HOME
DETAILS

യു.എ.ഇയിലെ പ്രാദേശിക ഉത്പന്നങ്ങൾ അവതരിപ്പിച്ച് 'മേക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് ഫോറം'; കൂടുതൽ യു.എ.ഇ ഉത്പന്നങ്ങളുമായി ലുലു

  
May 20 2025 | 07:05 AM

Make It in the Emirates Forum Highlights UAE Products Lulu Expands Local Offerings

അബൂദബി: യു.എ.ഇയിലെ പ്രാദേശിക ഉത്പന്നങ്ങളുടെ പ്രാധാന്യവും മികവും വിളംബരം ചെയ്യുന്ന 'മേക് ഇറ്റ് ഇൻ ദി എമിേററ്റ്സ് ഫോറ'ത്തിന് അബൂദബിയിൽ ഉജ്വല തുടക്കം. ഈ മാസം 22 വരെ നീളുന്ന പ്രദർശനം പ്രാദേശിക ഉത്പന്നങ്ങളുടെ ഗുണമേന്മ എടുത്തു കാട്ടുന്നതാണ്. ഭക്ഷ്യോത്പന്നങ്ങൾ, സ്റ്റീൽ, ആരോഗ്യം, ഐ.ടി, ടൂറിസം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള 720ലേറെ കമ്പനികൾ ഫോറത്തിൽ പങ്കെടുക്കുന്നുണ്ട്. യു.എ.ഇയിൽ നിന്നുള്ള 3,800 ഉത്പന്നങ്ങളുടെ പ്രദർശനവുമുണ്ട്.
കെസാദ് ഗ്രൂപ്, എമിറേറ്റ്സ് സ്റ്റീൽ, സിലാൽ, എഡ്ജ് തുടങ്ങിയ വിവിധ കമ്പനികൾ ഏറ്റവും പുതിയ ഉത്പന്നങ്ങളും ഫോറത്തിൽ അവതരിപ്പിക്കുന്നുണ്ട്.

പ്രമുഖ റീട്ടെയ്ൽ ബ്രാൻഡായ ലുലു ഗ്രൂപ് മികച്ച പ്രദർശന സ്റ്റാൾ 'മേക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് ഫോറ'ത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. യു.എ.ഇയിലെ പ്രാദേശിക ഉത്പന്നങ്ങൾക്ക് ലുലു നൽകുന്ന പിന്തുണയും പ്രോത്സാഹനവും വ്യക്തമാക്കുന്ന പ്രദർശനവും ഒരുക്കിയിട്ടുണ്ട്. മേക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് കാംപയിൻ ഭാഗമായി ലുലു സ്റ്റോറുകളിൽ പ്രാദേശിക ഉത്പന്നങ്ങൾക്ക് കൂടുതൽ വിപണി സാധ്യത ലുലു ഉറപ്പാക്കിയിരുന്നു.

ഇതിന്റെ തുടർച്ചയായി പുതിയ ഉത്പന്നങ്ങൾ ഫോറത്തിൽ അവതരിപ്പിച്ചു. 5,000ത്തിലേറെ യു.എ.ഇ ഉത്പന്നങ്ങൾ ലുലു സ്റ്റോറുകളിൽ ലഭ്യമാക്കിയിട്ടുണ്ടെന്നും, പ്രാദേശിക ഉത്പന്നങ്ങൾക്ക് മികച്ച പിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും ലുലു റീട്ടെയ്ൽ സി.ഇ.ഒ സെയ്ഫി രൂപാവാല പറഞ്ഞു. യു.എ.ഇയുടെ വിഷൻ 2031ന് കരുത്തേകുന്ന മേക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് കാംപയിന് പൂർണ പിന്തുണയാണ് ലുലു നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 
ലുലു റീട്ടെയ്ൽ ചീഫ് ഓപറേറ്റിങ്ങ് ആൻഡ് സ്ട്രാറ്റജി ഓഫിസർ സലിം വി.ഐ, ലുലു റീട്ടെയൽ പ്രൈവറ്റ് ലേബൽസ് ഡയരക്ടർ ഷമീം സൈനുൽ അബ്ദീൻ, ലുലു മാർക്കറ്റിങ്ങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയരക്ടർ വി.നന്ദകുമാർ, അബൂദബി റീജിയൻ ഡയരക്ടർ അബൂബക്കർ.ടി, അൽ തയിബ് ഡയരക്ടർ റിയാദ് ജബ്ബാർ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.

