി കൊടുത്തതും.
ചാര വൃത്തി സംശയിച്ചു ഈ മാസം 13 ന് കേന്ദ്രസർക്കാർ ഡാനിഷ് ഉൾപ്പെടെയുള്ള പാക് ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു. ഡാനിഷ്,
ജ്യോതിയെ നിരവധി പാകിസ്ഥാൻ ഇന്റലിജൻസ് ഓപ്പറേറ്റീവുകൾക്ക് (പിഐഒ) പരിചയപ്പെടുത്തിയെന്ന് അധികൃതർ അറിയിച്ചു.
വാട്ട്‌സ്ആപ്പ്, ടെലിഗ്രാം, സ്‌നാപ്ചാറ്റ് തുടങ്ങിയ എൻക്രിപ്റ്റ് ചെയ്ത പ്ലാറ്റ്‌ഫോമുകളിലൂടെ, ജ്യോതി "ജട്ട് രൺധാവ" എന്ന പേരിൽ സേവ് ചെയ്തിരുന്ന പാക് പൗരൻ ഷാക്കിർ എന്ന റാണ ഷഹബാസ് ഉൾപ്പെടെയുള്ള പ്രവർത്തകരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ഇന്ത്യൻ സ്ഥലങ്ങളെക്കുറിച്ചുള്ള അതീവ രഹസ്യ വിവരങ്ങൾ അവർ പങ്കുവെച്ചതായും കണ്ടെത്തി. ISI ഏജൻ്റുമായി അവർ അടുത്ത ബന്ധം പുലർത്തിയതായും അദ്ദേഹത്തോടൊപ്പം ഇന്തോനേഷ്യയിലെ ബാലിയിലേക്ക് ട്രിപ്പ് പോയതായും അധികൃതർ പറഞ്ഞു.
ജ്യോതിയെ ചോദ്യം ചെയ്തതിൽനിന്നു ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ചത്.
ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 152, 1923 ലെ ഔദ്യോഗിക രഹസ്യ നിയമത്തിലെ സെക്ഷൻ 3, 4, 5 എന്നിവ പ്രകാരം ജ്യോതിക്കെതിരെ കേസെടുത്തിട്ടുണ്ട്.
കൂടിവരുന്ന ചാരന്മാർ, ഇന്ന് രണ്ടാമത്തെ അറസ്റ്റ്
പഹൽഗാമിലെ ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യക്കും പാകിസ്ഥാനും ഇടയിൽ യുദ്ധ ഭീതി ഉടലെടുത്തിരിക്കെ, പാകിസ്ഥാന് രാജ്യ രഹസ്യങ്ങൾ ചോർത്തിക്കൊടുത്തത്തിൻ്റെ പേരിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം കൂടി വരികയാണ്. ഹരിയാനയിലെ കൈതൽ ജില്ലയിൽ മസ്ത്ഗഡ് ഗ്രാമത്തിലെ 25 കാരനായ ദേവേന്ദ്ര സിങ്ങിനെ ഇന്ന് രാവിലെ അറസ്റ്റ് ചെയ്തിരുന്നു. ജ്യോതിയുടെ സംഘത്തിൽ പെട്ട ആളാണ് സിംഗ് എന്നാണ് വിവരം.
ഇന്ത്യയുടെ സൈനിക ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള സൈന്യവുമായി ബന്ധപ്പെട്ട നിരവധി രഹസ്യ വിവരങ്ങൾ പ്രതി പാക് ചാര സംഘടനയ്ക്ക് കൈമാറിയതായി കണ്ടെത്തിയതോടെ, കൂടൂതൽ ചോദ്യം ചെയ്തപ്പോഴാണ് ഒന്നിലധികം പേരടങ്ങുന്ന സംഘത്തിലെ ആളാണ് ഇദ്ദേഹം എന്ന് വ്യക്തമായത്. കർതാർപൂർ ഇടനാഴി വഴി പാകിസ്ഥാനിലേക്ക് പോയതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. അവിടെ അദ്ദേഹം കർതാർപൂർ സാഹിബ്, നങ്കാന സാഹിബ്, ലാഹോർ, പഞ്ച സാഹിബ് തുടങ്ങിയ സിഖ് പുണ്യസ്ഥലങ്ങൾ സന്ദർശിച്ചു. ഈ സമയത്ത് അദ്ദേഹം പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുമായി ബന്ധപ്പെട്ടു. പാക് ചാര സംഘടനയുടെ ഏജൻ്റ് ആയ യുവതിയുടെ കെണിയിൽപ്പെട്ടാണ് ദേവേന്ദർ രഹസ്യങ്ങൾ കൈമാറിയത്. യുവതിയോടൊപ്പം ഇസിംഗ് പാകിസ്ഥാനിൽ ഒരു ആഴ്ച താമസിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
Haryana-based Travel Blogger Jyoti Malhotra and five others have been arrested for sharing sensitive information with Pakistani intelligence operatives.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കോഴിക്കോട് നഗരത്തെ വിഴുങ്ങിയ തീ; ഒടുവിൽ നിയന്ത്രണവിധേയം, അഗ്നിശമന സേനയുടെ രക്ഷാപ്രവർത്തനം തുടരുന്നു
