HOME
DETAILS

സ്വര്‍ണവില ഇന്ന് വീണ്ടും 70,000ത്തില്‍ താഴെ; പവന്‍ വാങ്ങാന്‍ എത്ര വേണമെന്ന് നോക്കാം

  
Web Desk
May 20 2025 | 05:05 AM

Gold Price Drops Below 70000 in Kerala A Good Time to Buy Say Experts

കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണ വിലയില്‍ ഇന്ന് കുറവാണ്. കഴിഞ്ഞ ദിവസം ആശങ്കയുയര്‍ത്തി വര്‍ധനവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് വിലക്കുറവില്‍ എത്തിയിരിക്കുന്നത്. അമേരിക്കയിലെ പുതിയ സാമ്പത്തിക മാറ്റം തിരിച്ചടിയാവുമെന്നും സ്വര്‍ണവില കുത്തനെ കൂടുമെന്നുമായിരുന്നു ആശങ്ക. എന്നാല്‍ മാറ്റങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ ചാഞ്ചാട്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്.  

ഇന്ന് വില കുറഞ്ഞ് വീണ്ടും എഴുപതിനായിരത്തില്‍ താഴെ എത്തിയത് സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല അവസരമാണ് നല്‍കുന്നത്. ഈ അവസരം ഉപഭോക്തക്കള്‍ ഉപയോഗിക്കുന്നതാണ് നല്ലതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.  ഏത് സമയവും വില കൂടാനും കുറയാനും സാധ്യതയുണ്ടെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു. 

ഇന്നത്തെ വില അറിയാം
68,880 രൂപയാണ് കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്ന് 1,560 രൂപയാണ് പവന് കുറഞ്ഞത്. കുറഞ്ഞു. ഗ്രാമിന് 195 രൂപ കുറഞ്ഞ് 8,610 രൂപയായി.

വിലവിവരം നോക്കാം

22കാരറ്റ്
ഒരു ഗ്രാം കുറഞ്ഞത് 45 രൂപ, ഗ്രാം വില 8,710
പവന്‍ കുറഞ്ഞത് 360 രൂപ, പവന്‍ വില 69,680

24 കാരറ്റ്
ഒരു ഗ്രാം കുറഞ്ഞത് 49 രൂപ, ഗ്രാം വില 9,502
പവന്‍ കുറഞ്ഞത് 392 രൂപ, പവന്‍ വില 76,016

18 കാരറ്റ്
ഒരു ഗ്രാം കുറഞ്ഞത് 36 രൂപ, ഗ്രാം വില 7,127
പവന്‍ വര്‍ധന 288 രൂപ, പവന്‍ വില 57,016

വിപണിയിലെ പുതിയ മാറ്റങ്ങള്‍ അറിയാം
കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍വില 22 കാരറ്റിന് 73040 രൂപയായിരുന്നു. പിന്നീട് 68880 രൂപ വരെ കുറഞ്ഞു. പിന്നാലെ വീണ്ടും ഉയരാന്‍ തുടങ്ങി. അവിടെ നിന്നാണ് ഇന്ന് വീണ്ടും വിലക്കുറവ് രേഖപ്പെടുത്തുന്നത്. ഇന്ന് 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 69680 രൂപയാണ് നല്‍കേണ്ടത്. 360 രൂപയാണ് കുറഞ്ഞത്. വെള്ളിയുടെ വില ഗ്രാമിന് 107 രൂപയാണ്.

അമേരിക്കയുടെ റേറ്റിങ് എഎഎ എന്ന ഗണത്തില്‍ നിന്ന് എഎ1 എന്ന നിരക്കിലേക്ക് മൂഡിസ് കഴിഞ്ഞ ദിവസം താഴ്ത്തിയിരുന്നു. സാധാരണഗതിയില്‍ ഇത് അമേരിക്കയുടെ സാമ്പത്തിക ഭദ്രതയെബാധിക്കുന്ന നീക്കമാണ്. റേറ്റിങ് കുറച്ചതിന് പിന്നാലെ നിക്ഷേപകര്‍ അമേരിക്കന്‍ വിപണി വിട്ട് മറ്റു വിപണികളേക്ക് കയറുമെന്നായിരുന്നു സൂചന.  എന്നാല്‍ ഇന്നലെ ഈ നീക്കം അത്ര വലിയ കോളിളക്കം വിപണിയില്‍ സൃഷ്ടിച്ചില്ല എന്നു വേണം പറയാന്‍. കുതിപ്പിനൊരുങ്ങിയ സ്വര്‍ണവില താഴ്ന്ന് 3212 ഡോളറില്‍ നില്‍ക്കുകയും ചെയ്തു.

