HOME
DETAILS

ഹജ്ജിനായി ബെൽജിയത്തിൽ നിന്ന് സഊദിയിലേക്ക് 13 രാജ്യങ്ങളിലൂടെ 4,500 കിലോമീറ്റര്‍ സൈക്കിളില്‍; അനസ് അൽ റെസ്കിയുടെ യാത്രയെക്കുറിച്ചറിയാം

  
May 19 2025 | 07:05 AM

Belgian Cyclists Epic 4500km Hajj Journey Through 13 Countries Inspires Millions

ഹജ്ജ് സീസണില്‍ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് മുസ്‌ലിംകളാണ് ഹജ്ജ് നിര്‍വഹിക്കുന്നതിനായി സഊദിയിലേക്ക് ഒഴുകിയെത്തുന്നത്. ഹജ്ജിനായി യൂറോപ്പില്‍ നിന്ന് മിഡില്‍ ഈസ്റ്റ് വരെ 13 രാജ്യങ്ങളിലൂടെ 4,500 കിലോമീറ്റര്‍ സഞ്ചരിച്ച ഒരു യുവാവിന്റെ കഥയാണ് ഇവിടെ പറയുന്നത്. 

റമദാന്‍ കാലത്താണ് ബെല്‍ജിയത്തില്‍ നിന്നുള്ള 26 കാരനായ അനസ് അല്‍ റെസ്‌കി സൈക്കിളില്‍ തന്റെ ഹജ്ജ് യാത്ര ആരംഭിക്കുന്നത്. ഹജ്ജിനായി യൂറോപ്പില്‍ നിന്ന് മിഡില്‍ ഈസ്റ്റ് വരെ 13 രാജ്യങ്ങളിലൂടെ 4,500 കിലോമീറ്റര്‍ സഞ്ചരിച്ചതായി അനസ് പറയുന്നു. സഊദി വാര്‍ത്താ ചാനലായ അല്‍ ഇഖ്ബാരിയ്യ പങ്കുവച്ച വീഡിയോയില്‍, തണുത്ത യൂറോപ്യന്‍ കാലാവസ്ഥയിലൂടെ അനസ് സൈക്കിളില്‍ സഞ്ചരിക്കുന്നത് കാണാം. പിന്നീട് യാത്ര തുടരുകയും മരുഭൂമിയിലേക്ക് പ്രവേശിക്കുമ്പോള്‍, ഒരു വെളുത്ത ടീഷര്‍ട്ട് ധരിച്ച് അദ്ദേഹം സൈക്കിള്‍ ചവിട്ടുന്നതും കാണാം. 

'ഇതൊരു സ്വപ്നമാണ്, ഒരു അനുഗ്രഹമാണ്, ജോര്‍ദാന്‍ അതിര്‍ത്തി കടന്ന ശേഷം ' സഊദിയിലെ വടക്കന്‍ അതിര്‍ത്തിയിലെ ഹലാത്ത് അമ്മാര്‍ തുറമുഖത്ത് എത്തിയ ശേഷം അനസ് അല്‍ റെസ്‌കി പ്രതികരിച്ചു. 
 
സഊദിയില്‍ എത്തിയ അനസിനെ പൂക്കളും അറബിക്കാപ്പിയും കൊണ്ട് സ്വാഗതം ചെയ്തു. സഊദിയില്‍ എത്തിയ ഉടന്‍, അദ്ദേഹം തന്റെ ഹജ്ജ് പെര്‍മിറ്റുള്ള ഒരു ബാഡ്ജ് ധരിച്ചിരിക്കുന്നതും അതിര്‍ത്തി സുരക്ഷാ ഉദ്യോഗസ്ഥരുമായി സംസാരിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതും വീഡിയോയില്‍ കാണാം.

എല്ലാ ദിവസവും താന്‍ 100 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടാറുണ്ടെന്ന് ഒരു അഭിമുഖത്തില്‍ അനസ് വ്യക്തമാക്കി.

