മലപ്പുറം തലപ്പാറയിലെ ദേശീയ പാതയിലും വിള്ളല്‍; കൂരിയാട് നിന്നും നാല് കിലോമീറ്റര്‍ അകലെ
വേങ്ങര (മലപ്പുറം): ദേശീയ പാത 66ല്‍ കൂരിയാടിനും കൊളപ്പുറത്തിനുമിടയില്‍ നിര്‍മാണത്തിലിരിക്കുന്ന ആറുവരി പാത തകര്‍ന്ന് ഇടിഞ്ഞുവീണതിന് പിന്നാലെ ജില്ലയില്‍ മറ്റൊരിടത്ത് കൂടി റോഡില്‍ വിള്ളല്‍. കൂരിയാട് നിന്നും നാല് കിലോമീറ്റര്‍ അകലെ തലപ്പാറയിലാണ് വിള്ളല്‍ കണ്ടിരിക്കുന്നത്.
ഇന്നലെയാണ് ദേശീയ പാത 66ല്‍ കൂരിയാടിനും കൊളപ്പുറത്തിനുമിടയില്‍ നിര്‍മാണത്തിലിരിക്കുന്ന ആറുവരി പാത തകര്‍ന്ന് വീണത്. ഇന്നലെ ഉച്ചയ്ക്ക് ഇന്നലെ ഉച്ചയ്ക്കു മൂന്നോടെയായിരുന്നു അപകടം. സര്‍വിസ് റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന വിവാഹ സംഘത്തിന്റെ വാഹനങ്ങള്‍ക്കു മുകളില്‍ കല്ലും മണ്ണും കോണ്‍ക്രീറ്റ് കട്ടകളും വീവുകയായിരുന്നു. കാറില്‍ സഞ്ചരിച്ച കുട്ടികളുള്‍പ്പെടെ എട്ടു പേര്‍ക്കു നിസാര പരുക്കേറ്റു. ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു.
ഉയര്‍ത്തിക്കെട്ടിയ പാതയുടെ സംരക്ഷണഭിത്തി വലിയ ശബ്ദത്തോടെ താഴെയുള്ള സര്‍വിസ് റോഡിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. കോഴിക്കോടുനിന്നു തൃശൂര്‍ ഭാഗത്തേക്കു പോകുന്ന റോഡിന്റെ കിഴക്കുവശം ചേര്‍ന്ന് കെട്ടിയ അരക്കിലോമീറ്ററോളം വരുന്ന ഭാഗമാണ് തകര്‍ന്നത്. കൂരിയാട് പാടത്തിനുകുറുകെ അന്‍പത് അടിയിലധികം ഉയരത്തില്‍ ആര്‍.ഇ ബ്ലോക്ക് ഉപയോഗിച്ച് കെട്ടിപ്പൊക്കിയ സര്‍വിസ് സ്റ്റേഷനും കുറ്റൂര്‍ തോടിനും ഇടയില്‍ കിഴക്കുഭാഗത്താണ് റോഡ് ഇടിഞ്ഞത്.
പാതയില്‍ നേര്‍പകുതിയോളം പലയിടത്തായി വീണ്ടുകീറി വന്‍ ഗര്‍ത്തങ്ങളുണ്ടാവുകയും 300 മീറ്റലധികം താഴ്ചയിലേക്കു പതിക്കുകയും ചെയ്തു. സര്‍വിസ് റോഡ് കൂരിയാട് മാതാട് റോഡിനും കുറ്റൂര്‍ തോടിനു കുറുകെയുള്ള പാലത്തിനുമിടയില്‍ പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. റോഡുകള്‍ താഴ്ന്നതിനെ തുടര്‍ന്ന് റോഡിനു കിഴക്കുഭാഗത്ത് പാടത്തു വന്‍തോതില്‍ മണ്ണിളക്കുകയും തിട്ടകള്‍ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്.
നിര്‍മാണത്തില്‍ അപാകതയുണ്ടെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ടായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."