HOME
DETAILS

അവസാന അങ്കത്തിൽ ചരിത്രം സൃഷ്ടിക്കാൻ സഞ്ജു; മുന്നിലുള്ളത് വമ്പൻ നേട്ടം

  
May 20 2025 | 08:05 AM

Sanju Samson Need Two Six To Create A Historical Record In T20 Cricket

ഡൽഹി: 2025 ഐപിഎൽ സീസണിലെ അവസാന മത്സരത്തിന് ഒരുങ്ങിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്. ഇന്ന് രാത്രി ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനയാണ് രാജസ്ഥാൻ നേരിടുക. ഈ സീസണിൽ ഇരു ടീമുകൾക്കും അത്ര മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിട്ടില്ല.

13 മത്സരങ്ങളിൽ നിന്നും മൂന്ന് വിജയവും 10 തോൽവിയുമായി ആറ് പോയിന്റോടെ ഒമ്പതാം സ്ഥാനത്താണ് രാജസ്ഥാൻ റോയൽസ്. മറുഭാഗത്ത് 12 മത്സരങ്ങളിൽ നിന്നും മൂന്ന് വിജയവും ഒമ്പത് തോൽവിയും അടക്കം ആറ് പോയിന്റുമായി അവസാനം സ്ഥാനത്താണ് ചെന്നൈ. അതുകൊണ്ടുതന്നെ സീസണിലെ അവസാന മത്സരത്തിൽ വിജയിച്ചുകൊണ്ട് തലയുയർത്തി മടങ്ങാനാവും രാജസ്ഥാൻ ലക്ഷ്യം വെക്കുക. 

ഈ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണിന് ടി-20യിലെ ഒരു പുതിയ നാഴികക്കല്ല് സ്വന്തമാക്കാൻ സാധിക്കും. മത്സരത്തിൽ രണ്ട് സിക്‌സറുകൾ കൂടി നേടിയാൽ ടി-20യിൽ 350 സിക്‌സറുകൾ പൂർത്തിയാക്കാൻ സഞ്ജുവിന് സാധിക്കും. 348 സിക്സുകളാണ് സഞ്ജു ഇതുവരെ ടി-20യിൽ അടിച്ചെടുത്തിട്ടുള്ളത്. മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് മാത്രമേ ടി-20യിൽ 350 സിക്സുകൾ പൂർത്തിയാക്കാൻ സാധിച്ചിട്ടുള്ളൂ. രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ് എന്നിവരാണ് ഇതിനു മുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. 

ഈ സീസണിൽ പരുക്കേറ്റത്തിന് പിന്നാലെ സഞ്ജുവിന് ധാരാളം മത്സരങ്ങൾ നഷ്ടമായിരുന്നു. ഡൽഹി ക്യാപ്പിറ്റൽസിനെതിരായ മത്സരത്തിലാണ് പരുക്കേറ്റ് സഞ്ജു പുറത്തായത്. മത്സരത്തിൽ റിട്ടയേർഡ് ഹാർട്ടായാണ് സഞ്ജു മടങ്ങിയത്. മത്സരത്തിൽ 19 പന്തിൽ 31 റൺസായിരുന്നു സഞ്ജു നേടിയിരുന്നത്. രണ്ട് ഫോറുകളും ഒരു സിക്‌സും നേടിക്കൊണ്ട് മിന്നും ഫോമിൽ തുടരവെയാണ് സഞ്ജുവിനു ഈ തിരിച്ചടി നേരിടേണ്ടി വന്നത്. ഇതോടെ രാജസ്ഥാൻ റോയൽസിന്റെ ചരിത്രത്തിൽ ആദ്യമായി പരുക്കേറ്റ് റിട്ടയർഡ് ഹർട്ട് ആവുന്ന താരമായും സഞ്ജു മാറി. 

അവസാന മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെയാണ് സഞ്ജുവും സംഘവും തോൽവി വഴങ്ങിയത്. മത്സരത്തിൽ രാജസ്ഥാൻ 10 റൺസിനാണ് പരാജയപ്പെട്ടത്.  മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 219 റൺസ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാൻ ഇന്നിംഗ്സ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 209 റൺസിൽ അവസാനിക്കുകയായിരുന്നു.