ആഭരണം വാങ്ങുന്നവര്‍ക്ക്  മെച്ചപ്പെട്ടത് ഇതാണ് 
സ്വര്‍ണാഭരണം വാങ്ങുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ സ്വര്‍ണം കിട്ടാന്‍ 18 കാരറ്റ് വാങ്ങുന്നതാണ് ഉചിതം. ഗ്രാമിന് 30 രൂപ കുറഞ്ഞ് 7140 രൂപയാണ് ഇന്ന് 18 കാരറ്റ് സ്വര്‍ണത്തിന്. അതായത്, ഒരു പവന് 57120 രൂപ വരുന്ന 18 കാരറ്റിന് ആഭരണമാവുമ്പോള്‍ പണിക്കൂലിയും ജിഎസ്ടിയുമെല്ലാം ചേരുമ്പോള്‍ 62000-63000 രൂപ വന്നേക്കാം. എന്നാലും 22 കാരറ്റിലെ ആഭരണവുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ ലാഭമാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. അതേ സമയം, ആഭരണം ആയി ഉപയോഗിക്കാം എന്നതിലപ്പുറം മറ്റ് ലാഭമൊന്നും 18 കാരറ്റ് നല്‍കുന്നില്ല. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

13ാം വയസിൽ അടിച്ചെടുത്തത് ട്രിപ്പിൾ സെഞ്ച്വറി; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വൈഭവിന്റെ കൂട്ടുകാരൻ

Cricket
  •  a day ago
No Image

തിരുവനന്തപുരം വിമാനത്താവളത്തിൽ ബോംബ് ഭീഷണി; സന്ദേശമെത്തിയത് ഇമെയിൽ വഴി; സുരക്ഷ ശക്തമാക്കി

Kerala
  •  a day ago
No Image

ഒമാന്‍ ഉള്‍ക്കടലില്‍ കപ്പലുകൾ കൂട്ടിയിടിച്ച് അപകടം; 24 പേരെ രക്ഷപ്പെടുത്തി യുഎഇ 

uae
  •  a day ago
No Image

യുഎഇയുടെ എണ്ണ ഇതര വിദേശ വ്യാപാരത്തിൽ വൻ വളർച്ച; രണ്ട് വർഷം കൊണ്ട് 4 ട്രില്യൺ ദിർഹമാകുമെന്ന് ദുബൈ ഭരണാധികാരി

uae
  •  a day ago
No Image

നിരോധിത ബെറ്റിങ് ആപ്പുകളുടെ പ്രൊമോഷൻ; മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ ചോദ്യം ചെയ്ത് ഇഡി

National
  •  a day ago
No Image

തെഹ്‌റാന്‍ ഒഴിയാന്‍ നിര്‍ദ്ദേശം,ജി-7 ഉച്ചകോടി വെട്ടിച്ചുരുക്കി മടക്കം; യുദ്ധക്കളത്തിലിറങ്ങുമോ ട്രംപ് 

International
  •  a day ago
No Image

അധ്യാപികയുടെ കാർ സ്‌കൂൾ ഗ്രൗണ്ടിൽ വെച്ച് വിദ്യാർഥിനിയെ ഇടിച്ചു; പ്രതിഷേധവുമായി വിദ്യാർഥികൾ

Kerala
  •  a day ago
No Image

യുഎഇ പ്രസിഡന്റും പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തി; സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്തു

uae
  •  a day ago
No Image

ഇറാനിലും ഇസ്‌റാഈലിലുമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നീക്കം; കരമാർഗം അയൽരാജ്യങ്ങളിലേക്ക് എത്തിക്കും, ആശങ്കയിൽ വിദ്യാർഥികൾ 

National
  •  a day ago
No Image

ഞാൻ കൊടുത്ത ബാറ്റ് കൊണ്ടാണ് അവൻ മികച്ച പ്രകടനം നടത്തിയത്: സഞ്ജു സാംസൺ

Cricket
  •  a day ago