
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ വിദ്വേഷ പരാമര്‍ശം: എസ്.ഐ.ടി അന്വേഷണം പ്രഖ്യാപിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിനുശേഷം കേണല്‍ സോഫിയ ഖുറേഷിയെ ലക്ഷ്യംവച്ച് മധ്യപ്രദേശ് മന്ത്രി കന്‍വര്‍ വിജയ് ഷാ നടത്തിയ വിദ്വേഷ പരാമര്‍ശം കടുത്ത പ്രതിഷേധങ്ങൾക്ക് വഴിവെച്ചു. കേസ് സുപ്രീംകോടതിയിലെത്തിയതോടെ കോടതി കടുത്ത നിലപാട് സ്വീകരിച്ചു. കേസിൽ പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിക്കാൻ മധ്യപ്രദേശ് പൊലീസ് മേധാവിക്ക് കോടതി നിര്‍ദേശം നല്‍കി.
എസ്.ഐ.ടിയില്‍ വനിതാ ഉദ്യോഗസ്ഥയെ ഉൾപ്പെടെ മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥർ ഉണ്ടായിരിക്കണം. ഇവരാരും മധ്യപ്രദേശ് സ്വദേശികളായിരിക്കരുതെന്നും, ഒരു ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിലായിരിക്കണം അന്വേഷണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. മെയ് 28-നകം അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകി.
അറസ്റ്റ് താൽക്കാലികമായി തടഞ്ഞെങ്കിലും വിജയ് ഷാ അന്വേഷണത്തിൽ പൂർണ്ണ സഹകരണം നൽകണം എന്ന നിർദ്ദേശവും കോടതി പുറത്തിറക്കി. കേസിന്‍റെ അടുത്ത പരിഗണന മേയ് 28ന് നടക്കും.
മാപ്പ് പറയുന്നതിലൂടെ നിയമ നടപടികൾ ഒഴിവാക്കാമെന്ന ഉദ്ദേശത്തോടെയാണോ ഖേദപ്രകടനം നടത്തിയതെന്ന ചോദ്യം ഉന്നയിച്ച കോടതി, ക്ഷമാപണത്തിനു അടിസ്ഥാനമില്ലെന്നും പരാമർശങ്ങൾ ലജ്ജാകരമാണെന്നും കർശനമായി വിമർശിച്ചു. പൊതുപ്രവര്‍ത്തകനായ മന്ത്രി ഇത്തരം നിലപാട് സ്വീകരിക്കുന്നത് ഭരണഘടനാ മൂല്യങ്ങൾക്ക് വെല്ലുവിളിയാണെന്നും, നിയമം നിയമത്തിന്‍റെ വഴിയിലൂടെയേ പോകുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
പരാമർശം നടത്തിയതിലൂടെ വ്യക്തിപരമായും രാഷ്ട്രീയപരമായും വലിയ പ്രതികരണങ്ങൾക്കും വിവാദങ്ങൾക്കും ഇടയായ മന്ത്രി വിജയ് ഷായുടെ രാജിയാവശ്യപ്പെട്ട് രംഗത്തെത്തിയവരും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ബിജെപി അദ്ദേഹത്തെ സംരക്ഷിച്ചതിലും വിമർശനം ഉയർന്നിട്ടുണ്ട്.
The Supreme Court has ordered a Special Investigation Team (SIT) probe into hate remarks made by Madhya Pradesh Minister Kunwar Vijay Shah against Colonel Sophia Qureshi following the success of Operation Sindoori. The SIT will include three IPS officers, including a woman, none of whom should be from Madhya Pradesh. The court criticized the minister’s comments as “disgraceful and below dignity,” rejecting his apology and warning against politicizing the issue. The court also stayed Shah’s arrest temporarily but instructed full cooperation with the probe. A status report is due by May 28.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കറന്റ് അഫയേഴ്സ്20-05-2025
PSC/UPSC
• a day ago
റെയിൽ നിർമാണ പ്രവൃത്തി; തിരുവനന്തപുരത്ത് ട്രെയിൻ സർവീസുകൾക്ക് താൽക്കാലിക നിയന്ത്രണം
Kerala
• a day ago
