HOME
DETAILS

തകര്‍ന്ന റോഡിയൂടെ യാത്ര ചെയ്ത് കഴുത്തും നട്ടെല്ലും പണിയായി; 50 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബംഗളൂരുവില്‍ നഗരസഭക്കെതിരെ യുവാവിന്റെ പരാതി 

  
Web Desk
May 20 2025 | 07:05 AM

Bangalore Man Sends Legal Notice to BBMP Over Injuries Caused by Bad Roads

ബംഗളൂരു: തകര്‍ന്ന റോഡുകളും തീരാത്ത ഗതാഗതക്കുരുക്കും. രാജ്യത്തെ വമ്പന്‍ നഗരങ്ങളിലൊന്നായ ബംഗളൂരുവിന്റെ അവസ്ഥയാണിത്. ഈ സാഹചര്യം മൂലം തനിക്കുണ്ടായ കഷ്ടതകള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നഗരസഭയെ സമീപിച്ചിരിക്കുകയാണ് ഒരു യുവാവ്. റിച്ച്‌മോണ്ട് ടൗണില്‍ താമസിക്കുന്ന ദിവ്യ കിരണാണ് പരാതി നല്‍കിയത്. 

നഗരത്തിലെ ശോചനീയമായ റോഡുകള്‍ കാരണം തന്റെ കഴുത്തിനും നട്ടെല്ലിനും ഗുരുതരമായ പരിക്കുകളേറ്റുവെന്ന് ചൂണ്ടിക്കാട്ടി ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപിക്കെതിരെ അയച്ച വക്കീല്‍ നോട്ടിസില്‍ യുവാവ് ആവശ്യപ്പെടുന്നു.   കുഴികളും വെള്ളക്കെട്ടുകളും നിറഞ്ഞ റോഡുകളില്‍ ആവര്‍ത്തിച്ച് യാത്ര ചെയ്യുന്നത് ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായെന്ന് നോട്ടിസില്‍ ചൂണ്ടിക്കാട്ടുന്നു. മെയ് 14നാണ് നോട്ടിസ് അയച്ചത്. 
ആരോഗ്യം മോശമായതു മൂലം അഞ്ച് തവണ ഓര്‍ത്തോ ഡോക്ടറെ കണ്ടെന്നും ആശുപത്രി സന്ദര്‍ശനങ്ങള്‍ പതിവാണെന്നും നോട്ടിസില്‍ പറയുന്നുണ്ട്.

'ദീര്‍ഘകാലമായുള്ള വേദന കാരണം ഉത്കണ്ഠ, ഉറക്കമില്ലായ്മ തുടങ്ങിയ മാനസിക ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വന്നു,' കിരണിന്റെ അഭിഭാഷകന്‍ പറഞ്ഞു. കൂടാതെ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തിലെ തടസങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്ന് കിരണ്‍ ആവശ്യപ്പെട്ടു. തകര്‍ന്ന റോഡുകള്‍ നട്ടെല്ലിന്റെയും കഴുത്തിന്റെയും അവസ്ഥ വഷളാക്കിയതിനാല്‍ ഓട്ടോയിലോ ഇരുചക്രവാഹനങ്ങളിലോ യാത്ര ചെയ്യാന്‍ കഴിയില്ല- കിരണ്‍ പറഞ്ഞു. 15 ദിവസത്തിനുള്ളില്‍ ബിബിഎംപി മറുപടി നല്‍കിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും നോട്ടിസില്‍ പറയുന്നു. ബിബിഎംപിക്ക് നല്‍കിയ നോട്ടീസിന് 10,000 രൂപ ചാര്‍ജായി നല്‍കണമെന്നും കിരണ്‍ ആവശ്യപ്പെടുന്നു. 

