HOME
DETAILS

ഇതിഹാസം പുറത്ത്; ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഇലവനെ പ്രഖ്യാപിച്ച് ഗിൽക്രിസ്റ്റ്

  
May 19 2025 | 06:05 AM

Former Australian wicketkeeper Adam Gilchrist has picked the best XI in IPL history

ഐപിഎൽ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഇലവനെ തെരഞ്ഞെടുത്തിരിക്കുകയാണ് മുൻ ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ ആദം ഗിൽക്രിസ്റ്റ്. ക്രിക് ബസിലൂടെയായിരുന്നു മുൻ ഓസീസ് താരത്തിന്റെ തെരഞ്ഞെടുപ്പ്. ചെന്നി സൂപ്പർ കിങ്‌സ് നായകൻ എംഎസ് ധോണിയെയാണ് ഗിൽക്രിസ്റ്റ് തന്റെ ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുത്തത്. 

മുൻ ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ ആദം ഗിൽക്രിസ്റ്റ് അടുത്തിടെ തന്റെ എക്കാലത്തെയും മികച്ച ഐപിഎൽ ഇലവനെ തിരഞ്ഞെടുത്തു. എന്നിരുന്നാലും, കിരീടം ഉയർത്തിയ കളിക്കാരെ അദ്ദേഹം പരിഗണിച്ചു. ക്രിക്ക്ബസിൽ അദ്ദേഹം തന്റെ ചാമ്പ്യൻസ് ഇലവൻ വെളിപ്പെടുത്തി. ക്യാപ്റ്റനായി ചെന്നൈക്ക് അഞ്ചു കിരീടങ്ങളാണ് ധോണി നേടികൊടുത്തിട്ടുള്ളത്.

ടീമിൽ ധോണിക്ക് പുറമെ ആറ് ഇന്ത്യൻ താരങ്ങളും ടീമിൽ ഇടം നേടി. മുംബൈ ഇന്ത്യൻസിനായി അഞ്ചു കിരീടങ്ങൾ സ്വന്തമാക്കിയ രോഹിത് ശർമയും ടീമിൽ ഇടം പിടിച്ചു. ചെന്നൈയുടെ എക്കാലത്തെയും മികച്ച താരങ്ങളായ രവീന്ദ്ര ജഡേജ, സുരേഷ് റെയ്‌ന എന്നിവരും ടീമിൽ ഇടം നേടി. 

മുംബൈയിൽ നിന്നും രോഹിത്തിന് പുറമെ കീറോൺ പൊള്ളാർഡ്, സൂര്യകുമാർ യാദവ്, ലസിത് മലിംഗ, ജസ്പ്രീത് ബുംറ എന്നീ താരങ്ങളും ഗിൽക്രിസ്റ്റിന്റെ ടീമിൽ ഇടം നേടി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വെസ്റ്റ് ഇൻഡീസ് ഓൾ റൗണ്ടർ സുനിൽ നരെയ്‌നും സൺറൈസേഴ്‌സ് ഹൈദരാബാദിനെ ആദ്യ ഐപിഎൽ കിരീടത്തിലേക്ക് നയിച്ച ഡേവിഡ് വാർണറും ടീമിൽ ഇടം നേടി. ഇന്ത്യൻ പേസർ ഭുവനേശ്വർ കുമാറും ടീമിൽ ഇടം നേടി. 