'വഴി വളരെ ബുദ്ധിമുട്ടുള്ളതായിരുന്നു. റമദാന്‍ മാസത്തിലാണ് ഞാന്‍ യാത്ര ആരംഭിച്ചത്, നോമ്പ് എടുത്തുകൊണ്ടായിരുന്നു യാത്ര. യാത്രാ സമയത്ത് ജര്‍മ്മനിയിലെയും ബോസ്‌നിയയിലെയും പള്ളികളില്‍ ഞാന്‍ ഉറങ്ങാറുണ്ടായിരുന്നു,' അനസ് പറഞ്ഞു.

ഈ വര്‍ഷത്തെ ഹജ്ജിനായി ഇതിനകം തന്നെ തീര്‍ത്ഥാടകര്‍ മക്കയിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. ഹജ്ജ് സീസണിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായ അറഫാ ദിനം ഹിജ്‌റ മാസമായ ദുല്‍ഹിജ്ജയിലെ പത്താം ദിവസമാണ്, മാസം കാണുന്നതനുസരിച്ച് ഇത് ജൂണ്‍ 6 അല്ലെങ്കില്‍ 7 തീയതികളില്‍ വരാം.

26-year-old Anas Al Rezky from Belgium embarked on an extraordinary 4,500km cycling pilgrimage to Makkah for Hajj, traversing 13 countries. His incredible journey through Europe and the Middle East – fasting during Ramadan and sleeping in mosques along the way – showcases unwavering faith and determination. Read this inspiring story of modern devotion!

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ; ഒറ്റപ്പെട്ട ശക്തമായ മഴ തുടരും

Kerala
  •  2 days ago
No Image

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണം യു.എസിന്റെ വിശ്വാസ്യത തകര്‍ത്തു- ചൈന

International
  •  2 days ago
No Image

ഇസ്‌റാഈല്‍-ഇറാന്‍ യുദ്ധം; അമേരിക്കന്‍ ഇടപെടലിനു പിന്നാലെ കുവൈത്തും ബഹ്‌റൈനും ആശങ്കയില്‍

Kuwait
  •  2 days ago
No Image

ഡല്‍ഹിയില്‍ നിന്നു തിരുവനന്തപുരത്തേക്കു പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തില്‍ പക്ഷിയിടിച്ചതിനെ തുടര്‍ന്ന് സാഹസികമായി ലാന്‍ഡ് ചെയ്തു

Kerala
  •  2 days ago
No Image

മൂന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് വിദ്വേഷ കുറ്റകൃത്യങ്ങളില്‍ വന്‍വര്‍ധനവ്; ഒരു വര്‍ഷത്തിനിടെ വിദ്വേഷ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 25 മുസ്‍ലിംകള്‍

National
  •  2 days ago
No Image

വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ട്രക്കിങിനു പോയ സംഘത്തിനു നേരെ കാട്ടാനയാക്രമണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

Kerala
  •  2 days ago
No Image

Nilambur Result Live: വ്യക്തമായ ലീഡ് നേടി ആര്യാടൻ ഷൗക്കത്ത്; നാലായിരം കടന്നു, കരുത്തുകാട്ടി അൻവർ, നിലംതൊടാതെ ബിജെപി

Kerala
  •  2 days ago
No Image

തൃശൂരില്‍ ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറിയ ബസിടിച്ച് മൂന്നു സ്ത്രീകള്‍ക്കു പരിക്കേല്‍പിച്ച ഡ്രൈവര്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

ഇംഗ്ലീഷ് അധ്യാപക റാങ്ക് ലിസ്റ്റ് നോക്കുകുത്തി: താൽക്കാലിക നിയമനം തകൃതി; പ്രതിഷേധം

Kerala
  •  2 days ago
No Image

ആരാകും പൊലിസ് മേധാവി?; നിർണായക യോഗത്തിന് മൂന്ന് ദിവസം മാത്രം    

Kerala
  •  2 days ago