HOME
DETAILS

126 മീറ്റര്‍ ഉയരം, 40 നില കെട്ടിടത്തിന് തുല്യം; ഒമാനിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം ഉദ്ഘാടനത്തിനൊരുങ്ങി

  
May 20 2025 | 05:05 AM

Omans tallest flagpole to be inaugurated within days

മസ്‌കത്ത്: ഒമാനിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം ഉദ്ഘാടനത്തിനൊരുങ്ങിയിരിക്കുകയാണ്. അല്‍ ഖുവൈര്‍ സ്‌ക്വയറിന്റെ ഭാഗമായ കൊടിമരത്തിന്റെ ഉദ്ഘാടനം അടുത്ത് തന്നെ ഉണ്ടാകുമെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ അഹമ്മദ് അല്‍ ഹുമൈദി പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയുമായി സഹകരിച്ച് 10 ദശലക്ഷം ഡോളര്‍ ചെലവഴിച്ചാണ് പദ്ധതി വികസിപ്പിച്ചത്.

ഒമാന്‍ സുല്‍ത്താനേറ്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിര്‍മ്മിത സംവിധാനമായിരിക്കും മിനിസ്ട്രീസ് ഡിസ്ട്രിക്റ്റിലെ അല്‍ ഖുവൈര്‍ ചത്വരത്തില്‍ ഉയരാന്‍ പോകുന്നത്. 126 മീറ്റര്‍ ഉയരമാണ് കൊടിമരത്തിനുള്ളത്. 40 നിലകളുള്ള ഒരു കെട്ടിടത്തിന് തുല്യമാണിത്. ഇരുമ്പ് കൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. 135 ടണ്‍ ഉരുക്കും ആവശ്യമായി വന്നു. 

അടിത്തട്ടിലുള്ള കൊടിമരത്തിന്റെ പുറം വ്യാസം 2,800 മില്ലിമീറ്ററാണ്. ഏറ്റവും ഉയര്‍ന്ന പോയിന്റിലെ വ്യാസം 900 മില്ലിമീറ്ററുണ്ട്. ഒമാനി പതാകയുടെ അളവുകള്‍ 18 മീറ്റര്‍ നീളവും 31.5 മീറ്റര്‍ വീതിയുമാണ്. 

വിമാനങ്ങള്‍ക്ക് മുന്നറിയിപ്പ് ലൈറ്റിംഗ് സംവിധാനം കൊടിമരത്തില്‍ ഒരുക്കും. 18,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന പദ്ധതിയില്‍ പുല്ല്, ഈന്തപ്പനകള്‍, നടക്കാനും സൈക്കിളുകള്‍ക്കുമായി നിയുക്തമാക്കിയ പാതകള്‍, ഒരു ഔട്ട്‌ഡോര്‍ എക്‌സിബിഷന്‍ ഏരിയ, സ്‌കേറ്റ്‌ബോര്‍ഡിംഗ് ഏരിയ തുടങ്ങിയ ടൂറിസ്റ്റ് സൗകര്യങ്ങളും ഉണ്ടായിരിക്കും.

The Muscat Municipality announced on Monday that the tallest flagpole as part of the Al Khuwair Square will be inaugurated in our dsay

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർക്കാർ മേഖലയിലെ സാമ്പത്തികമോ ഭരണപരമോ ആയ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ജീവനക്കാർക്ക് സംരക്ഷണം നൽകാൻ പുതിയ നടപടി പ്രഖ്യാപിച്ച് ദുബൈ

uae
  •  2 hours ago
No Image

ദളിത് സ്ത്രീയെ അന്യായമായി കസ്റ്റഡിയിൽ വെച്ച സംഭവം: പൊലീസിന് ഗുരുതര വീഴ്ചയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Kerala
  •  3 hours ago
No Image

വ്യാജ വാർത്തകൾക്കെതിരെ കർശന നടപടിയുമായി അബൂദബി; സൈബർ കുറ്റവാളികൾക്ക് രണ്ട് വർഷം വരെ തടവും 200,000 ദിർഹം പിഴയും

uae
  •  3 hours ago
No Image

ഗസ്സയിൽ അടുത്ത 48 മണിക്കൂറിനകം സഹായമെത്തിയില്ലെങ്കിൽ 14,000 കുഞ്ഞു ജീവനുകൾ പൊലിയും; മുന്നറിയിപ്പുമായി യുഎൻ

International
  •  3 hours ago
No Image

ഖോർ ഫക്കാൻ ബീച്ചിൽ എണ്ണ ചോർച്ചയെ തുടർന്ന് നീന്തൽ താൽക്കാലികമായി നിർത്തിവച്ചു; നീന്തൽ നിരോധിച്ചിട്ട് ഇന്ന് തുടർച്ചയായ രണ്ടാം ദിവസം

uae
  •  3 hours ago
No Image

2 ഓവറിൽ 40 റൺസ് ജയിക്കാനാണെങ്കിലും അദ്ദേഹം അത് അടിച്ചെടുക്കും: സഞ്ജു സാംസൺ

Cricket
  •  3 hours ago
No Image

തുർക്കിക്കും,അസർബൈജാനും വീണ്ടും ഇന്ത്യൻ തിരിച്ചടി; 42 ശതമാനം ഇന്ത്യൻ യാത്രക്കാർ കൈവിട്ടതായി റിപ്പോർട്ട്

International
  •  4 hours ago
No Image

എക്സ്ചേഞ്ച് ഹൗസിന് 200 മില്യൺ ദിർഹം പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക്

uae
  •  4 hours ago
No Image

എമിലിയാനോ മാർട്ടിനെസ് ആസ്റ്റൺ വില്ല വിടുന്നു; അർജന്റൈൻ താരത്തെ റാഞ്ചാൻ വമ്പൻ ക്ലബ്ബുകൾ

Football
  •  4 hours ago
No Image

2025 ൽ മാത്രം യുഎഇ ട്രാവൽ ആന്റ് ടൂറിസം മേഖലയിൽ പ്രതീക്ഷിക്കുന്നത് ഒരു ദശലക്ഷം തൊഴിലവസരങ്ങൾ

uae
  •  4 hours ago