
156 പ്രവാസികള്‍ക്ക് കൂടി ഒമാനി പൗരത്വം നല്‍കി സുല്‍ത്താന്‍; ഒമാനില്‍ പൗരത്വം ലഭിക്കാന്‍ എളുപ്പം, നഷ്ടമാകാനുള്ള കാരണങ്ങള്‍ ഇവയാണ് | Omani citizenship

മസ്‌കത്ത്: ഒമാനില്‍ 156 പ്രവാസികള്‍ക്ക് കൂടി ഒമാനി പൗരത്വം നല്‍കി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്. ഒമാനി പൗരത്വവുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പൗരന്മാരാകാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്കുള്ള യോഗ്യതാ മാനദണ്ഡങ്ങളും ഉള്‍ക്കൊള്ളുന്ന പുതിയ ദേശീയതാ നിയമം അനുസരിച്ചാണ് നടപടിയെന്ന് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ ഓഫിസ് അറിയിച്ചു. ഫെബ്രുവരിയില്‍ ഒമാനി പൗരത്വ നിയമത്തെക്കുറിച്ചുള്ള രാജകീയ ഉത്തരവ് (17/2025) പുറപ്പെടുവിക്കുകയും ഒമാനി പൗരത്വം തേടുന്ന വിദേശ പൗരന്മാര്‍ക്ക് പുതിയ വ്യവസ്ഥകള്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു.
38/2014 ലെ ഉത്തരവ് പ്രകാരം നടപ്പാക്കിയ മുന്‍ പൗരത്വ നിയമത്തെ മാറ്റിസ്ഥാപിക്കുന്ന 17/2025 ലെ ഉത്തരവ് 2025 ഫെബ്രുവരി രണ്ട് മുതല്‍ ആണ് പ്രാബല്യത്തില്‍ വന്നത്. ഒമാനി പൗരത്വവുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും, പൗരന്മാരാകാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്കുള്ള യോഗ്യതാ മാനദണ്ഡങ്ങളും വിശദീകരിക്കുന്നതാണ് ഈ പൗരത്വ നിയമം.
പൗരത്വം ലഭിക്കാനുള്ള മാര്‍ഗങ്ങള്‍
ജനനം, ഒമാനി പൗരനുമായുള്ള വിവാഹം, ഒമാനി പ്രകൃതിയുമായി ഇണങ്ങല്‍ എന്നിവയുള്‍പ്പെടെ വ്യക്തികള്‍ക്ക് ഒമാനില്‍ പൗരത്വം നേടുന്നതിന് വിവിധ വഴികള്‍ ആണ് നല്‍കുന്നത്. ഇതില്‍ ഓരോ മാര്‍ഗത്തിനും പ്രത്യേക യോഗ്യതാ മാനദണ്ഡങ്ങളുണ്ട്. കൂടാതെ വംശാവലി വഴി ഒമാനി പൗരത്വം സംബന്ധിച്ച വ്യവസ്ഥകളും നിയമത്തിലുണ്ട്. ഒമാന്‍ സുല്‍ത്താന്റെ അനുമതിയില്ലാതെ ഇരട്ട പൗരത്വം നേടുന്നതിനും വിലക്കുണ്ട്. പൗരത്വനിയമത്തിലെ ആര്‍ട്ടിക്കിള്‍ 23 പ്രകാരം നിയമം ലംഘിച്ച് വിദേശ പൗരത്വം നേടുന്നവരുടെ ഒമാനി പൗരത്വം സ്വയമേവ നഷ്ടപ്പെടും.
പൗരത്വം നഷ്ടപ്പെടാനുള്ള കാരണങ്ങള്‍
* വിവാഹവുമായി ബന്ധപ്പെട്ട വ്യവസ്ഥകളില്‍ പൗരത്വ പദവിയെ ബാധിക്കുന്നതുണ്ട്. ഒരു ഒമാനി സ്ത്രീയെ വിവാഹം കഴിച്ച് ഒമാനി പൗരത്വം നേടുന്ന വിദേശിക്ക് അഞ്ച് വര്‍ഷത്തിനുള്ളില്‍ വിവാഹം വിവാഹമോചനത്തിലോ ഉപേക്ഷിക്കലിലോ അവസാനിച്ചാല്‍ പൗരത്വം സ്വയമേവ റദ്ദാകും. എന്നാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍, പിതാവിന്റെ പൗരത്വം നഷ്ടപ്പെടുന്നത് കുട്ടികളെ ബാധിക്കില്ല.
