
കാലങ്ങൾക്ക് ശേഷം ഇന്ത്യൻ സൂപ്പർതാരം ടി-20 ടീമിലേക്ക് മടങ്ങിയെത്തുന്നു; റിപ്പോർട്ട്

ഡൽഹി: ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ കെഎൽ ഇന്ത്യൻ ടി-20 ടീമിലേക്ക് തിരിച്ചെത്തുമെന്ന് റിപ്പോർട്ടുകൾ. ഐപിഎല്ലിൽ ഡൽഹി ക്യാപ്പിറ്റൽസിനു വേണ്ടി നടത്തിയ മികച്ച പ്രകടനങ്ങൾക്ക് പിന്നാലെയാണ് രാഹുലിനെ വീണ്ടും കുട്ടിക്രിക്കറ്റിന്റെ ഫോർമാറ്റിലേക്ക് ബിസിസിഐ പരിഗണിക്കാൻ ഒരുങ്ങുന്നതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. 2022 ടി-20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെയാണ് രാഹുൽ അവസാനമായി ഇന്ത്യയ്ക്കായി ടി-20യിൽ കളിച്ചത്. ഇനി ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യക്ക് ടി-20 പരമ്പര ഉള്ളത്.
എന്നാൽ നിലവിലെ ഇന്ത്യ പാകിസ്താൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ബംഗ്ലാദേശിൽ നടക്കുന്ന ഈ പരമ്പരയിലും ഇന്ത്യ കളിക്കില്ലെന്ന റിപ്പോർട്ടുകളും നിലനിൽക്കുന്നുണ്ട്. അതിർത്തിയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്കിടയിലെ ചില സംഭവവികാസങ്ങളെത്തുടർന്നാണ് ഈ പര്യടനം റദ്ദാക്കാൻ സാധ്യതയുള്ളതെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഓഗസ്റ്റിൽ ബംഗ്ലാദേശിലെ ധാക്കയിലെ ഷേർ ഇ ബംഗ്ലാ നാഷണൽ സ്റ്റേഡിയത്തിലും ചാറ്റോഗ്രാമിലെ ബിർ ശ്രേഷ്ഠോ ഫ്ലൈറ്റ് ലെഫ്റ്റനന്റ് മതിയുർ റഹ്മാൻ സ്റ്റേഡിയത്തിലുമാണ് മത്സരങ്ങൾ നടക്കുക, പരമ്പരയിൽ മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളും ആണ് ഉള്ളത്.
അതേസമയം ഈ സീസണിൽ ഡൽഹിക്ക് വേണ്ടി 11 മത്സരങ്ങളിൽ നിന്ന് 493 റൺസാണ് താരം ഇതുവരെ നേടിയിട്ടുള്ളത്. ഗുജറാത്ത് ടൈറ്റൻസിനെതിരായ അവസാന മത്സരത്തിൽ സെഞ്ച്വറി നേടി രാഹുൽ തിളങ്ങിയിരുന്നു. മത്സരത്തിൽ 65 പന്തിൽ പുറത്താവാതെ 114 റൺസാണ് രാഹുൽ സ്വന്തമാക്കിയത്. 14 ഫോറുകളും നാല് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്.
എന്നാൽ മത്സരം ഡൽഹി പരാജയപ്പെടുകയായിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 199 റൺസെന്ന വൻ സ്കോർ സ്വന്തമാക്കിയെങ്കിലും, അതിന് മറുപടിയായി ഗുജറാത്ത് ടൈറ്റൻസ് 19 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ വിജയലക്ഷ്യം നേടുകയായിരുന്നു.
ഐപിഎല്ലിൽ ഇതിനോടകം തന്നെ മൂന്ന് ടീമുകൾ പ്ലേ ഓഫ് ഉറപ്പിച്ചു കഴിഞ്ഞു. പഞ്ചാബ് കിങ്‌സ്, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റൻസ് എന്നീ ടീമുകളാണ് പ്ലേ ഓഫ് യോഗ്യത നേടിയത്. നാലാമതായി പ്ലേ ഓഫിൽ ഇടം നേടാൻ മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപ്പിറ്റൽസുമാണ് ഇനി ശക്തമായ പോരാട്ടം നടക്കുന്നത്. നാളെയാണ് ഡൽഹിയും മുംബൈയും തമ്മിലുള്ള പോരാട്ടം നടക്കുന്നത്.