രണ്ടാമത് കറി ആവശ്യപ്പെട്ടപ്പോള്‍ ഹോട്ടല്‍ ജീവനക്കാർ അപമര്യാദയായി പെരുമാറി; കൂട്ടത്തല്ലിൽ ഭക്ഷണം കഴിക്കാനെത്തിയവർക്കും ഹോട്ടല്‍ ജീവനക്കാർക്കും പരുക്ക്
Kerala
• 2 days ago
വഖ്ഫ് കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങളെ സമസ്തയുടെ സത്യവാങ്മൂലം ഉദ്ധരിച്ച് എതിര്‍ത്ത് അഭിഷേക് സിങ്‌വി
National
• 2 days ago
മുകേഷ് അംബാനിയും നിതയും ടൈം മാഗസിന്റെ ടൈം 100 ഫിലാൻട്രോപ്പി ലിസ്റ്റിൽ; ജീവകാരുണ്യരംഗത്തും മുന്നിൽ
National
• 2 days ago
അൽ ഐനിൽ കനത്ത മഴയ്ക്ക് സാധ്യത; യുഎഇയുടെ തെക്ക്-പടിഞ്ഞാറൻ പ്രദേശങ്ങളിൽ റെഡ് അലർട്ട്; ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് അബൂദബി പൊലിസ്
uae
• 2 days ago
ശക്തമായ കാരണമുണ്ടെങ്കില്‍ വഖ്ഫ് നിയമത്തിലെ വിവാദ വ്യവസ്ഥകള്‍ സ്റ്റേ ചെയ്യുമെന്ന് സുപ്രിംകോടതി; അതിശക്തമായ കാരണമുണ്ടെന്ന് കപില്‍ സിബല്‍
National
• 2 days ago
അതിതീവ്ര മഴ! കർണാടകയിലെ മുഴുവൻ ജില്ലകളിലും റെഡ് അലർട്ട്, 2 ദിവസം ജാഗ്രതാ നിര്‍ദ്ദേശം
National
• 2 days ago
ന്യൂസിലാന്റിലെ കുട്ടികളുടെ വകുപ്പിൽ നിന്ന് 10 കോടി തട്ടിയ ഇന്ത്യൻ ദമ്പതികൾ പിടിയിൽ; ഭാര്യക്ക് 3 വർഷം തടവ്
International
• 2 days ago
സർക്കാർ മേഖലയിലെ സാമ്പത്തികമോ ഭരണപരമോ ആയ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ജീവനക്കാർക്ക് സംരക്ഷണം നൽകാൻ പുതിയ നടപടി പ്രഖ്യാപിച്ച് ദുബൈ
uae
• 2 days ago
വ്യാജ വാർത്തകൾക്കെതിരെ കർശന നടപടിയുമായി അബൂദബി; സൈബർ കുറ്റവാളികൾക്ക് രണ്ട് വർഷം വരെ തടവും 200,000 ദിർഹം പിഴയും
uae
• 2 days ago
ഗസ്സയിൽ അടുത്ത 48 മണിക്കൂറിനകം സഹായമെത്തിയില്ലെങ്കിൽ 14,000 കുഞ്ഞു ജീവനുകൾ പൊലിയും; മുന്നറിയിപ്പുമായി യുഎൻ
International
• 2 days ago
ഖോർ ഫക്കാൻ ബീച്ചിൽ എണ്ണ ചോർച്ചയെ തുടർന്ന് നീന്തൽ താൽക്കാലികമായി നിർത്തിവച്ചു; നീന്തൽ നിരോധിച്ചിട്ട് ഇന്ന് തുടർച്ചയായ രണ്ടാം ദിവസം
uae
• 2 days ago
2 ഓവറിൽ 40 റൺസ് ജയിക്കാനാണെങ്കിലും അദ്ദേഹം അത് അടിച്ചെടുക്കും: സഞ്ജു സാംസൺ
Cricket
• 2 days ago
കളിക്കളത്തിൽ മെസിക്ക് ശേഷം മികച്ച പാസുകൾ നൽകാൻ കഴിവുള്ള താരം അവനാണ്: ഗ്വാർഡിയോള
Football
• 2 days ago
തമിഴ്നാട് തിരുപ്പൂരിൽ വാഹനാപകടം; മൂന്ന് മലയാളികൾ മരിച്ചു
National
• 2 days ago
അദ്ദേഹം ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ സമയമായി: ജോഗീന്ദർ ശർമ്മ
Cricket
• 2 days ago
കണ്ണൂരില്‍ ബൈക്കിലെത്തിയ അജ്ഞാതസംഘം യുവാവിനെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു; ഭാര്യക്കും പരുക്ക്
Kerala
• 2 days ago
തുർക്കിക്കും,അസർബൈജാനും വീണ്ടും ഇന്ത്യൻ തിരിച്ചടി; 42 ശതമാനം ഇന്ത്യൻ യാത്രക്കാർ കൈവിട്ടതായി റിപ്പോർട്ട്
International
• 2 days ago
എക്സ്ചേഞ്ച് ഹൗസിന് 200 മില്യൺ ദിർഹം പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക്
uae
• 2 days ago
എമിലിയാനോ മാർട്ടിനെസ് ആസ്റ്റൺ വില്ല വിടുന്നു; അർജന്റൈൻ താരത്തെ റാഞ്ചാൻ വമ്പൻ ക്ലബ്ബുകൾ
Football
• 2 days ago