HOME
DETAILS

തീ തിന്നത് കോടികള്‍, തൊട്ടടുത്ത മെഡിക്കല്‍ ഷോപ്പിന്റെ ഗോഡൗണും കത്തി; കോഴിക്കോട് തീപിടിത്തത്തിന്റെ കാരണം തേടി പരിശോധന

  
Web Desk
May 19 2025 | 07:05 AM

Massive Fire in Kozhikode Shopping Complex Causes Crore-Rupee Losses

കോഴിക്കോട്: നഗരഹൃദയത്തിലെ മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഷോപ്പിംഗ് കോംപ്ലക്‌സില്‍ ഇന്നലെയുണ്ടായ (മെയ് 18) തീപിടുത്തത്തില്‍ കോടികളുടെ നഷ്ടമെന്ന് പ്രാഥമിക നിഗമനം.  ടെക്‌സ്‌റ്റൈല്‍സിന്റെ രണ്ടും മൂന്നും നിലകള്‍ പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് യൂണിഫോമടക്കമുള്ള പുതിയ സ്റ്റോക്കുകള്‍ ഗോഡൗണില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. പെരുന്നാള്‍ സീസണ്‍ ആയതിന്റെ വസ്ത്രങ്ങളും ഉണ്ടായിരുന്നു. ഇതെല്ലാം കത്തിനശിച്ചു. തൊട്ടുടത്തുണ്ടായിരുന്ന മെഡിക്കല്‍ ഷോപ്പിന്റെ ഗോഡൗണും ചാമ്പലായിയിട്ടുണ്ട്.

തീ പിടിച്ച കെട്ടിടത്തില്‍ ജില്ലാ ഫയര്‍ ഫോഴ്‌സ് മേധാവിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നുണ്ട്. തീ പിടിത്തതിന്റെ കാരണം ഉള്‍പ്പെടെ അറിയുന്നതിനാണ് പരിശോധന. 

തീപിടിത്തത്തിന്റെ കാരണത്തെ കുറിച്ച് പരിശോധിക്കുമെന്നും കെട്ടിടത്തിലെ കൂട്ടിചേര്‍ക്കല്‍ അനുമതിയോടെയാണോ എന്ന കാര്യം ഉറപ്പു വരുത്തുമെന്നും മേയര്‍ ബിന ഫിലിപ്പ് വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടെങ്കില്‍ നടപടി ഉണ്ടാകുമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. സമഗ്രമായ അന്വേഷണം നടത്തുമെന്ന് മന്ത്രി എ.കെ ശശീന്ദ്രനും പ്രതികരിച്ചു. വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുത്ത് കൊണ്ടുള്ള സ്റ്റിയറിങ് കമ്മിറ്റി യോഗവും ഇന്ന് ചേരുന്നുണ്ട്. 

രക്ഷാ പ്രവര്‍ത്തനം വൈകിച്ചത് അശാസ്ത്രീയമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കാരണമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. അതേസമയം, കോഴിക്കോട് ബീച്ചില്‍ പ്രവര്‍ത്തിച്ചിരുന്ന ഫയര്‍ സ്റ്റേഷന്‍ അടച്ചുപൂട്ടിയതാണ് പുതിയ ബസ്റ്റാന്റിലെ അപകടത്തിന്റെ വ്യാപ്തി കൂട്ടിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നഗരത്തില്‍ തീപിടിത്തമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിന് കിലോമീറ്ററുകള്‍ക്കപ്പുറം മീഞ്ചന്തയില്‍ നിന്നും വെള്ളിമാട് കുന്നില്‍ നിന്നും ഫയര്‍ യൂണിറ്റ് എത്തേണ്ട സ്ഥിതിയാണെന്നും 2023 സെപ്റ്റംബറില്‍ അടച്ചുപൂട്ടിയ ബീച്ച് ഫയര്‍ സ്റ്റേഷന്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റാനുള്ള നടപടി പാതിവഴിയിലാണെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. 

ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ ഉണ്ടായ തീപിടിത്തം പതിനൊന്ന് മണിയോടെയാണ് നിയന്ത്രണ വിധേയമാക്കിയത്. കാലിക്കറ്റ് ടെക്‌സ്‌റ്റൈല്‍സ് എന്ന തുണിക്കടയുടെ ഒന്നാം നിലയില്‍ ആരംഭിച്ച തീ, വേഗത്തില്‍ മറ്റ് നിലകളിലേക്കും കോംപ്ലക്‌സിന്റെ വിവിധ ഭാഗങ്ങളിലേക്കും പടര്‍രുകയായിരുന്നു. നഗരമാകെ കനത്ത പുകയില്‍ മുങ്ങി.

