
റൊണാൾഡോ ഇനി മുതൽ ക്ലബ് ഉടമയാകുന്നു; സൂപ്പർ ടീമിന്റെ ഓഹരികൾ വാങ്ങാൻ ഇതിഹാസം

റിയാദ്: പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ്ബിന്റെ ഉടമയാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. സ്പാനിഷ് ക്ലബ് അൽമേരിയയുടെ ഓഹരികൾ വാങ്ങാൻ റൊണാൾഡോ ഒരുങ്ങുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇതിനായി റൊണാൾഡോ ചർച്ചകൾ നടത്തുന്നുണ്ടെന്നുമാണ് ലഭിക്കുന്ന വിവരങ്ങൾ. നിലവിൽ സ്പാനിഷ് ലീഗ് സെക്കൻഡ് ഡിവിഷനിൽ അൽമേരിയ ആറാം സ്ഥാനത്താണ് ഉള്ളത്. ലീഗിൽ ഇനി രണ്ട് മത്സരങ്ങൾ മാത്രമാണ് ഉള്ളത്.
റൊണാൾഡോ നിലവിൽ സഊദി ക്ലബായ അൽ നസറിന്റെ താരമാണ്. 2023ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നുമാണ് റൊണാൾഡോ അൽ നസറിൽ എത്തുന്നത്. റൊണാൾഡോയുടെ വരവിന് പിന്നാലെ സഊദി ഫുട്ബോളിന് ലോക ഫുട്ബോളിൽ കൃത്യമായ ഒരു മേൽവിലാസം സൃഷ്ടിച്ചെടുക്കാൻ സാധിച്ചിരുന്നു.
റൊണാൾഡോക്ക് പുറമേ യൂറോപ്പ്യൻ ക്ലബ്ബുകളിലെ വമ്പൻ താരനിര സഊദിയിലേക്ക് കൂടു മാറിയിരുന്നു. കരിം ബെൻസിമ, നെയ്മർ, സാദിയോ മാനെ, റിയാദ് മെഹറസ്, റോബർട്ടോ ഫിർമീഞ്ഞോ തുടങ്ങിയ പ്രധാന താരങ്ങളും സഊദിയിലേക്ക് മാറിയിരുന്നു.
റൊണാൾഡോ ഈ സീസൺ അവസാനത്തോടെ അൽ നസർ വിടുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. അൽ അഹ്ലി, പാൽമിറാസ്, ചെൽസി എന്നീ ടീമുകൾ താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നുവെന്നും റിപ്പോർട്ടുകൾ നിലനിൽക്കുന്നുണ്ട്. വരാനിരിക്കുന്ന ഫിഫ ക്ലബ് ലോകകപ്പിൽ ഈ മൂന്ന് ക്ലബ്ബുകളും കളിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ റൊണാൾഡോ ഈ ടൂർണമെന്റ് കളിക്കാനായി അൽ നസർ വിടാനുള്ള സാധ്യതകളും നിലനിൽക്കുന്നുണ്ട്.
അൽ നസർ പരിശീലകൻ സ്റ്റെഫാനോ പിയോലിയുടെ തന്ത്രങ്ങളിൽ റൊണാൾഡോ തൃപ്തനല്ലെന്നും, ക്ലബുമായുള്ള കരാർ പുതുക്കുന്നതിന് മുൻപ് കോച്ച് പിയോലിയെയും സ്‌പോർട്ടിംഗ് ഡയറക്ടർ ഫെർണാണ്ടോ ഹിയേറോയെയും നീക്കം ചെയ്യണമെന്നും റൊണാൾഡോ ആവശ്യപ്പെട്ടതായി വാർത്തകളും നിലനിൽക്കുന്നുണ്ട്.
