HOME
DETAILS

ഡൽഹി, കൊൽക്കത്ത, പഞ്ചാബ്; അയ്യരിന്റെ മൂന്നാം വരവിൽ പിറന്നത് പുതിയ ചരിത്രം

  
May 19 2025 | 05:05 AM

Shreyas Iyer become the first captain in ipl history to lead three different team in to play off
ജയ്പൂർ: ഐപിഎല്ലിൽ കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് 10 വിക്കറ്റുകൾക്ക് ഡൽഹി ക്യാപ്പിറ്റൽസിനെ പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ്  20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 199 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഗുജറാത്ത് 19 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യം മറികടക്കുകയായിരുന്നു. 
 
ഗുജറാത്ത് വിജയിച്ചത്തിനു പിന്നാലെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിംഗ്‌സ് എന്നീ ടീമുകൾ പ്ലേ ഓഫിലേക്ക് മുന്നേറി. പഞ്ചാബ് പ്ലേ ഓഫിൽ കടന്നതോടെ ഐപിഎല്ലിൽ മറ്റൊരു ക്യാപ്റ്റനും നേടാൻ സാധിക്കാത്ത നേട്ടമാണ് പഞ്ചാബ് നായകൻ ശ്രേയസ് അയ്യർ സ്വന്തമാക്കിയത്. ഐപിഎല്ലിൽ മൂന്ന് വ്യത്യസ്ത ടീമുകളെ പ്ലേ ഓഫിലേക്ക്    നയിക്കുന്ന ആദ്യ ക്യാപ്റ്റനായി മാറാനാണ് അയ്യർക്ക് സാധിച്ചത്. ഇതിനു മുമ്പ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡൽഹി ക്യാപ്പിറ്റൽസ് എന്നീ ടീമുകളെയാണ് അയ്യർ പ്ലേ ഓഫിലേക്ക് നയിച്ചത്.
 
കൊൽക്കത്തക്ക് മൂന്നാം ഐപിഎൽ കിരീടം നേടികൊടുക്കാനും അയ്യർക്ക് സാധിച്ചു. ഡൽഹിയെ ചരിത്രത്തിലെ ആദ്യ ഫൈനലിലേക്ക് നയിച്ചതും അയ്യർ തന്നെയാണ്. ഇപ്പോൾ നീണ്ട 11 വർഷങ്ങൾക്ക് ശേഷം പഞ്ചാബ് അയ്യരിന്റെ കീഴിൽ പ്ലേ ഓഫിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്. അവസാനമായി 2014ൽ ആയിരുന്നു പഞ്ചാബ് പ്ലേ ഓഫ് കളിച്ചിരുന്നത്.
 
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ പഞ്ചാബ് 10 റൺസിന്റെ വിജയമാണ് സ്വന്തമാക്കിയത്. രാജസ്ഥാന്റെ തട്ടകമായ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 219 റൺസ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാൻ ഇന്നിംഗ്സ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 209 റൺസിൽ അവസാനിക്കുകയായിരുന്നു. 
 
രാജസ്ഥാന് വേണ്ടി യശ്വസി ജെയ്സ്വാൾ, ധ്രുവ് ജുറൽ എന്നിവർ അർദ്ധ സെഞ്ച്വറി നേടിയെങ്കിലും 10 റൺസകലെ ടീമിന് വിജയം നഷ്ടമാവുകയായിരുന്നു. ജുറൽ 31 പന്തിൽ മൂന്ന് ഫോറുകളും നാല് സിക്സുകളും ഉൾപ്പടെ 53 റൺസാണ് നേടിയത്. ജെയ്‌സ്വാൾ 25 പന്തിൽ 50 റൺസും നേടി. ഒമ്പത് ഫോറുകളും ഒരു സിക്സുമാണ്‌ താരം നേടിയത്. വൈഭവ് സൂര്യവംശി 15 പന്തിൽ നാല് വീതം ഫോറുകളും സിക്സുകളും അടക്കം 40 റൺസും നേടി.
 