* ഒമാനി പുരുഷനെ വിവാഹം കഴിച്ച് ഒമാനി പൗരത്വം നേടുന്ന വിദേശ സ്ത്രീ വിവാഹമോചനം നേടുകയും പിന്നീട് ഒമാനി അല്ലാത്ത ഒരാളെ വിവാഹം കഴിക്കുകയും ചെയ്താലും പൗരത്വം നഷ്ടപ്പെടും. രണ്ടാമത്തെ വിവാഹ തീയതി മുതലാകും പൗരത്വം നഷ്ടപ്പെടുന്നത് പ്രാബല്യത്തില്‍ വരുക.
* ഒമാനെയോ സുല്‍ത്താനെയോ വാക്കാലോ പ്രവൃത്തിയാലോ അപമാനിച്ചാല്‍ വ്യക്തിയുടെ പൗരത്വം റദ്ദാക്കാവുന്നതാണെന്ന് ആര്‍ട്ടിക്കിള്‍ 26 പറയുന്നു. ഒമാന്റെ താല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമായ പ്രത്യയശാസ്ത്രങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന സംഘടനകളിലോ പാര്‍ട്ടികളിലോ അംഗത്വവും പൗരത്വം റദ്ദാക്കലിന് കാരണമാണ്.
* രാജ്യത്തിന്റെ താല്‍പ്പര്യങ്ങളുമായി പൊരുത്തപ്പെടാത്ത വിദേശ സര്‍ക്കാരിനുവേണ്ടി ജോലി ചെയ്യുന്ന ഒമാനി പൗരന്മാര്‍ക്കും ഔദ്യോഗിക അഭ്യര്‍ത്ഥനകള്‍ ഉണ്ടായിരുന്നിട്ടും രാജിവയ്ക്കാന്‍ വിസമ്മതിക്കുന്നവര്‍ക്കും പൗരത്വം നഷ്ടപ്പെടാം. ഒമാനെതിരെ സജീവമായി പ്രവര്‍ത്തിക്കുന്ന ശത്രു രാജ്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇത് ബാധകമാണ്.
* രാഷ്ട്രത്തിന്റെ സുരക്ഷയ്‌ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവര്‍ക്കും പൗരത്വം നേടിയതിന് അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒന്നിലധികം കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവര്‍ക്കും പൗരത്വം നഷ്ടമാകും.
* ഒമാന്റെ പൗരത്വം ഉണ്ടാകുകയും എന്നാല്‍ ഒമാനില്‍ ദീര്‍ഘകാലമായി വരാതിരിക്കുന്നതും പൗരത്വം നഷ്ടമാകാന്‍ കാരണമാണ്. സാധുവായ കാരണമില്ലാതെ തുടര്‍ച്ചയായി 24 മാസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്ത് തുടരുന്ന വ്യക്തികളുടെ പൗരത്വമാണ് നഷ്ടമാകുക.
Oman's Sultan Haitham Bin Tariq has issued the new Nationality Law that outlines the rules and regulations related to Omani citizenship and the eligibility criteria for individuals seeking to become citizens.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കാലങ്ങൾക്ക് ശേഷം ഇന്ത്യൻ സൂപ്പർതാരം ടി-20 ടീമിലേക്ക് മടങ്ങിയെത്തുന്നു; റിപ്പോർട്ട്
Cricket
• 21 hours ago.png?w=200&q=75)
ആധാർ വിരലടയാളം: മരിച്ചവരെ തിരിച്ചറിയാൻ കഴിയില്ല, സാങ്കേതിക തടസ്സമെന്ന് യുഐഡിഎഐ
National
• 21 hours ago
'കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്നത് അവര്‍ക്ക് ഹോബി; ഇസ്‌റാഈല്‍ അങ്ങേഅറ്റം നീചരാഷ്ട്രമായിരിക്കുന്നു' നെതന്യാഹുവിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷനേതാവ്
International
• 21 hours ago