 

Sanju Samson Need Two Six To Create A Historical Record In T20 Cricket



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹോദരിയെ ദേഹോപദ്രവം ഏൽപ്പിച്ചു; യൂട്യൂബർ രോഹിത്തിനെതിരെ പരാതി

Kerala
  •  12 hours ago
No Image

വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് മൂന്ന് കുട്ടികളെ കാണാതായി; പൊലീസ് അന്വേഷണം തുടങ്ങി

Kerala
  •  12 hours ago
No Image

കൽപറ്റയിൽ യുവാവിന് നേരെ പൊലീസ് ബലപ്രയോഗം; ഫോണിൽ സംസാരിച്ചതിനെ തുടർന്ന് തർക്കം,വാഹനവും യുവാവിനെയും,കസ്റ്റഡിയിൽ എടുത്ത് പൊലീസ്

Kerala
  •  12 hours ago
No Image

ഡൽഹിക്കെതിരെ ഉദിച്ചുയർന്ന് സ്‌കൈ; അടിച്ചെടുത്തത് ടി-20യിലെ ലോക റെക്കോർഡ്

Cricket
  •  13 hours ago
No Image

അമേരിക്കയിൽ സാൽമൊണെല്ലാ അണുബാധ; സാലഡ് വെള്ളരി വിപണിയിൽ നിന്ന് പിൻവലിച്ചു

International
  •  13 hours ago
No Image

കോവിഡ്-19 കേസുകൾ സംസ്ഥാനത്ത് വർദ്ധിക്കാൻ സാധ്യത; പുതിയ വകഭേദങ്ങൾക്ക് വ്യാപന ശേഷി കൂടുതൽ; മന്ത്രി വീണാ ജോര്‍ജ്

Kerala
  •  13 hours ago
No Image

ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാൻ നിർദേശം

National
  •  14 hours ago
No Image

യൂറോപ്പ് കീഴടക്കാൻ റൊണാൾഡോയും സംഘവും; ജർമനിക്കെതിരെയുള്ള സെമി ഫൈനൽ പോരിനൊരുങ്ങി പറങ്കിപ്പട

Football
  •  14 hours ago
No Image

പൊറോട്ടയും, ബീഫ് ഫ്രൈയും വാങ്ങിയാലും ഗ്രേവി സൗജന്യമല്ല, പരാതി തള്ളി ഉപഭോക്തൃ കമ്മീഷൻ

Kerala
  •  14 hours ago
No Image

ഖത്തറിലെ പേലേറ്റർ കമ്പനിയിൽ ലുലു എഐ നിക്ഷേപം; ഫിൻടെക് മേഖലയിലെ വികസനത്തിന് പുതിയ ഉണർവ്

qatar
  •  15 hours ago

No Image

ഇതിഹാസങ്ങൾ വാഴുന്ന ലിസ്റ്റിൽ നാലാമൻ; സഞ്ജു മടങ്ങുന്നത് തലയെടുപ്പിന്റെ റെക്കോർഡുമായി

Cricket
  •  17 hours ago
No Image

ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ചു; മദീനത്ത് സായിദിലെ ചിറ്റഗോംഗ് റെസ്റ്റോറന്റ് അടച്ചുപൂട്ടി അധികൃതർ

uae
  •  17 hours ago
No Image

'ഗസ്സയില്‍ ഉപരോധം തുടര്‍ന്നാല്‍ കരാറുകള്‍ പുനഃപരിശോധിക്കും' ഇസ്‌റാഈലിന് മുന്നറിയിപ്പുമായി യൂറോപ്യന്‍ യൂനിയനും; താക്കീതുകള്‍ കാറ്റില്‍ പറത്തി നരവേട്ട തുടരുന്നു, ഇന്ന് കൊന്നൊടുക്കിയത് 42ലേറെ ഫലസ്തീനികളെ 

International
  •  17 hours ago
No Image

വഖഫ് ഇസ്‌ലാമില്‍ അനിവാര്യമായ കാര്യമല്ലെന്ന് കേന്ദ്രം സുപ്രിം കോടതിയില്‍; തിരക്കിട്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നും ആവശ്യം

National
  •  18 hours ago