Report says KL Rahul will back Indian Ṭ20 Team after a long time
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഉപഭോക്താക്കളെ കെണിയിലാക്കുന്ന തട്ടിപ്പ് രീതി: റൈഡ് ആപ്പുകൾക്ക് സിസിപിഎയുടെ കർശന നടപടി
National
• an hour ago
സഊദി അറേബ്യ: 18 വയസിന് മുകളിലുള്ള 24.5 ശതമാനം പേര്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അനുഭവിക്കുന്നവരെന്ന് പഠനം
Saudi-arabia
• an hour ago
ഡൽഹിയിൽ കനത്ത മഴ: 2 മരണം, 11 പേർക്ക് പരുക്ക്; നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
National
• 2 hours ago
ഹജ്ജ് പെർമിറ്റ് ഇല്ലാത്ത 22 പേരെ മക്കയിലേക്ക് കടത്താൻ ശ്രമിച്ചു; ഇന്ത്യക്കാരൻ അറസ്റ്റിൽ
Saudi-arabia
• 2 hours ago
ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് 29ന്; പ്രവാസികളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് അവതരിപ്പിക്കാം, രജിസ്റ്റര്‍ ചെയ്യേണ്ടത് ഇങ്ങനെ
latest
• 2 hours ago
ബലി പെരുന്നാൾ: സാധ്യതാ തീയതി പ്രഖ്യാപിച്ച് എമിറേറ്റ്സ് ആസ്ട്രോണമിക്കൽ സൊസൈറ്റി
uae
• 2 hours ago
ഇന്‍ഡിഗോ വിമാനം ആലിപ്പഴം വീണതിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കി
Kerala
• 2 hours ago
ഇടക്കൊച്ചിയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ യുവാവിന് ക്രൂരമായ മര്‍ദനം; കണ്ണിനും തലയ്ക്കും പരിക്കേറ്റു
Kerala
• 3 hours ago
തൃശൂരില്‍ വാല്‍പ്പാറ അതിര്‍ത്തിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരു സ്ത്രീ കൂടി മരിച്ചു
Kerala
• 3 hours ago
മാഞ്ഞില്ല, മുണ്ടക്കൈ രേഖയിലുണ്ട്; മേപ്പാടി പഞ്ചായത്തിലെ 11ാം വാർഡ് ഇനി 'മുണ്ടക്കെെ ചുരൽമല'
Kerala
• 4 hours ago
വാദങ്ങളും മറുവാദങ്ങളും അവസാനിക്കാതെ വെളുത്തകടവ് മസ്ജിദ്
Kerala
• 4 hours ago
UAE Weather Updates: ഹുമിഡിറ്റി കൂടും, മൂടല്‍മഞ്ഞിനും സാധ്യത; യുഎഇയിലെ ഏറ്റവും പുതിയ കാലാവസ്ഥാ വിവരങ്ങള്‍ ഇങ്ങനെ
latest
• 4 hours ago
മൂന്നര വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന സംഭവം; കുട്ടി ശാരീരിക പീഡനത്തിന് ഇരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
Kerala
• 4 hours ago
ജ്യോതി മല്‍ഹോത്രയുടെ ചാറ്റുകള്‍ പുറത്ത്, ഇന്ത്യയിലെ ബ്ലാക്ക് ഔട്ടിനെ കുറിച്ചുള്ള വിവരങ്ങളും ഐഎസ്ഐക്ക് കൈമാറി; പാക് പൗരനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു
National
• 5 hours ago
കൽപറ്റയിൽ യുവാവിന് നേരെ പൊലീസ് ബലപ്രയോഗം; ഫോണിൽ സംസാരിച്ചതിനെ തുടർന്ന് തർക്കം,വാഹനവും യുവാവിനെയും,കസ്റ്റഡിയിൽ എടുത്ത് പൊലീസ്
Kerala
• 14 hours ago
ഡൽഹിക്കെതിരെ ഉദിച്ചുയർന്ന് സ്കൈ; അടിച്ചെടുത്തത് ടി-20യിലെ ലോക റെക്കോർഡ്
Cricket
• 14 hours ago
അമേരിക്കയിൽ സാൽമൊണെല്ലാ അണുബാധ; സാലഡ് വെള്ളരി വിപണിയിൽ നിന്ന് പിൻവലിച്ചു
International
• 14 hours ago
കോവിഡ്-19 കേസുകൾ സംസ്ഥാനത്ത് വർദ്ധിക്കാൻ സാധ്യത; പുതിയ വകഭേദങ്ങൾക്ക് വ്യാപന ശേഷി കൂടുതൽ; മന്ത്രി വീണാ ജോര്‍ജ്
Kerala
• 15 hours ago
ബംഗ്ലാദേശികള്‍ എന്നാരോപിച്ച് ഗുജറാത്തിലെ മുസ്ലിം ഭൂരിപക്ഷ മേഖലയില്‍ ബുള്‍ഡോസര്‍ രാജ്; 8500 ചെറുതും വലുതുമായ വീടുകള്‍ പൊളിച്ചു
National
• 5 hours ago
വിവിധ ജില്ലകളില്‍ മഴ 'തുടരും'; ഇന്ന് രണ്ടിടത്ത് യെല്ലോ അലര്‍ട്ട്
Kerala
• 5 hours ago
സഹോദരിയെ ദേഹോപദ്രവം ഏൽപ്പിച്ചു; യൂട്യൂബർ രോഹിത്തിനെതിരെ പരാതി
Kerala
• 13 hours ago