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 14 ഫയര്‍ യൂണിറ്റുകളും കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള പ്രത്യേക ഫയര്‍ യൂണിറ്റും സംഭവസ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. എയര്‍ കണ്ടീഷന്‍ ചെയ്ത കെട്ടിടത്തിന്റെ ഘടനയും ഗോഡൗണില്‍ കൂട്ടിയിട്ടിരുന്ന വന്‍തോതിലുള്ള വസ്ത്രങ്ങളും തീയുടെ തീവ്രത കൂട്ടി. ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഉപയോഗിച്ച് അഗ്‌നിശമന സേനാംഗങ്ങള്‍ കെട്ടിടത്തിനുള്ളില്‍ പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും, കനത്ത ചൂടും പുകയും വലിയ വെല്ലുവിളിയായി.

തീ അടുത്തുള്ള വാണിജ്യ കെട്ടിടങ്ങളിലേക്ക് പടരാതിരിക്കാന്‍ ഫയര്‍ യൂണിറ്റുകള്‍ കോംപ്ലക്‌സിന്റെ ഇരുവശങ്ങളിലും ബസ് സ്റ്റാന്‍ഡിന് സമീപവും തന്ത്രപരമായി നിലയുറപ്പിച്ചു. ജെസിബിയും ക്രെയിനും ഉപയോഗിച്ച് കടകളുടെ ചില്ലുകള്‍ തകര്‍ത്ത് ഉള്ളിലേക്ക് വെള്ളമടിക്കുന്നത് തുടര്‍ന്നു. അഞ്ച് മണിക്കൂറുകളോളം നീണ്ട തീവ്രമായ ശ്രമങ്ങള്‍ക്കൊടുവില്‍ തീ നിയന്ത്രണവിധേയമായെങ്കിലും, കെട്ടിടത്തിനുള്ളിലെ ചില ഭാഗങ്ങളില്‍ തീ പൂര്‍ണമായി അണഞ്ഞിരുന്നില്ല.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്20-05-2025

PSC/UPSC
  •  2 days ago
No Image

റെയിൽ നിർമാണ പ്രവൃത്തി; തിരുവനന്തപുരത്ത് ട്രെയിൻ സർവീസുകൾക്ക് താൽക്കാലിക നിയന്ത്രണം

Kerala
  •  2 days ago
No Image

രണ്ടാമത് കറി ആവശ്യപ്പെട്ടപ്പോള്‍ ഹോട്ടല്‍ ജീവനക്കാർ അപമര്യാദയായി പെരുമാറി; കൂട്ടത്തല്ലിൽ ഭക്ഷണം കഴിക്കാനെത്തിയവർക്കും ഹോട്ടല്‍ ജീവനക്കാർക്കും പരുക്ക്

Kerala
  •  2 days ago
No Image

വഖ്ഫ് കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങളെ സമസ്തയുടെ സത്യവാങ്മൂലം ഉദ്ധരിച്ച് എതിര്‍ത്ത് അഭിഷേക് സിങ്‌വി

National
  •  2 days ago
No Image

മുകേഷ് അംബാനിയും നിതയും ടൈം മാഗസിന്റെ ടൈം 100 ഫിലാൻട്രോപ്പി ലിസ്റ്റിൽ; ജീവകാരുണ്യരംഗത്തും മുന്നിൽ

National
  •  2 days ago
No Image

അൽ ഐനിൽ കനത്ത മഴയ്ക്ക് സാധ്യത; യുഎഇയുടെ തെക്ക്-പടിഞ്ഞാറൻ പ്രദേശങ്ങളിൽ റെ‍ഡ് അലർട്ട്; ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് അബൂദബി പൊലിസ്

uae
  •  2 days ago
No Image

ശക്തമായ കാരണമുണ്ടെങ്കില്‍ വഖ്ഫ് നിയമത്തിലെ വിവാദ വ്യവസ്ഥകള്‍ സ്റ്റേ ചെയ്യുമെന്ന് സുപ്രിംകോടതി; അതിശക്തമായ കാരണമുണ്ടെന്ന് കപില്‍ സിബല്‍

National
  •  2 days ago
No Image

അതിതീവ്ര മഴ! കർണാടകയിലെ മുഴുവൻ ജില്ലകളിലും റെഡ് അലർട്ട്, 2 ദിവസം ജാഗ്രതാ നിര്‍ദ്ദേശം

National
  •  2 days ago
No Image

ന്യൂസിലാന്റിലെ കുട്ടികളുടെ വകുപ്പിൽ നിന്ന് 10 കോടി തട്ടിയ ഇന്ത്യൻ ദമ്പതികൾ പിടിയിൽ; ഭാര്യക്ക് 3 വർഷം തടവ്

International
  •  2 days ago
No Image

സർക്കാർ മേഖലയിലെ സാമ്പത്തികമോ ഭരണപരമോ ആയ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ജീവനക്കാർക്ക് സംരക്ഷണം നൽകാൻ പുതിയ നടപടി പ്രഖ്യാപിച്ച് ദുബൈ

uae
  •  2 days ago