HOME
DETAILS

ദുബൈയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 20% വര്‍ധനവ്; അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും കുതിപ്പ്

  
Web Desk
May 19 2025 | 15:05 PM

Dubai Universities See 20 Rise in Student Numbers International Enrolment Surges

ദുബൈ: യുഎഇയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2024-25 അധ്യയന വര്‍ഷത്തിലെ വിദ്യാര്‍ത്ഥി പ്രവേശനത്തില്‍ 20 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ദുബൈയിലെ 41 സ്വകാര്യ കോളേജുകള്‍, സര്‍വകലാശാലകള്‍, മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയിലായി ആകെ 42,026 വിദ്യാര്‍ത്ഥികളാണ് പ്രവേശനം നേടിയത്. ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്.

ഈ അധ്യയന വര്‍ഷത്തില്‍ സ്വകാര്യ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രവേശനം നേടിയ  ഇമാറാത്തി വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 22 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി.

ദുബൈയില്‍ പഠനത്തിനായി പ്രത്യേകമായി എത്തിയ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തില്‍ 29 ശതമാനം വര്‍ധനവുണ്ടായി. ദുബൈയിലെ സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മൊത്തം വിദ്യാര്‍ത്ഥികളുടെ 35 ശതമാനവും ഇപ്പോള്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളാണ്.

ഇ33 സ്ട്രാറ്റജിയുടെ 'സിറ്റി ഓഫ് സ്റ്റുഡന്റ്‌സ് 'ഗെയിം ചേഞ്ചര്‍' പദ്ധതി പ്രകാരം, 2033 ആകുമ്പോഴേക്കും മൊത്തം വിദ്യാര്‍ത്ഥികളുടെ 50 ശതമാനം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളാക്കുക എന്നതാണ് ദുബൈയുടെ ലക്ഷ്യം. ഉന്നത വിദ്യാഭ്യാസത്തിന്റെ ആഗോള കേന്ദ്രമായി മാറാനുള്ള ദുബൈയുടെ നിരന്തരമായ ശ്രമങ്ങളുടെ ഫലമായാണ് വിദ്യഭ്യാസ മേഖലയിലെ ഈ പുതിയ നേട്ടം കൈവരിക്കാന്‍ അധികൃതര്‍ക്കായത്.

Dubai universities report a 20% increase in total student enrolment, with a significant surge in international students, reflecting the city’s growing education appeal.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇത് വെറുമൊരു യാത്രയല്ല, ഓര്‍മകളുടെ യാത്ര'; പാകിസ്ഥാനായി ചാരപ്രവര്‍ത്തി നടത്തിയതിന്‌ അറസ്റ്റിലായ ജ്യോതി കേരളത്തിലുമെത്തി

National
  •  7 hours ago
No Image

കേണല്‍ സോഫിയ ഖുറേഷിക്കെതിരായ വിദ്വേഷ പരാമര്‍ശം: എസ്.ഐ.ടി അന്വേഷണം പ്രഖ്യാപിച്ച് സുപ്രീംകോടതി

National
  •  7 hours ago
No Image

പാകിസ്ഥാനുവേണ്ടി ചാരപ്രവർത്തനം; ഹരിയാനയിൽ നിന്നും ഒരാൾ കൂടി അറസ്റ്റിൽ; പിടിയിലായത് 10 പേർ

National
  •  8 hours ago
No Image

ഖത്തർ എക്കണോമിക് ഫോറത്തിന് നാളെ ദോഹയില്‍ തുടക്കം

qatar
  •  8 hours ago
No Image

ഖോര്‍ഫക്കാനിലെ അല്‍ സുബാറ ബീച്ചില്‍ എണ്ണ ചോര്‍ച്ചയെ തുടര്‍ന്ന് നീന്തല്‍ സൗകര്യം താല്‍ക്കാലികമായി നിര്‍ത്തിവച്ചു

uae
  •  8 hours ago
No Image

ടെന്റ് തകര്‍ന്ന് യുവതി മരിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  8 hours ago
No Image

തുര്‍ക്കിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു; ബേക്കറി ഉൽപ്പന്നങ്ങൾക്കും ഇന്ത്യയിൽ നിന്ന് ബഹിഷ്‌ക്കരണം

International
  •  8 hours ago
No Image

ദുബൈയിലെ പുതിയ പ്രതിമാസ പാര്‍ക്കിംഗ് സബ്‌സ്‌ക്രിപ്ഷന്‍ പ്രഖ്യാപിച്ച് പാര്‍ക്കിന്‍

uae
  •  8 hours ago
No Image

കുവൈത്തില്‍ കാമുകിയെ ബലാത്സംഗം ചെയ്തുകൊന്ന സ്വദേശി പൗരന് വധശിക്ഷ

Kuwait
  •  9 hours ago
No Image

140 അതിഥികൾ, രണ്ട് മീറ്റർ നീളമുള്ള ബിൽ, ചെലവ് വെറും 2.5 ലക്ഷം രൂപ; ദമ്പതികളുടെ ലളിതവിവാഹം കൗതുകമാകുന്നു

International
  •  9 hours ago