HOME
DETAILS

മക്ക റൂട്ട് പദ്ധതി; ഇതുവരെ പ്രയോജനം ലഭിച്ചത് ഒരു ദശലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ക്കെന്ന് സഊദി ആഭ്യന്തര മന്ത്രാലയം

  
May 19 2025 | 11:05 AM

Mecca Route Project Benefits Over One Million Pilgrims Says Saudi Interior Ministry

റിയാദ്: മക്ക റൂട്ട് ഇനിഷ്യേറ്റീവ് ആരംഭിച്ചതിനുശേഷം, പത്ത് ലക്ഷത്തിലധികം തീര്‍ത്ഥാടകരുടെ യാത്ര സുഗമമാക്കിയതായി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഏഴാം വര്‍ഷത്തിലേക്ക് കടക്കുന്ന ഈ സംരംഭം വിദേശകാര്യ മന്ത്രാലയങ്ങള്‍, ആരോഗ്യം, ഹജ്ജ്, ഉംറ, മാധ്യമ മന്ത്രാലയങ്ങള്‍, സൗദി ഡാറ്റ ആന്‍ഡ് എഐ അതോറിറ്റി (എസ്ഡിഎഐഎ), സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി, ജനറല്‍ അതോറിറ്റി ഫോര്‍ ഔഖാഫ്, പില്‍ഗ്രിം എക്‌സ്പീരിയന്‍സ് പ്രോഗ്രാം, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്‌സ് എന്നിവയുള്‍പ്പെടെ പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഏകോപിത ശ്രമത്തിലൂടെയാണ് പ്രവര്‍ത്തിക്കുന്നത്

സഊദി വിഷന്‍ 2030ന് അനുസൃതമായി, മലേഷ്യ, ഇന്തോനേഷ്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, മൊറോക്കോ, തുര്‍ക്കി, കോട്ട് ഡി ഐവയര്‍ എന്നീ ഏഴ് രാജ്യങ്ങളിലെ 11 വിമാനത്താവളങ്ങളിലെ പ്രീട്രാവല്‍ പ്രക്രിയകള്‍ പദ്ധതി കാര്യക്ഷമമായും സുഗമമായും കൈകാര്യം ചെയ്യുന്നു. 

തീര്‍ത്ഥാടകരുടെ മാതൃരാജ്യങ്ങളില്‍ ആരംഭിച്ച് പദ്ധതിയിലൂടെ ബയോമെട്രിക് ഡാറ്റ ശേഖരിക്കുകയും, ഇലക്ട്രോണിക് ഹജ്ജ് വിസകള്‍ നല്‍കുകയും, ആരോഗ്യ പ്രോട്ടോക്കോളുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.

ഗതാഗത, താമസ ക്രമീകരണങ്ങള്‍ക്കനുസൃതമായി ലഗേജുകള്‍ ശ്രദ്ധാപൂര്‍വ്വം ടാഗ് ചെയ്ത് ക്രമീകരിക്കുന്നു, മക്കയിലും മദീനയിലും എത്തുമ്പോള്‍ തീര്‍ഥാടകരെ നേരിട്ട് അവരുടെ വസതികളിലേക്ക് കൊണ്ടുപോകുന്നു, തുടങ്ങിയ വലിയ സേവനങ്ങളാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്.

ബഹുഭാഷ കൈകാര്യം ചെയ്യാന്‍ കഴിയുന്ന യുവാക്കളുടെയും മറ്റും നേതൃത്വത്തില്‍, അത്യാധുനിക സാങ്കേതികവിദ്യയുടെ പിന്തുണയോടെ, പുണ്യ തീര്‍ത്ഥാടനം നടത്തുന്ന ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് തടസ്സമില്ലാത്തതും ആത്മീയമായി സമ്പന്നവുമായ ഒരു യാത്ര പ്രദാനം ചെയ്യുക എന്നതാണ് മക്ക റൂട്ട് ഇനിഷ്യേറ്റീവ് കൊണ്ട് സഊദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