റൊണാൾഡോ ഇനി മുതൽ ക്ലബ് ഉടമയാകുന്നു; സൂപ്പർ ടീമിന്റെ ഓഹരികൾ വാങ്ങാൻ ഇതിഹാസം
Football
• 21 hours ago
മുംബൈ ഇനി ഡബിൾ സ്ട്രോങ്ങ്; പ്ലേ ഓഫിലേക്ക് വമ്പന്മാരെ അണിനിരത്തി പടയൊരുക്കം
Cricket
• a day ago
സംസ്ഥാനത്ത് അതിതീവ്രമഴ; നാല് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് , മൂന്നിടത്ത് ഓറഞ്ച്
Weather
• a day ago
അവസാന അങ്കത്തിൽ ചരിത്രം സൃഷ്ടിക്കാൻ സഞ്ജു; മുന്നിലുള്ളത് വമ്പൻ നേട്ടം
Cricket
• a day ago
തകര്‍ന്ന റോഡിയൂടെ യാത്ര ചെയ്ത് കഴുത്തും നട്ടെല്ലും പണിയായി; 50 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബംഗളൂരുവില്‍ നഗരസഭക്കെതിരെ യുവാവിന്റെ പരാതി
National
• a day ago
യു.എ.ഇയിലെ പ്രാദേശിക ഉത്പന്നങ്ങൾ അവതരിപ്പിച്ച് 'മേക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് ഫോറം'; കൂടുതൽ യു.എ.ഇ ഉത്പന്നങ്ങളുമായി ലുലു
uae
• a day ago
മസ്‌കിന്റെ ന്യൂറലിങ്ക് ബ്രെയിന്‍ ചിപ്പിന്റെ യുഎസിനു പുറത്തുള്ള ആദ്യ അന്താരാഷ്ട്ര പരീക്ഷണത്തിന് വേദിയാകാന്‍ യുഎഇ
uae
• a day ago
കുഞ്ഞിനെ സന്ധ്യ നേരത്തേയും കൊല്ലാന്‍ ശ്രമിച്ചിരുന്നതായി ബന്ധുക്കള്‍; ടോര്‍ച്ച് കൊണ്ട് തലക്കടിച്ചു, ഐസ്ക്രീമില് വിഷം കലര്‍ത്തി
Kerala
• a day ago
കല്യാണ വീട്ടിൽ ബിരിയാണിക്ക് സാലഡില്ല, പാത്രങ്ങളുമായി കൂട്ടത്തല്ല്, നാലു പേർ ആശുപത്രിയിൽ
Kerala
• a day ago
സ്വര്‍ണവില ഇന്ന് വീണ്ടും 70,000ത്തില്‍ താഴെ; പവന് വാങ്ങാന്‍ എത്ര വേണമെന്ന് നോക്കാം
Business
• a day ago
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യത്തിന് ഒരു വർഷം ജയിൽവാസം വേണ്ട സുപ്രീം കോടതിയുടെ നിർണായക വിധി
National
• a day ago
തീരാനോവായി കല്യാണി; കുഞ്ഞിനെ പുഴയിലെറിഞ്ഞെന്ന് മാതാവിന്റെ മൊഴി; കൊലക്കുറ്റം ചുമത്തും
Kerala
• a day ago
ആശാ സമരം നൂറാം ദിനത്തിലേക്ക്; ഇന്ന് വൈകീട്ട് പന്തം കൊളുത്തി പ്രതിഷേധം
Kerala
• a day ago
ഗസ്സയിലെ ഹമദ് പ്രോസ്തെറ്റിക്സ് ആശുപത്രിക്കെതിരായ ഇസ്‌റാഈല്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ
uae
• a day ago
19 കാരനായ അമ്മയുടെ കാമുകന് രണ്ടരവയസുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി
National
• a day ago
126 മീറ്റര്‍ ഉയരം, 40 നില കെട്ടിടത്തിന് തുല്യം; ഒമാനിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം ഉദ്ഘാടനത്തിനൊരുങ്ങി
latest
• a day ago
ബെംഗളൂരുവിൽ വെള്ളം കയറിയ അപ്പാർട്ട്മെന്റിൽ വൈദ്യുതാഘാതം; വൃദ്ധനും 12-കാരനും ദാരുണാന്ത്യം, മതിൽ ഇടിഞ്ഞ് യുവതിയും മരിച്ചു
National
• a day ago
മലപ്പുറം തലപ്പാറയിലെ ദേശീയ പാതയിലും വിള്ളല്‍; കൂരിയാട് നിന്നും നാല് കിലോമീറ്റര്‍ അകലെ
Kerala
• a day ago