ബംഗളൂരുവില്‍ ഈയിടെയുണ്ടായ കനത്ത മഴ നഗരത്തിലെ റോഡുകളെ കൂടുതല്‍ ശോചനീയാവസ്ഥയിലാക്കിയിരിക്കുകയാണ്. പല പ്രദേശങ്ങളും വെള്ളത്തിനടിയിലായതത് ഗതാഗതത്തേയും ബാധിച്ചിട്ടുണ്ട്. മറ്റുള്ളവരെ പോലെ റോഡുകളെ ദുരവസ്ഥയില്‍ അധികാരികള്‍ക്ക് നിരവധി തവണ പരാതി നല്‍കിയിരുന്നു. എന്നാല്‍ യാതൊരു പ്രതികരണവുമുണ്ടായില്ല. കിരണ്‍ കൂട്ടിച്ചേര്‍ത്തു. 

'ആവശ്യമെങ്കില്‍ പൊതുതാല്‍പര്യ ഹരജി ഫയല്‍ ചെയ്യുമെന്ന് പറഞ്ഞ കിരണ്‍ ഞാന്‍ എന്തിന് കഷ്ടപ്പെടണമെന്നും ചോദിക്കുന്നു. നോട്ടിസിന് ബിബിഎംപി ഇതുവരെ മറുപടി നല്‍കിയിട്ടില്ല.
    

A Bangalore resident, Divya Kiran, has sent a legal notice to BBMP demanding compensation for severe neck and spinal injuries caused by pothole-ridden roads. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിൽ വീണ്ടും ഇസ്റാഈൽ ആക്രമണം; സ്ഥിതി രൂക്ഷം, യെമനിൽ നിന്നും റോക്കറ്റ് ആക്രമണം

International
  •  a day ago
No Image

5.6 ബില്യണ്‍ ഡോളറിന്റെ കള്ളപ്പണം വെളുപ്പിച്ചു; മുന്‍ ധനമന്ത്രിക്ക് 20 വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് ഖത്തര്‍ കോടതി

qatar
  •  a day ago
No Image

ഇസ്റഈലിന്റെ ഇറാന് നേരെ ആക്രമണം: ഇന്ത്യയ്ക്ക് ആവശ്യമായ ഊർജ വിതരണം ഇപ്പോഴുണ്ടെന്ന് പുരി 

National
  •  a day ago
No Image

ദത്തെടുത്ത അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു; 52-കാരനായ വളർത്തച്ഛൻ അറസ്റ്റില്‍

Kerala
  •  a day ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്-കൊള്ളമുതൽ പങ്ക് വയ്ക്കുന്നതിലെ തർക്കം: ഒഐസിസി

bahrain
  •  a day ago
No Image

'ഇത്ര ധൃതി വേണ്ടാ'; റെഡ് സിഗ്നല്‍ തെറ്റിച്ച് കാര്‍ മുന്നോട്ടെടുത്തു, ബസുമായി കൂട്ടിയിടിച്ചു

uae
  •  a day ago
No Image

90,000 കോടി രൂപയിലധികം കുടിശ്ശിക; മുഖ്യമന്ത്രിയോട് ഉടൻ നൽകണമെന്ന് കരാറുകാർ 

National
  •  a day ago
No Image

ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടി; ഫൈനലിന്റെ മൂന്നാം ദിനം സൂപ്പർതാരം പരുക്കേറ്റ് പുറത്ത്

Cricket
  •  a day ago
No Image

കുഞ്ഞുങ്ങളെ കൊല്ലുന്ന സയണിസ്റ്റ് ഭരണകൂടത്തിനെതിരെ 'നരകത്തിന്റെ കവാടങ്ങൾ' ഉടൻ തുറക്കുമെന്ന് പുതിയ ഇറാൻ സൈനിക മേധാവി

International
  •  a day ago
No Image

ഇസ്റഈൽ തുടങ്ങിവെച്ച കഥ ഇറാൻ അവസാനിപ്പിക്കും: ഇറാൻ പാർലമെന്റ് സ്പീക്കർ 

International
  •  a day ago