2019ല്‍ ആരംഭിച്ച മക്ക റൂട്ട് പദ്ധതി സഊദി വിഷന്‍ 2030 പരിഷ്‌കരണ പദ്ധതിയുടെ ഭാഗമാണ്. തീര്‍ഥാടകരുടെ കസ്റ്റംസ് നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനും സഊദിയിലേക്കുള്ള അവരുടെ തീര്‍ത്ഥാടന യാത്ര സുഗമമാക്കുവാനുമാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

Over one million pilgrims have benefited from Saudi Arabia's Mecca Route Initiative, streamlining Hajj travel and enhancing pilgrim experience, says Interior Ministry.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്20-05-2025

PSC/UPSC
  •  a day ago
No Image

റെയിൽ നിർമാണ പ്രവൃത്തി; തിരുവനന്തപുരത്ത് ട്രെയിൻ സർവീസുകൾക്ക് താൽക്കാലിക നിയന്ത്രണം

Kerala
  •  2 days ago
No Image

രണ്ടാമത് കറി ആവശ്യപ്പെട്ടപ്പോള്‍ ഹോട്ടല്‍ ജീവനക്കാർ അപമര്യാദയായി പെരുമാറി; കൂട്ടത്തല്ലിൽ ഭക്ഷണം കഴിക്കാനെത്തിയവർക്കും ഹോട്ടല്‍ ജീവനക്കാർക്കും പരുക്ക്

Kerala
  •  2 days ago
No Image

വഖ്ഫ് കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങളെ സമസ്തയുടെ സത്യവാങ്മൂലം ഉദ്ധരിച്ച് എതിര്‍ത്ത് അഭിഷേക് സിങ്‌വി

National
  •  2 days ago
No Image

മുകേഷ് അംബാനിയും നിതയും ടൈം മാഗസിന്റെ ടൈം 100 ഫിലാൻട്രോപ്പി ലിസ്റ്റിൽ; ജീവകാരുണ്യരംഗത്തും മുന്നിൽ

National
  •  2 days ago
No Image

അൽ ഐനിൽ കനത്ത മഴയ്ക്ക് സാധ്യത; യുഎഇയുടെ തെക്ക്-പടിഞ്ഞാറൻ പ്രദേശങ്ങളിൽ റെ‍ഡ് അലർട്ട്; ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് അബൂദബി പൊലിസ്

uae
  •  2 days ago
No Image

ശക്തമായ കാരണമുണ്ടെങ്കില്‍ വഖ്ഫ് നിയമത്തിലെ വിവാദ വ്യവസ്ഥകള്‍ സ്റ്റേ ചെയ്യുമെന്ന് സുപ്രിംകോടതി; അതിശക്തമായ കാരണമുണ്ടെന്ന് കപില്‍ സിബല്‍

National
  •  2 days ago
No Image

അതിതീവ്ര മഴ! കർണാടകയിലെ മുഴുവൻ ജില്ലകളിലും റെഡ് അലർട്ട്, 2 ദിവസം ജാഗ്രതാ നിര്‍ദ്ദേശം

National
  •  2 days ago
No Image

ന്യൂസിലാന്റിലെ കുട്ടികളുടെ വകുപ്പിൽ നിന്ന് 10 കോടി തട്ടിയ ഇന്ത്യൻ ദമ്പതികൾ പിടിയിൽ; ഭാര്യക്ക് 3 വർഷം തടവ്

International
  •  2 days ago
No Image

സർക്കാർ മേഖലയിലെ സാമ്പത്തികമോ ഭരണപരമോ ആയ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ജീവനക്കാർക്ക് സംരക്ഷണം നൽകാൻ പുതിയ നടപടി പ്രഖ്യാപിച്ച് ദുബൈ

uae
  •  2 days ago