HOME
DETAILS

'ഇത് വെറുമൊരു യാത്രയല്ല, ഓര്‍മകളുടെ യാത്ര'; പാകിസ്ഥാനായി ചാരപ്രവര്‍ത്തി നടത്തിയതിന്‌ അറസ്റ്റിലായ ജ്യോതി കേരളത്തിലുമെത്തി

  
Web Desk
May 19 2025 | 14:05 PM

Jyothi Arrested for Spying for Pakistan visited Kerala 3 Months Ago

ന്യൂഡല്‍ഹി: പാകിസ്ഥാനായി ചാരവൃത്തി നടത്തിയ കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര മൂന്നു മാസങ്ങള്‍ക്ക് മുമ്പ് കേരളത്തിലുമെത്തി. ഫെബ്രുവരിയിലാണ് ജ്യോതി കേരളത്തില്‍ എത്തിയത്. കണ്ണൂരില്‍ നിന്നും യാത്ര ആരംഭിച്ച ജ്യോതി ഇതിന്റെ വീഡിയോകള്‍ പങ്കുവച്ചിരുന്നു.

കണ്ണൂര്‍, കോഴിക്കോട്, മൂന്നാര്‍, തൃശ്ശൂര്‍, കൊച്ചി, ഇടുക്കി, ആലപ്പുഴ, തിരുവനന്തപുരം അടക്കമുള്ള സ്ഥലങ്ങളും ജ്യോതി സന്ദര്‍ശിച്ചിരുന്നു. ഈ സ്ഥലങ്ങളുടെ വീഡിയോകളും ജ്യോതി തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിട്ടുണ്ട്. 

ഇത് വെറുമൊരു യാത്രയല്ലെന്നും ഓര്‍മകളുടെ യാത്രയാണെന്നും ജീവിച്ചിരിക്കുന്ന കാലം മുഴുവന്‍ ഈ യാത്ര ഓര്‍മിക്കുമെന്നും സന്ദര്‍ശനത്തിന് ശേഷം പങ്കുവച്ച വീഡിയോയില്‍ ജ്യോതി വ്യക്തമാക്കുന്നുണ്ട്.

ശനിയാഴ്ചയാണ് ജ്യോതിയുള്‍പ്പെടെയുള്ള ആറംഗസംഘത്തെ പൊലിസ് അറസ്റ്റ്‌ചെയ്തത്. ഔദ്യോഗിക രഹസ്യ നിയമവും ഭാരതീയ ന്യായ് സംഹിതയുടെ വിവിധ വകുപ്പുകളും പ്രകാരം അവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

ജ്യോതി മല്‍ഹോത്രയെ ചോദ്യംചെയ്തതില്‍ നിന്ന് അവരുടെ വരുമാനത്തിനപ്പുറമാണ് ചെലവെന്ന് പൊലിസ് കണ്ടെത്തി. അവരുടെ യാത്രാ ചെലവുകള്‍ അവരുടെ നിശ്ചിത വരുമാനത്തിനും ആനുപാതികമല്ലെന്ന് ഹിസാര്‍ പൊലിസ് സൂപ്രണ്ട് (എസ്.പി) ശശാങ്ക് കുമാര്‍ സാവന്‍ പറഞ്ഞു. സ്‌പോണ്‍സര്‍ വിസകളില്‍ ജ്യോതി പലതവണ പാകിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നു. ചൈന ഉള്‍പ്പെടെയുള്ള മറ്റ് വിദേശരാജ്യങ്ങളും അവര്‍ സന്ദര്‍ശിച്ചു. അവരുടെ സാമ്പത്തിക വിവരങ്ങള്‍ വിശകലനം ചെയ്യുകയാണ്. പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യക്കും പാകിസ്ഥാനും ഇടയില്‍ യുദ്ധസാധ്യത നിലനില്‍ക്കുന്ന സമയത്തും പാക് ചാരസംഘടനയായ ഐ.എസ്.ഐ ഏജന്റുമാരുമായി ജ്യോതി ബന്ധപ്പെട്ടിരുന്നുവെന്നും പൊലിസ് കണ്ടെത്തി. ആധുനിക യുദ്ധം എന്നാല്‍ അതിര്‍ത്തിയില്‍ പരസ്പരം ഏറ്റുമുട്ടല്‍ അല്ലെന്ന് ജ്യോതിയുടെ അറസ്റ്റ് തെളിയിക്കുന്നുവെന്ന് ഹിസാര്‍ പൊലിസ് സൂപ്രണ്ട് പറഞ്ഞു.  