Kerala
• 11 hours ago
ഹരിപ്പാട് 8 പെൺകുട്ടികളുടെ പരാതി; അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ പ്രധാന പ്രതി തമിഴ്നാട്ടിൽ നിന്ന് പിടിയിൽ
Kerala
• 12 hours ago
കേരളത്തിൽ മഴ ശക്തമാകും; നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
Kerala
• 12 hours ago
പാലക്കാടിൽ വേടൻ പങ്കെടുത്ത പരിപാടിയിൽ തിക്കും തിരക്കും; 15 പേർക്ക് പരുക്ക്
Kerala
• 12 hours ago
കോഴിക്കോട് നഗരത്തെ ഞെട്ടിച്ച തീപിടിത്തം; തീ കത്തുന്നത് തുടരുന്നുണ്ടെങ്കിലും നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞതായി ജില്ല ഫയർ ഓഫീസർ
Kerala
• 12 hours ago
ലഷ്കറെ ഭീകരൻ സെയ്‌ഫുള്ള ഖാലിദ് പാകിസ്ഥാനിൽ കൊല്ലപ്പെട്ടു
International
• 12 hours ago
കോഴിക്കോട് നഗര ഹൃദയത്തിലെ തീപിടിത്തം: നിയന്ത്രണ വിധേയമാക്കാൻ തീവ്ര ശ്രമം തുടരുന്നു ; ജില്ലയിലെ എല്ലാ ഫയർ യൂണിറ്റുകളും സ്ഥലത്ത്
Kerala
• 13 hours ago
കോഴിക്കോട് ഷോപ്പിങ് കോംപ്ലക്സിൽ വൻ തീപിടിത്തം; മലബാറിലെ മുഴുവൻ ഫയർ യൂണിറ്റുകളും സ്ഥലത്തെത്താൻ നിർദേശം നൽകി ഫയർ ഫോഴ്സ് ഡിജിപി
Kerala
• 13 hours ago
ഹൈദരാബാദിന് വമ്പൻ തിരിച്ചടി! സൂപ്പർതാരത്തിന് കോവിഡ്; ലഖ്‌നൗവിനെതിരെ കളിക്കില്ല
Cricket
• 14 hours ago
ആത്മവിശ്വാസം പകർന്ന് ആദ്യ ദിനങ്ങളിലെ ജാരിയ ഫണ്ട് സമാഹരണം
organization
• 15 hours ago
കോഴിക്കോട്ടെ ഷോപ്പിങ് കോംപ്ലക്സിൽ വൻ തീപിടിത്തം; 2 മണിക്കൂറിന് ശേഷവും തീ നിയന്ത്രണവിധേയമല്ല, നഗരമാകെ കറുത്ത പുക
Kerala
• 15 hours ago
പഞ്ചാബിനെതിരെ രാജസ്ഥാൻ തോൽക്കാനുള്ള കാരണം അതാണ്: സഞ്ജു സാംസൺ
Cricket
• 15 hours ago
സഞ്ജുപ്പട തകർന്നുവീണു; പഞ്ചാബ് കിങ്സ് പ്ലേ ഓഫിലേക്ക് കുതിക്കുന്നു
Cricket
• 15 hours ago
രാജ്യത്ത് ആദ്യം, കേരളം പത്താം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികൾക്കും റോബോട്ടിക്സ് പഠനത്തിന് വഴി തുറക്കുന്നു
Kerala
• 15 hours ago
കോഴിക്കോട് പുതിയ സ്റ്റാൻഡിൽ വസ്ത്ര സ്ഥാപനത്തിൽ തീപിടുത്തം; രക്ഷാപ്രവർത്തനം തുടരുന്നു
Kerala
• 17 hours ago
ചോരാത്ത കൈകളുമായി രാജസ്ഥാൻ താരത്തിന്റെ റെക്കോർഡ് വേട്ട; വമ്പൻ നേട്ടത്തിൽ സൂപ്പർതാരം
Cricket
• 17 hours ago
ചാരവൃത്തി ആരോപിച്ച് സ്വീഡിഷ് സുരക്ഷാ വിഭാഗം കസ്റ്റഡിയിലെടുത്ത ഉന്നത നയതന്ത്രജ്ഞൻ മരിച്ച നിലയിൽ
International
• 18 hours ago
ഒമാനില് ഉഷ്ണതരംഗം രൂക്ഷം; താപനില 50°C നോട് അടുക്കുന്നു
oman
• 18 hours ago
കഴക്കൂട്ടത്ത് തെരുവുനായ ആക്രമണം: അങ്കണവാടി വിദ്യാർത്ഥിയടക്കം 16 പേർക്ക് പരിക്ക്; തെരുവുനായകൾക്ക് വാക്സിനേഷൻ നടപടിക്ക് തുടക്കം
Kerala
• 16 hours ago
കടമെടുക്കാൻ പാകിസ്ഥാന് ഐഎംഎഫിന്റെ കടുത്ത ഉപാധികൾ; ഇന്ത്യ-പാക് സംഘർഷം സഹായത്തെ ബാധിക്കും
International
• 16 hours ago
എന്റെ കേരളം പ്രദർശന വിപണന മേള തിരുവനന്തപുരം: ഡിജിറ്റൽ അഗ്രിക്കൾച്ചർ തീം സ്റ്റാൾ ഒരുക്കി കൃഷി വകുപ്പ്; മേളയിൽ ശ്രദ്ധേയമായി കൃഷി വകുപ്പ് സ്റ്റാളുകൾ
Kerala
• 17 hours ago