HOME
DETAILS

അന്വേഷണത്തോട് സഹകരിക്കാതെയും കുറ്റം സമ്മതിക്കാതെയും ജ്യോതി മല്‍ഹോത്ര; ചെയ്ത വിഡിയോകളെല്ലാം പാക് നിര്‍ദേശപ്രകാരമെന്നും സൂചന | Pak Spy Jyoti Malhotra

  
May 20 2025 | 02:05 AM

Jyoti Malhotra did not cooperate with the investigation and did not plead guilty

ചാണ്ഡിഗഡ്: പാകിസ്ഥാന് രാജ്യ രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തതിന് അറസ്റ്റിലായ ഹരിയാന സ്വദേശിനിയായ ട്രാവല്‍ വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്ര അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും കുറ്റം സമ്മതിക്കാന്‍ തയാറാകുന്നില്ലെന്നും പൊലിസ്. ചോദ്യം ചെയ്യലില്‍ ജ്യോതി മല്‍ഹോത്ര പശ്ചാത്താപത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുകയോ കുറ്റസമ്മതം നടത്തുകയോ തെറ്റ് ചെയ്തതായ സൂചന പ്രകടിപ്പിക്കുകയോ ചെയ്തില്ലെന്ന് അന്വേഷണസംഘം പറഞ്ഞു. രാജ്യരഹസ്യങ്ങള്‍ ശേഖരിക്കുന്നതിനൊപ്പം ഇന്ത്യയില്‍ പാക് അനുകൂലവികാരം ഉണ്ടാക്കുകയും പാകിസ്ഥാനിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിപ്പിക്കുകയും ചെയ്യുന്ന വിധത്തില്‍ വിഡിയോ തയാറാക്കാന്‍ ജ്യോതിക്ക് നിര്‍ദേശം ലഭിച്ചതായാണ് വൃത്തങ്ങള്‍ വെളിപ്പെടുത്തിയത്. 


ജ്യോതി മല്‍ഹോത്രയുടെ ചുരുങ്ങിയ സമയത്തിനുള്ളിലെ പാകിസ്ഥാന്‍, കശ്മീര്‍ സന്ദര്‍ശനങ്ങളും അന്വേഷണപരിധിയിലാണ്. നിര്‍ദ്ദിഷ്ട സ്ഥലങ്ങളോ ഉള്ളടക്കമോ ഉള്‍ക്കൊള്ളുന്ന യാത്രാ വിഡിയോകള്‍ അപ്‌ലോഡ് ചെയ്യാന്‍ അവര്‍ക്ക് പാക് നിര്‍ദേശം ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ഹല്‍ഗാം ഭീകരാക്രമണത്തിന് മുമ്പ് 2023ലും 2024ലും ഈ വര്‍ഷം മാര്‍ച്ചിലും ജ്യോതി പാകിസ്ഥാനിലേക്ക് യാത്ര ചെയ്തതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്. 


അതേസമയം, ജ്യോതിയെ പാക് ഹൈക്കമ്മിഷനര്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തത് ഹരിയാനയിലെ സിഖ് ഗുരുദ്വാര കമ്മിറ്റി ജീവനക്കാരി അജ്രാന സ്വദേശിനിയായ ഹര്‍കിരത് സിങ് ആണെന്ന വിവരവും പുറത്തുവന്നു. ഇവരെ ചോദ്യംചെയ്യാനായി പൊലിസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. 


അതേസമയം, ജ്യോതി മല്‍ഹോത്ര പ്രതിയായ ചാരക്കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി. ഹരിയാനയില്‍നിന്ന് തന്നെയുള്ള നൂഹ് സ്വദേശിയായ മുഹമ്മദ് താരിഫ് ആണ് ഏറ്റവും ഒടുവില്‍ അറസ്റ്റിലായത്. ഇതേ കേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ അര്‍മന്‍ എന്നയാളുടെ നാട്ടുകാരനാണ് താരിഫ്. ഇന്ത്യന്‍ സൈന്യത്തെയും സൈനികനടപടികളെയും കുറിച്ചുള്ള വിവരങ്ങള്‍ ഡല്‍ഹിയിലെ പാക് ഹൈക്കമ്മിഷനിലെ ജീവനക്കാരന് പങ്കുവച്ചെന്നാണ് രണ്ടുപേര്‍ക്കുമെതിരായ ആരോപണം. അര്‍മനെ കോടതി ആറ് ദിവസത്തേക്ക് പൊലിസ് കസ്റ്റഡിയില്‍ വിട്ടു. 


ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 11 ആയി. മുഖ്യപ്രതിയായ യൂടൂബറും ട്രാവല്‍ വ്‌ളോഗറുമായ ഹരിയാനയിലെ ഹിസാര്‍ സ്വദേശിനി ജ്യോതി മല്‍ഹോത്ര, ഹരിയാന സ്വദേശിയും ഖല്‍സ കോളജ് ബിരുദവിദ്യാര്‍ഥിയുമായ ദേവേന്ദര്‍ സിങ് (25), ഹരിയാനയിലെ നൂഹ് സ്വദേശിയായ അര്‍മന്‍ (23), ഹരിയാനയിലെ പാനപത്ത് സ്വദേശി നുഅ്മാന്‍ ഇലാഹി (24), യു.പി രാംപൂര്‍ സ്വദേശിയായ വ്യവസായി ഷെഹ്‌സാദ്, പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ സ്വദേശി കരണ്‍ബീര്‍ സിങ്, പഞ്ചാബിലെ ജലന്ധര്‍ സ്വദേശി മുഹമ്മദ് മുര്‍തസ, പഞ്ചാബിലെ മലര്‍കോട്ട്‌ല സ്വദേശി ഗുസല, അമൃതസര്‍ സ്വദേശികളായ പലക് ഷേര്‍ മസിഹ്, സുരാജ് മസിഹ്, ജ്യോതി മല്‍ഹോതയുടെ സുഹൃത്തും ഒഡീഷ സ്വദേശിനിയായ വ്‌ളോഗറുമായ പ്രിയങ്കാ സേനാപതി എന്നിവരാണ് പിടിയിലായത്. ജ്യോതിക്കൊപ്പം പാകിസ്ഥാനിലുള്‍പ്പെടെ സന്ദര്‍ശനം നടത്തിയ പ്രിയങ്കയെ ശനിയാഴ്ചയാണ് ഒഡിഷ പൊലിസ് ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തത്. 



Haryana-based travel vlogger Jyoti Malhotra, who was arrested for leaking state secrets to Pakistan, is not cooperating with the investigation and is not ready to confess to the crime, police said. During interrogation, Jyoti Malhotra did not show any signs of remorse, confessed to the crime or hinted at any wrongdoing, the investigation team said. Sources revealed that Jyoti was instructed to create a video in a way that would create pro-Pak sentiment in India and attract more people to Pakistan, along with collecting state secrets.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹോദരിയെ ദേഹോപദ്രവം ഏൽപ്പിച്ചു; യൂട്യൂബർ രോഹിത്തിനെതിരെ പരാതി

Kerala
  •  11 hours ago
No Image

വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് മൂന്ന് കുട്ടികളെ കാണാതായി; പൊലീസ് അന്വേഷണം തുടങ്ങി

Kerala
  •  12 hours ago
No Image

കൽപറ്റയിൽ യുവാവിന് നേരെ പൊലീസ് ബലപ്രയോഗം; ഫോണിൽ സംസാരിച്ചതിനെ തുടർന്ന് തർക്കം,വാഹനവും യുവാവിനെയും,കസ്റ്റഡിയിൽ എടുത്ത് പൊലീസ്

Kerala
  •  12 hours ago
No Image

ഡൽഹിക്കെതിരെ ഉദിച്ചുയർന്ന് സ്‌കൈ; അടിച്ചെടുത്തത് ടി-20യിലെ ലോക റെക്കോർഡ്

Cricket
  •  13 hours ago
No Image

അമേരിക്കയിൽ സാൽമൊണെല്ലാ അണുബാധ; സാലഡ് വെള്ളരി വിപണിയിൽ നിന്ന് പിൻവലിച്ചു

International
  •  13 hours ago
No Image

കോവിഡ്-19 കേസുകൾ സംസ്ഥാനത്ത് വർദ്ധിക്കാൻ സാധ്യത; പുതിയ വകഭേദങ്ങൾക്ക് വ്യാപന ശേഷി കൂടുതൽ; മന്ത്രി വീണാ ജോര്‍ജ്

Kerala
  •  13 hours ago
No Image

ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാൻ നിർദേശം

National
  •  14 hours ago
No Image

യൂറോപ്പ് കീഴടക്കാൻ റൊണാൾഡോയും സംഘവും; ജർമനിക്കെതിരെയുള്ള സെമി ഫൈനൽ പോരിനൊരുങ്ങി പറങ്കിപ്പട

Football
  •  14 hours ago
No Image

പൊറോട്ടയും, ബീഫ് ഫ്രൈയും വാങ്ങിയാലും ഗ്രേവി സൗജന്യമല്ല, പരാതി തള്ളി ഉപഭോക്തൃ കമ്മീഷൻ

Kerala
  •  14 hours ago
No Image

ഖത്തറിലെ പേലേറ്റർ കമ്പനിയിൽ ലുലു എഐ നിക്ഷേപം; ഫിൻടെക് മേഖലയിലെ വികസനത്തിന് പുതിയ ഉണർവ്

qatar
  •  15 hours ago

No Image

ഇതിഹാസങ്ങൾ വാഴുന്ന ലിസ്റ്റിൽ നാലാമൻ; സഞ്ജു മടങ്ങുന്നത് തലയെടുപ്പിന്റെ റെക്കോർഡുമായി

Cricket
  •  17 hours ago
No Image

ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ചു; മദീനത്ത് സായിദിലെ ചിറ്റഗോംഗ് റെസ്റ്റോറന്റ് അടച്ചുപൂട്ടി അധികൃതർ

uae
  •  17 hours ago
No Image

'ഗസ്സയില്‍ ഉപരോധം തുടര്‍ന്നാല്‍ കരാറുകള്‍ പുനഃപരിശോധിക്കും' ഇസ്‌റാഈലിന് മുന്നറിയിപ്പുമായി യൂറോപ്യന്‍ യൂനിയനും; താക്കീതുകള്‍ കാറ്റില്‍ പറത്തി നരവേട്ട തുടരുന്നു, ഇന്ന് കൊന്നൊടുക്കിയത് 42ലേറെ ഫലസ്തീനികളെ 

International
  •  17 hours ago
No Image

വഖഫ് ഇസ്‌ലാമില്‍ അനിവാര്യമായ കാര്യമല്ലെന്ന് കേന്ദ്രം സുപ്രിം കോടതിയില്‍; തിരക്കിട്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നും ആവശ്യം

National
  •  17 hours ago