HOME
DETAILS

ഇ-വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യാനുള്ള നിരക്ക് കുത്തനെ കൂട്ടി കെ.എസ്.ഇ.ബി

  
Web Desk
May 19 2025 | 05:05 AM

KSEB Hikes EV Charging Rates Peak-Time Costs Surge by 30 After 4 PM

തിരുവനന്തപുരം: ഇ- വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യാനുള്ള നിരക്ക് കെ.എസ്.ഇ.ബി കുത്തനെ കൂട്ടി. കെ.എസ്.ഇ.ബിയുടെ 63 ചാര്‍ജിങ് സ്റ്റേഷനുകള്‍ക്കാണ് പുതിയ നിരക്ക് ബാധകമാകുക. കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശപ്രകാരമുള്ള സര്‍വിസ് ചാര്‍ജുകൂടി ഈടാക്കുന്നതോടെ സ്വകാര്യ ചാര്‍ജിങ് സ്റ്റേഷനുകളിലെ നിരക്കിനേക്കാള്‍ കൂടുതല്‍ തുക ഇവിടങ്ങളില്‍ നല്‍കേണ്ടിവരുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

വൈകുന്നേരം നാലുമണിക്ക് ശേഷം ചാര്‍ജ് ചെയ്യുന്നതിനുള്ള നിരക്കാണ് കൂട്ടിയിരിക്കുന്നത്. രാവിലെ ഒന്‍പതുമുതല്‍ വൈകുന്നേരം നാലുവരെയുള്ള സൗരോര്‍ജ മണിക്കൂറുകളില്‍ നിരക്ക് 30 ശതമാനം കുറക്കാനും വൈകുന്നേരം നാലുമുതല്‍ രാവിലെ ഒന്‍പതുവരെ 30 ശതമാനം കൂട്ടാനും വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ അനുവാദം നല്‍കിട്ടുണ്ട്. രാത്രിയില്‍ ചാര്‍ജിങ്ങിന് വൈദ്യുതി ഉപയോഗിക്കുന്നത് കുറക്കാനും പകല്‍ ലഭ്യമാകുന്ന സൗരോര്‍ജം പരമാവധി പ്രയോജനപ്പെടുത്താനുമാണ് നീക്കമെന്നാണ് വിശദീകരണം. ഇതുവരെ പകലും രാത്രിയും കെ.എസ്.ഇ.ബി സ്റ്റേഷനുകളില്‍ നിരക്ക് തുല്യമായിരുന്നു.

സര്‍വിസ് ചാര്‍ജ് ഏകീകരിക്കുകയും വിവിധവിഭാഗങ്ങളില്‍ പരമാവധി പരിധി നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട് കേന്ദ്ര ഊര്‍ജമന്ത്രാലയം. പരമാവധി സര്‍വിസ് ചാര്‍ജ് യൂണിറ്റിന് മൂന്നുമുതല്‍ 13 വരെയാണ്. സ്വകാര്യ സ്റ്റേഷനുകള്‍ ഇതില്‍ ഇളവുനല്‍കി മത്സര ബുദ്ധിയോടെ പ്രവര്‍ത്തിക്കുമ്പോഴാണ് കെ.എസ്.ഇ.ബി നീക്കം.

പുതിയനിരക്ക്

 രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം നാലുവരെ (18 ശതമാനം ജി.എസ്.ടി ഉള്‍പ്പെടെ ഒരുയൂണിറ്റിന്)

എസി സ്റ്റോ ചാര്‍ജിങ് - 10.08 രൂപ

ഡിസി ഫാസ്റ്റ് ചാര്‍ജിങ് - 19.47 രൂപ

വൈകുന്നേരം നാലുമുതല്‍ രാവിലെ ഒന്‍പതുവരെ

എസി സ്റ്റോ - 16.79 രൂപ

ഡിസി ഫാസ്റ്റ് - 27.41 രൂപ


പഴയനിരക്ക്:

 
എസി സ്ലോ - 10.62 രൂപ, ഡിസി, 
എസി ഫാസ്റ്റ് - 15.34 രൂപ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് ഫീൽഡുകളിലൊന്നിൽ ഇസ്റാഈൽ ഡ്രോൺ ആക്രമണം; വൻ സ്ഫോടനവും തീപിടിത്തവും

International
  •  3 days ago
No Image

ഫൈനലിൽ ആദ്യ തോൽവി; ഓസ്‌ട്രേലിയക്കാരന്റെ കിരീടവേട്ട അവസാനിപ്പിച്ച് ബവുമയുടെ സൗത്ത് ആഫ്രിക്ക

Cricket
  •  3 days ago
No Image

ഇസ്റാഈൽ വ്യോമാക്രമണത്തിൽ പരുക്കേറ്റ ഖാംനഈയുടെ ഉപദേശകൻ അലി ഷംഖാനി മരിച്ചു; റിപ്പോർട്ട്

International
  •  3 days ago
No Image

ഇസ്റാഈൽ-ഇറാൻ ആക്രമണം; പശ്ചിമേഷ്യയിലെ നിർണായക സമാധാന ചർച്ചകൾ തകർന്നു, ലോകം ആശങ്കയിൽ

International
  •  4 days ago
No Image

സ്കൂളിൽ വിദ്യാർത്ഥിനികളെ പൂട്ടിയിട്ട് ശിക്ഷിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് അധ്യാപിക

Kerala
  •  4 days ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയ്ക്ക് ആശങ്ക, ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി സമാധാന ആഹ്വാനം നടത്തും

National
  •  4 days ago
No Image

രക്തത്തിനായുള്ള അവസാന നിമിഷ പാച്ചിൽ അവസാനിക്കുന്നു; സംസ്ഥാനത്ത് ‘ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ’ വരുന്നു

Kerala
  •  4 days ago
No Image

നിങ്ങൾ റയലിലേക്ക് പോയാൽ മികച്ച താരമായി മാറും: സൂപ്പർതാരത്തോട് റൊണാൾഡോ

Football
  •  4 days ago
No Image

കെനിയയിലെ വാഹനാപകടം; യെല്ലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ്; അഞ്ച് മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിൽ എത്തിക്കും

Kerala
  •  4 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം; അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ നൽകുമെന്ന് ടാറ്റ ഗ്രൂപ്പ് 

National
  •  4 days ago