എന്നാൽ ഐപിഎല്ലിലെ ഏറ്റവും മികച്ച റൺ വേട്ടക്കാരിൽ ഒരാളായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിരാട് കോഹ്‌ലിക്ക് ടീമിൽ ഇടം നേടാൻ സാധിച്ചില്ല. ഐപിഎല്ലിൽ 8500ലധികം റൺസാണ് കോഹ്‌ലി നേടിയിട്ടുള്ളത്. ഈ സീസണിലും മികച്ച ഫോമിലാണ് കോഹ്‌ലി കളിക്കുന്നത്. 11 ഇന്നിംഗ്സുകളിൽ നിന്നും 505 റൺസ് ആണ് താരം നേടിയിട്ടുള്ളത്. ഈ സീസണിൽ ഏഴ് അർദ്ധ സെഞ്ച്വറികളും കോഹ്‌ലി സ്വന്തമാക്കിയിട്ടുണ്ട്. 63.12 എന്ന മികച്ച ആവറേജിലും 143.46 സ്ട്രൈക്ക് റേറ്റിലും ആണ് വിരാട് ബാറ്റ് വീശിയത്.

ആദം ഗിൽക്രിസ്റ്റിന്റെ എക്കാലത്തെയും മികച്ച ഐപിഎൽ ഇലവൻ

എംഎസ് ധോണി (ക്യാപ്റ്റൻ), രോഹിത് ശർമ, ഡേവിഡ് വാർണർ, സുരേഷ് റെയ്ന, സൂര്യകുമാർ യാദവ്, കീറോൺ പൊള്ളാർഡ്, സുനിൽ നരെയ്ൻ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, ലസിത് മലിംഗ, ഭുവനേശ്വർ കുമാർ.

Former Australian wicketkeeper Adam Gilchrist has picked the best XI in IPL history



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് തീപിടിത്തം: കോർപ്പറേഷന് വീഴ്ച സംഭവിച്ചതായി മേയർ; ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ സമിതിക്ക് നിർദേശം 

Kerala
  •  a day ago
No Image

കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയ കേസ്:  ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ കൊടുവള്ളി പൊലിസിനെ അറിയിക്കൂ

Kerala
  •  a day ago
No Image

കൊല്ലം ചിതറയില്‍ ലഹരിസംഘം യുവാവിനെ കുത്തിക്കൊന്നു; ഒരാള്‍ പരിക്കേറ്റ് ആശുപത്രിയില്‍

Kerala
  •  a day ago
No Image

അന്താരാഷ്ട്ര ബുക്കർ പുരസ്കാരം: ബാനു മുഷ്താഖിന്റെ 'ഹാർട്ട് ലാംപ്' എന്ന കന്നഡ സാഹിത്യത്തിന്

International
  •  a day ago
No Image

UAE Weather Updates: യുഎഇയില്‍ ഇന്ന് മേഘാവൃതമായ അന്തരീക്ഷം, അല്‍ ഐനിലെ ചില ഭാഗങ്ങളില്‍ ഇന്നലെ കനത്ത മഴ

latest
  •  a day ago
No Image

ന്യൂനമര്‍ദ്ദം തീരം തൊടുന്നു; വടക്കന്‍ കേരളത്തില്‍ ജാഗ്രത വേണം; രണ്ട് ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ട്; 

Kerala
  •  a day ago
No Image

ഡബ്ല്യു.എം.ഒ മുട്ടിൽ 17ാമത് സ്ത്രീധനരഹിത വിവാഹസംഗമം ഇന്ന് 

Kerala
  •  a day ago
No Image

പാകിസ്ഥാനിൽ ഒരു കോടിയിലേറെ പേർ പട്ടിണിയിൽ; 21 ലക്ഷം കുട്ടികൾ പോഷകാഹാരക്കുറവ് നേരിടുന്നുവെന്നും യു.എൻ റിപ്പോർട്ട്

International
  •  a day ago
No Image

ജ്യോതി മൽഹോത്ര; ഇന്ത്യൻ ഏജന്റുമാരെ തിരിച്ചറിയാനുള്ള ഐ.എസ്.ഐയുടെ 'ടൂൾ'

National
  •  a day ago
No Image

'ഷോക്കടി' @ നൈറ്റ്; ഇവികൾ രാത്രി ചാർജ് ചെയ്താൽ ചാ‍ർജ് കൂടും; നിരക്ക് കൂട്ടി കെഎസ്ഇബി

Kerala
  •  a day ago