HOME
DETAILS

'കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്നത് അവര്‍ക്ക് ഹോബി; ഇസ്‌റാഈല്‍ അങ്ങേഅറ്റം നീചരാഷ്ട്രമായിരിക്കുന്നു' നെതന്യാഹുവിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷനേതാവ് 

  
Web Desk
May 20 2025 | 09:05 AM

Israeli Opposition Leader Yair Golan Slams Netanyahu Government Over Gaza Offensive

തെല്‍ അവിവ്: നെതന്യാഹു സര്‍ക്കാറിനെതിരെ രൂകഷ വിമര്‍ശനമുയര്‍ത്തി ഇസ്‌റാഈല്‍ പ്രതിപക്ഷ നേതാവ്. ഗസ്സ പിടിച്ചടക്കാനുള്ള നീക്കവുമായി ഇസ്‌റാഈല്‍ സൈന്യം ശക്തമായി മുന്നോട്ട് പോവുന്നതിനിടെയാണ് ഗവണ്‍മെന്റിനെതിരെ ശക്തമായ വിമര്‍ശനവുമായി പ്രതിപക്ഷത്തെ 'ദി ഡെമോക്രാറ്റ്' പാര്‍ട്ടി തലവന്‍ യൈര്‍ ഗൊലാന്‍ രംഗത്തെത്തിയിരിക്കുന്നത്. ഗസ്സയിലെ കുഞ്ഞുങ്ങളെ കൊല്ലുന്നത് ഇസ്‌റാഈലിന് ഹോബിയാണെന്ന് അദ്ദേഹം തുറന്നടിച്ചു. 

'ഇസ്‌റാഈല്‍ ഒരു നീചരാഷ്ട്രമാകാനുള്ള പാതയിലാണ്. യുക്തിബോധമുള്ളവരായി പെരുമാറിയില്ലെങ്കില്‍ രാഷ്ട്രം ഒരു ദക്ഷിണാഫ്രിക്കയെ പോലെ പരിഹാസ്യ രാഷ്ട്രമാകും' യൈര്‍ ഗോലാന്‍ ആഞ്ഞടിച്ചു. 

'യുക്തിബോധമുള്ള ഒരു രാജ്യം ജനങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യുകയില്ല. കുഞ്ഞുങ്ങളെ കൊല്ലുന്നത് ഹോബിയാക്കില്ല. ഒരു ജനതയെ തന്നെ ഇല്ലാതാക്കുക എന്ന ലക്ഷ്യം വെക്കുന്നില്ല' അദ്ദേഹം പറഞ്ഞു. 

ഒരു തരത്തിലുള്ള ധാര്‍മികതയും ഇല്ലാത്തവരാണ് ഇസ്‌റാഈലിന്റെ നിലവിലെ ഭരണകൂടമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.  രാജ്യത്തിന്റെ നിലനില്‍പ്പു തന്നെ അവര്‍ അപകടത്തിലാക്കുകയാണെന്നും ഗൊലാന്‍ ചൂണ്ടിക്കാട്ടി.

'ഈ ഭരണകൂടം നിറയെ പ്രതികാര ബുദ്ധിയുള്ള, ധാര്‍മിക മൂല്യങ്ങളോ ഇല്ലാത്തവരാണ്.  പ്രതിസന്ധി ഘട്ടത്തില്‍ രാജ്യത്തെ നയിക്കാനുള്ള ശേഷി അവര്‍ക്കില്ല.  അവര്‍ നമ്മുടെ നിലനില്‍പ്പിനെ തന്നെ അപകടത്തിലാക്കും'- ഗൊലാന്‍ പറഞ്ഞു.  നെതന്യാഹു ഭരണകൂടത്തിന്റെ നടപടികള്‍ ഇസ്‌റാഈലിനെ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുത്തുമെന്നും ഗൊലാന്‍ ചൂണ്ടിക്കാട്ടി. 

'യുക്തിബോദമുള്ള ഒരു രാഷ്ട്രത്തെ പോലെ പെരുമാറുന്ന അവസ്ഥയിലേക്ക് നാം തിരിച്ചുപോയില്ലെങ്കില്‍ പണ്ടത്തെ ദക്ഷിണാഫ്രിക്കയെ പോലെ ഇസ്‌റാഈല്‍ ഒറ്റപ്പെടാന്‍ പോവുകയാണ്.' - കാന്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ ഇടതുപക്ഷ നേതാവ് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എമിലിയാനോ മാർട്ടിനെസ് ആസ്റ്റൺ വില്ല വിടുന്നു; അർജന്റൈൻ താരത്തെ റാഞ്ചാൻ വമ്പൻ ക്ലബ്ബുകൾ

Football
  •  3 hours ago
No Image

2025 ൽ മാത്രം യുഎഇ ട്രാവൽ ആന്റ് ടൂറിസം മേഖലയിൽ പ്രതീക്ഷിക്കുന്നത് ഒരു ദശലക്ഷം തൊഴിലവസരങ്ങൾ

uae
  •  4 hours ago
No Image

കളിക്കളത്തിൽ മെസിക്ക് ശേഷം മികച്ച പാസുകൾ നൽകാൻ കഴിവുള്ള താരം അവനാണ്: ഗ്വാർഡിയോള

Football
  •  4 hours ago
No Image

തമിഴ്നാട് തിരുപ്പൂരിൽ വാഹനാപകടം; മൂന്ന് മലയാളികൾ മരിച്ചു

National
  •  5 hours ago
No Image

അദ്ദേഹം ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ സമയമായി: ജോഗീന്ദർ ശർമ്മ

Cricket
  •  6 hours ago
No Image

കണ്ണൂരില്‍ ബൈക്കിലെത്തിയ അജ്ഞാതസംഘം യുവാവിനെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു; ഭാര്യക്കും പരുക്ക് 

Kerala
  •  6 hours ago
No Image

അസാധ്യമല്ല, സാധ്യമാണ്; എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ മലയാളി വനിതയായി സഫ്രീന ലത്തീഫ്  

Kerala
  •  6 hours ago
No Image

കാലങ്ങൾക്ക് ശേഷം ഇന്ത്യൻ സൂപ്പർതാരം ടി-20 ടീമിലേക്ക് മടങ്ങിയെത്തുന്നു; റിപ്പോർട്ട്

Cricket
  •  7 hours ago
No Image

ആധാർ വിരലടയാളം: മരിച്ചവരെ തിരിച്ചറിയാൻ കഴിയില്ല, സാങ്കേതിക തടസ്സമെന്ന് യുഐഡിഎഐ

National
  •  7 hours ago
No Image

റൊണാൾഡോ ഇനി മുതൽ ക്ലബ് ഉടമയാകുന്നു; സൂപ്പർ ടീമിന്റെ ഓഹരികൾ വാങ്ങാൻ ഇതിഹാസം

Football
  •  7 hours ago