Cristiano Ronaldo to become club owner from now on Legend to buy shares in super team
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇസ്റാഈലിനെ തിരിച്ചടിച്ച് ഇറാൻ; നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു-റിപ്പോർട്ട്
International
• a day ago
അഹമ്മദാബാദ് വിമാനാപകടം: അന്വേഷണത്തിന് പൂർണ സഹകരണം നൽകുമെന്ന് ടാറ്റാ ഗ്രൂപ്പ് ചെയർമാൻ
National
• a day ago
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ; ദക്ഷിണാഫ്രിക്കൻ സ്വപ്നങ്ങൾക്ക് 69 റൺസ് ദൂരം മാത്രം
Cricket
• a day ago
ഇറാനിൽ വീണ്ടും ഇസ്റാഈൽ ആക്രമണം; സ്ഥിതി രൂക്ഷം, യെമനിൽ നിന്നും റോക്കറ്റ് ആക്രമണം
International
• a day ago
5.6 ബില്യണ്‍ ഡോളറിന്റെ കള്ളപ്പണം വെളുപ്പിച്ചു; മുന്‍ ധനമന്ത്രിക്ക് 20 വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് ഖത്തര്‍ കോടതി
qatar
• a day agoഇസ്റഈലിന്റെ ഇറാന് നേരെ ആക്രമണം: ഇന്ത്യയ്ക്ക് ആവശ്യമായ ഊർജ വിതരണം ഇപ്പോഴുണ്ടെന്ന് പുരി
National
• a day ago
ദത്തെടുത്ത അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു; 52-കാരനായ വളർത്തച്ഛൻ അറസ്റ്റില്‍
Kerala
• a day ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്-കൊള്ളമുതൽ പങ്ക് വയ്ക്കുന്നതിലെ തർക്കം: ഒഐസിസി
bahrain
• a day ago
'ഇത്ര ധൃതി വേണ്ടാ'; റെഡ് സിഗ്നല്‍ തെറ്റിച്ച് കാര്‍ മുന്നോട്ടെടുത്തു, ബസുമായി കൂട്ടിയിടിച്ചു
uae
• a day ago
90,000 കോടി രൂപയിലധികം കുടിശ്ശിക; മുഖ്യമന്ത്രിയോട് ഉടൻ നൽകണമെന്ന് കരാറുകാർ
National
• a day ago
കുഞ്ഞുങ്ങളെ കൊല്ലുന്ന സയണിസ്റ്റ് ഭരണകൂടത്തിനെതിരെ 'നരകത്തിന്റെ കവാടങ്ങൾ' ഉടൻ തുറക്കുമെന്ന് പുതിയ ഇറാൻ സൈനിക മേധാവി
International
• a day ago
ഇസ്റഈൽ തുടങ്ങിവെച്ച കഥ ഇറാൻ അവസാനിപ്പിക്കും: ഇറാൻ പാർലമെന്റ് സ്പീക്കർ
International
• a day ago
വീണ്ടും എൽക്ലാസിക്കോ; 'ചെന്നൈ-മുംബൈ' ത്രില്ലർ പോരാട്ടം അണിയറയിൽ ഒരുങ്ങുന്നു
Cricket
• a day ago
ദുബൈയിലെ സ്വര്‍ണവില കഴിഞ്ഞ പത്ത് ദിവസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍; വേനല്‍ക്കാലത്തിന് മുന്നേ സ്വര്‍ണം വാങ്ങാന്‍ കരുതിയവര്‍ക്ക് തിരിച്ചടി
uae
• a day ago
കല്യാണം കഴിഞ്ഞ് അഞ്ച് മാസം; ഭർത്താവിനെ കാണാൻ ലണ്ടനിലേക്കുള്ള യാത്രയിൽ ദുരന്തം; നോവായി പിതാവിനൊപ്പമുള്ള അവസാന സെൽഫി
National
• a day ago
അഹമ്മദാബാദ് വിമാന ദുരന്തം: പക്ഷിയിടി മുതൽ അട്ടിമറി സാധ്യതകൾ വരെ നീണ്ട് നിൽക്കുന്ന കാരണങ്ങൾ; അന്വേഷിക്കാൻ സമഗ്ര പരിശോധന ആവശ്യം
National
• a day ago
ഇസ്റാഈല്‍-ഇറാന് ആക്രമണം; വ്യോമാതിര്‍ത്തി അടച്ച് ജോര്‍ദാനും ഇറാഖും, മധ്യപൂര്‍വ്വേഷ്യയിലെ വ്യോമഗതാഗതം താറുമാറായ നിലയില്‍
International
• a day ago
മദ്യപിച്ച് വാഹനമോടിച്ച പൊലീസുകാരന്റെ കാർ ഇടിച്ച് ബാങ്ക് ജീവനക്കാരിക്ക് പരിക്ക്
Kerala
• a day ago
അടി, തിരിച്ചടി; കണക്ക് പറഞ്ഞ് ലോക ശക്തർ
International
• a day ago
സ്ത്രീകളുടെ ബാഗ് തട്ടിപ്പിറക്കുന്ന സംഘത്തെ പിടികൂടി റിയാദ് പൊലിസ്
Saudi-arabia
• a day ago
ഇറാനിൽ ഇസ്റഈൽ നടത്തിയ ആക്രമണത്തിൽ 78 സാധാരണക്കാർ കൊല്ലപ്പെട്ടു, 300-ലധികം പേർക്ക് പരുക്ക്; മേഖലയിൽ സംഘർഷം രൂക്ഷമാകുന്നു
International
• a day ago