The ‘Make It in the Emirates Forum’ promotes locally made UAE products, with Lulu Group announcing plans to stock more UAE-made goods across its stores.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹോദരിയെ ദേഹോപദ്രവം ഏൽപ്പിച്ചു; യൂട്യൂബർ രോഹിത്തിനെതിരെ പരാതി

Kerala
  •  13 hours ago
No Image

വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് മൂന്ന് കുട്ടികളെ കാണാതായി; പൊലീസ് അന്വേഷണം തുടങ്ങി

Kerala
  •  13 hours ago
No Image

കൽപറ്റയിൽ യുവാവിന് നേരെ പൊലീസ് ബലപ്രയോഗം; ഫോണിൽ സംസാരിച്ചതിനെ തുടർന്ന് തർക്കം,വാഹനവും യുവാവിനെയും,കസ്റ്റഡിയിൽ എടുത്ത് പൊലീസ്

Kerala
  •  13 hours ago
No Image

ഡൽഹിക്കെതിരെ ഉദിച്ചുയർന്ന് സ്‌കൈ; അടിച്ചെടുത്തത് ടി-20യിലെ ലോക റെക്കോർഡ്

Cricket
  •  14 hours ago
No Image

അമേരിക്കയിൽ സാൽമൊണെല്ലാ അണുബാധ; സാലഡ് വെള്ളരി വിപണിയിൽ നിന്ന് പിൻവലിച്ചു

International
  •  14 hours ago
No Image

കോവിഡ്-19 കേസുകൾ സംസ്ഥാനത്ത് വർദ്ധിക്കാൻ സാധ്യത; പുതിയ വകഭേദങ്ങൾക്ക് വ്യാപന ശേഷി കൂടുതൽ; മന്ത്രി വീണാ ജോര്‍ജ്

Kerala
  •  14 hours ago
No Image

ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാൻ നിർദേശം

National
  •  15 hours ago
No Image

യൂറോപ്പ് കീഴടക്കാൻ റൊണാൾഡോയും സംഘവും; ജർമനിക്കെതിരെയുള്ള സെമി ഫൈനൽ പോരിനൊരുങ്ങി പറങ്കിപ്പട

Football
  •  15 hours ago
No Image

പൊറോട്ടയും, ബീഫ് ഫ്രൈയും വാങ്ങിയാലും ഗ്രേവി സൗജന്യമല്ല, പരാതി തള്ളി ഉപഭോക്തൃ കമ്മീഷൻ

Kerala
  •  15 hours ago
No Image

ഖത്തറിലെ പേലേറ്റർ കമ്പനിയിൽ ലുലു എഐ നിക്ഷേപം; ഫിൻടെക് മേഖലയിലെ വികസനത്തിന് പുതിയ ഉണർവ്

qatar
  •  16 hours ago

No Image

ഇതിഹാസങ്ങൾ വാഴുന്ന ലിസ്റ്റിൽ നാലാമൻ; സഞ്ജു മടങ്ങുന്നത് തലയെടുപ്പിന്റെ റെക്കോർഡുമായി

Cricket
  •  18 hours ago
No Image

ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ചു; മദീനത്ത് സായിദിലെ ചിറ്റഗോംഗ് റെസ്റ്റോറന്റ് അടച്ചുപൂട്ടി അധികൃതർ

uae
  •  18 hours ago
No Image

'ഗസ്സയില്‍ ഉപരോധം തുടര്‍ന്നാല്‍ കരാറുകള്‍ പുനഃപരിശോധിക്കും' ഇസ്‌റാഈലിന് മുന്നറിയിപ്പുമായി യൂറോപ്യന്‍ യൂനിയനും; താക്കീതുകള്‍ കാറ്റില്‍ പറത്തി നരവേട്ട തുടരുന്നു, ഇന്ന് കൊന്നൊടുക്കിയത് 42ലേറെ ഫലസ്തീനികളെ 

International
  •  18 hours ago
No Image

വഖഫ് ഇസ്‌ലാമില്‍ അനിവാര്യമായ കാര്യമല്ലെന്ന് കേന്ദ്രം സുപ്രിം കോടതിയില്‍; തിരക്കിട്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നും ആവശ്യം

National
  •  19 hours ago