ഡാനിഷുമായി ജ്യോതിക്ക് വഴിവിട്ട ബന്ധം

ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷനിലെ ജീവനക്കാരന്‍ ഇഹ്‌സാനുറഹീം എന്ന ഡാനിഷുമായി വളരെ അടുത്ത  ബന്ധം ആണ് ജ്യോതി ഉണ്ടാക്കിയെടുത്തത്. ഈ ബന്ധംവഴിയാണ് ജ്യോതി ഐ.എസ്.ഐ ഏജന്റുമാരിലേക്ക് എത്തിയത്. കഴിഞ്ഞ വര്‍ഷം ഡല്‍ഹിയിലെ പാക് ഹൈക്കമ്മിഷന്‍ ആസ്ഥാനത്ത് സംഘടിപ്പിച്ച പ്രത്യേക ഇഫ്താര്‍ വിരുന്നിനും ജ്യോതി ക്ഷണിക്കപ്പെട്ടു. ഇതില്‍ അവര്‍ പങ്കെടുക്കുന്നതിന്റെ വിഡിയോകള്‍ ജ്യോതി തന്നെ യൂടൂബില്‍ പങ്കുവച്ചിട്ടുണ്ട്. ചടങ്ങില്‍ വളരെ മുന്‍പരിചയമുള്ളവരെ പോലെയാണ് ഡാനിഷും ജ്യോതിയും പെരുമാറുന്നത്. ജ്യോതിയെ സ്വീകരിച്ചതും വേദിയിലേക്ക് കൊണ്ടുപോകുന്നതും ഡാനിഷാണെന്ന് വിഡിയോയില്‍ കാണാം. യൂട്യൂബറും വ്‌ളോഗറും ആണെന്ന് പറഞ്ഞ് മറ്റ് അതിഥികള്‍ക്ക് ഡാനിഷാണ് ജ്യോതിയെ പരിചയപ്പെടുത്തിയത്. ജ്യോതിയുടെ പങ്കാളിത്തത്തിന് ഡാനിഷ് നന്ദി പറഞ്ഞുകൊണ്ടാണ് 15 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ അവസാനിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറില്‍ രണ്ട് പൊതു അവധികള്‍ക്കിടയിലെ പ്രവൃത്തി ദിനം ഇനി മുതല്‍ അവധി

qatar
  •  4 hours ago
No Image

മുസ്‌ലിംകളുടെ ആശങ്കകള്‍ വസ്തുതാപരം; വഖ്ഫ് നിയമഭേദഗതി ചോദ്യം ചെയ്ത് കേരളം സുപ്രിംകോടതിയില്‍

Kerala
  •  4 hours ago
No Image

“ഇന്ത്യ ഒരു ധര്‍മശാലയല്ല, 140 കോടി ജനങ്ങളുമായി ബുദ്ധിമുട്ടുകയാണ്”; സുപ്രീംകോടതി ശ്രീലങ്കന്‍ അഭയാര്‍ഥിയുടെ ഹര്‍ജി തള്ളി

National
  •  5 hours ago
No Image

1,000 ഫലസ്തീന്‍ തീര്‍ത്ഥാടകര്‍ക്ക് സൗജന്യമായി ഹജ്ജ് ചെയ്യാന്‍ സൗകര്യമൊരുക്കി സഊദി അറേബ്യ

Saudi-arabia
  •  5 hours ago
No Image

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; അറബിക്കടലിൽ ന്യൂനമർദ്ദം, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  6 hours ago
No Image

ദുബൈയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 20% വര്‍ധനവ്; അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും കുതിപ്പ്

uae
  •  6 hours ago
No Image

കേണല്‍ സോഫിയ ഖുറേഷിക്കെതിരായ വിദ്വേഷ പരാമര്‍ശം: എസ്.ഐ.ടി അന്വേഷണം പ്രഖ്യാപിച്ച് സുപ്രീംകോടതി

National
  •  7 hours ago
No Image

പാകിസ്ഥാനുവേണ്ടി ചാരപ്രവർത്തനം; ഹരിയാനയിൽ നിന്നും ഒരാൾ കൂടി അറസ്റ്റിൽ; പിടിയിലായത് 10 പേർ

National
  •  7 hours ago
No Image

ഖത്തർ എക്കണോമിക് ഫോറത്തിന് നാളെ ദോഹയില്‍ തുടക്കം

qatar
  •  7 hours ago
No Image

ഖോര്‍ഫക്കാനിലെ അല്‍ സുബാറ ബീച്ചില്‍ എണ്ണ ചോര്‍ച്ചയെ തുടര്‍ന്ന് നീന്തല്‍ സൗകര്യം താല്‍ക്കാലികമായി നിര്‍ത്തിവച്ചു

uae
  •  7 hours ago