HOME
DETAILS

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; അറബിക്കടലിൽ ന്യൂനമർദ്ദം, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

  
Web Desk
May 19 2025 | 15:05 PM

Kerala Weather Alert Heavy Rain Forecast as Low Pressure Builds in Arabian Sea

തിരുവനന്തപുരം: കേരളത്തിൽ അടുത്ത മൂന്ന് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതോടെയാണ് മഴ ശക്തമാകുകയെന്ന് റിപ്പോർട്ട്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെയും തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെയും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്.

ഈ സാഹചര്യത്തിൽ മഴയുടെ ശക്തി വർധിക്കാനാണ് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ടും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഓറഞ്ച് അലർട്ട്:

ഇന്ന് (മെയ് 19): മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

നാളെ (മെയ് 20): കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

യെല്ലോ അലർട്ട്:

ഇന്ന് (മെയ് 19): പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്

നാളെ (മെയ് 20): മലപ്പുറം ഉൾപ്പെടെ മേൽപ്പറഞ്ഞ ജില്ലകളെല്ലാം

കേരള തീരപ്രദേശങ്ങളിലും മലപ്രദേശങ്ങളിലുമായി ശക്തമായ കാറ്റിനും ഇടിയോടെയുള്ള മഴയ്ക്കും സാധ്യതയുള്ളതിനാൽ പരമാവധി ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. 

A cyclonic circulation has formed over the Bay of Bengal, with a low-pressure system likely to develop over the Arabian Sea, prompting the India Meteorological Department (IMD) to issue an orange alert in several districts of Kerala. Heavy to very heavy rainfall is expected over the next three days. Orange alerts are in place for Malappuram, Kozhikode, Wayanad, Kannur, and Kasaragod. Yellow alerts are issued for other central and southern districts, urging residents to remain cautious.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജ്യോതി മല്‍ഹോത്രയുടെ ചാറ്റുകള്‍ പുറത്ത്, ഇന്ത്യയിലെ ബ്ലാക്ക് ഔട്ടിനെ കുറിച്ചുള്ള വിവരങ്ങളും ഐഎസ്‌ഐക്ക് കൈമാറി; പാക് പൗരനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു

National
  •  5 hours ago
No Image

ബംഗ്ലാദേശികള്‍ എന്നാരോപിച്ച് ഗുജറാത്തിലെ മുസ്‌ലിം ഭൂരിപക്ഷ മേഖലയില്‍ ബുള്‍ഡോസര്‍ രാജ്; 8500 ചെറുതും വലുതുമായ വീടുകള്‍ പൊളിച്ചു

National
  •  5 hours ago
No Image

വിവിധ ജില്ലകളില്‍ മഴ 'തുടരും'; ഇന്ന് രണ്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  5 hours ago
No Image

സഹോദരിയെ ദേഹോപദ്രവം ഏൽപ്പിച്ചു; യൂട്യൂബർ രോഹിത്തിനെതിരെ പരാതി

Kerala
  •  13 hours ago
No Image

വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് മൂന്ന് കുട്ടികളെ കാണാതായി; പൊലീസ് അന്വേഷണം തുടങ്ങി

Kerala
  •  13 hours ago
No Image

കൽപറ്റയിൽ യുവാവിന് നേരെ പൊലീസ് ബലപ്രയോഗം; ഫോണിൽ സംസാരിച്ചതിനെ തുടർന്ന് തർക്കം,വാഹനവും യുവാവിനെയും,കസ്റ്റഡിയിൽ എടുത്ത് പൊലീസ്

Kerala
  •  14 hours ago
No Image

ഡൽഹിക്കെതിരെ ഉദിച്ചുയർന്ന് സ്‌കൈ; അടിച്ചെടുത്തത് ടി-20യിലെ ലോക റെക്കോർഡ്

Cricket
  •  14 hours ago
No Image

അമേരിക്കയിൽ സാൽമൊണെല്ലാ അണുബാധ; സാലഡ് വെള്ളരി വിപണിയിൽ നിന്ന് പിൻവലിച്ചു

International
  •  14 hours ago
No Image

കോവിഡ്-19 കേസുകൾ സംസ്ഥാനത്ത് വർദ്ധിക്കാൻ സാധ്യത; പുതിയ വകഭേദങ്ങൾക്ക് വ്യാപന ശേഷി കൂടുതൽ; മന്ത്രി വീണാ ജോര്‍ജ്

Kerala
  •  15 hours ago
No Image

ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാൻ നിർദേശം

National
  •  15 hours ago