പഞ്ചാബ് ബൗളിങ്ങിൽ ഹർപ്രീത് ബ്രാർ മൂന്ന് വിക്കറ്റുകളും മാർക്കോ ജാൻസൺ, അസ്മത്തുള്ള ഒമർസായ് എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.
 
നേരത്തെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നെഹാൽ വധേര,  ശശാങ്ക് സിംഗ് എന്നിവരുടെ അർദ്ധ സെഞ്ച്വറി കരുത്തിലാണ് പഞ്ചാബ് മികച്ച സ്കോർ നേടിയത്. 37 പന്തിൽ അഞ്ചു വീതം ഫോറുകളും സിക്സുകളും ഉൾപ്പെടെ 70 റൺസാണ് വധേര സ്വന്തമാക്കിയത്.
 
ശശാങ്ക് സിംഗ് 30 പന്തിൽ പുറത്താവാതെ 59 റൺസും നേടി. അഞ്ച് ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. ശ്രേയസ് അയ്യർ 25 പന്തിൽ 30 റൺസും അസ്മത്തുള്ള ഒമർസായ് ഒമ്പത് പന്തിൽ പുറത്താവാതെ 21 റൺസും നേടി.
 
Shreyas Iyer become the first captain in ipl history to lead three different team in to play off 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തുര്‍ക്കിയിലെ ഇസ്താംബുള്‍ കോണ്‍ഗ്രസ് ഓഫിസ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെതാക്കി അവതരിപ്പിച്ചു; അര്‍ണബ് ഗ്വാസ്വാമിക്കും ബിജെപി ഐടി സെല്ല് മേധാവിക്കുമെതിരേ കേസ്

Kerala
  •  a day ago
No Image

ചികിത്സയ്ക്കിടെ മരണം: ഡോക്ടർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തുന്നത് സാമൂഹ്യ അനീതി, ഗുരുതരമായ തെളിവുകൾ വേണം; കേരള ഹൈക്കോടതി

Kerala
  •  a day ago
No Image

കുടുംബത്തോടൊപ്പം മരത്തിന്റെ ചുവട്ടിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ കൊമ്പ് ഒടിഞ്ഞു വീണ് 13കാരന്‍ മരിച്ചു

Kerala
  •  a day ago
No Image

മദ്യലഹരിയില്‍ അമ്മയെ മകന്‍ ചവിട്ടിക്കൊന്നു; എല്ലുകള്‍ പൊട്ടിയ നിലയില്‍

Kerala
  •  a day ago
No Image

കോഴിക്കോട് തീപിടിത്തം: കോർപ്പറേഷന് വീഴ്ച സംഭവിച്ചതായി മേയർ; ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ സമിതിക്ക് നിർദേശം 

Kerala
  •  a day ago
No Image

കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയ കേസ്:  ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ കൊടുവള്ളി പൊലിസിനെ അറിയിക്കൂ

Kerala
  •  a day ago
No Image

കൊല്ലം ചിതറയില്‍ ലഹരിസംഘം യുവാവിനെ കുത്തിക്കൊന്നു; ഒരാള്‍ പരിക്കേറ്റ് ആശുപത്രിയില്‍

Kerala
  •  a day ago
No Image

അന്താരാഷ്ട്ര ബുക്കർ പുരസ്കാരം: ബാനു മുഷ്താഖിന്റെ 'ഹാർട്ട് ലാംപ്' എന്ന കന്നഡ സാഹിത്യത്തിന്

International
  •  a day ago
No Image

UAE Weather Updates: യുഎഇയില്‍ ഇന്ന് മേഘാവൃതമായ അന്തരീക്ഷം, അല്‍ ഐനിലെ ചില ഭാഗങ്ങളില്‍ ഇന്നലെ കനത്ത മഴ

latest
  •  a day ago
No Image

ന്യൂനമര്‍ദ്ദം തീരം തൊടുന്നു; വടക്കന്‍ കേരളത്തില്‍ ജാഗ്രത വേണം; രണ്ട് ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ട്; 

Kerala
  •  a day ago