M150: റാസ് ബു ഫോണ്ടാസ് മെട്രോ സ്റ്റേഷനില്‍ നിന്ന് അല്‍ തുമാമയിലേക്ക് പുതിയ മെട്രോലിങ്ക് ബസ് സര്‍വിസ് ആരംഭിച്ച് ദോഹ മെട്രോ
ദോഹ: അല്‍ തുമാമ മേഖലയിലെ നിവാസികള്‍ക്ക് യാത്രാസൗകര്യം ഒരുക്കുന്നതിനായി ഒരു പുതിയ മെട്രോലിങ്ക് സേവനം ആരംഭിച്ചതായി ദോഹാ മെട്രോ അധികൃതര്‍ പ്രഖ്യാപിച്ചു. 2025 മെയ് 17ന് ദോഹ മെട്രോയും ലുസൈല്‍ ട്രാം അതോറിറ്റിയും സംയുക്തമായാണ് ഈ സംവിധാനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചത്.
metrolink Service Update#DohaMetro #metrolink pic.twitter.com/ji3wR8P4WX
— Doha Metro & Lusail Tram (@metrotram_qa) May 17, 2025
പുതിയ സര്‍വിസ് 2025 മെയ് 18, ഞായറാഴ്ച മുതല്‍ ദോഹ മെട്രോയുടെ റെഡ് ലൈനിലെ റാസ് ബു ഫോണ്ടാസ് സ്റ്റേഷനില്‍ നിന്ന് പ്രവര്‍ത്തനമാരംഭിച്ചു. M150 എന്ന പേരിലുള്ള ഈ മെട്രോലിങ്ക് ബസ് റൂട്ട്, അല്‍ തുമാമയിലെ സോണ്‍ 46ലെ താമസക്കാര്‍ക്ക് സേവനങ്ങള്‍ നല്‍കുന്നു.
ഈ സര്‍വിസ് അല്‍ തുമാമ സ്റ്റേഡിയം, ഖരാമാ അവയര്‍നസ് പാര്‍ക്ക്, അല്‍ മീര, അല്‍ ഫുര്‍ജാന്‍ മാര്‍ക്കറ്റ് തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള യാത്രാസൗകര്യം എളുപ്പമാക്കുന്നു.
Doha Metro authorities have announced the launch of a new Metrolink service to enhance connectivity for residents in Al Thumama. The joint initiative by Doha Metro and Lusail Tram Authority began operations on May 18, 2025, providing convenient transit options from Ras Bu Fontas Station.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."