HOME
DETAILS

ആ ഒറ്റ കാരണം കൊണ്ടാണ് രാജസ്ഥാൻ പഞ്ചാബിനെതിരെ തോറ്റത്: ദ്രാവിഡ്

  
May 19 2025 | 05:05 AM

Rahul Dravid talks about the reason why Rajasthan royals loss against punjab kings

ജയ്പൂർ: ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസ് 10 റൺസിന്‌ പരാജയപ്പെട്ടിരുന്നു.  മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 219 റൺസ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാൻ ഇന്നിംഗ്സ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 209 റൺസിൽ അവസാനിക്കുകയായിരുന്നു. മത്സരശേഷം ടീമിന്റെ മോശം പ്രകടനങ്ങളെക്കുറിച്ച് രാജസ്ഥാൻ പരിശീലകൻ രാഹുൽ ദ്രാവിഡ് സംസാരിച്ചിരുന്നു. മത്സരത്തിൽ ബൗളർമാർ 20 റൺസ് അധികമായി വിട്ടുനൽകിയെന്നാണ് ദ്രാവിഡ് പറഞ്ഞത്.  

''ബാറ്റർമാരെ മാത്രം കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ല. ബൗളിങ്ങിന്റെ കാര്യത്തിലും പ്രശ്നങ്ങൾ ഉണ്ടെന്ന് എനിക്ക് തോന്നുന്നു. മത്സരത്തിൽ 220 റൺസ് നേടാനുള്ള പിച്ചായിരുന്നില്ല എന്നാണ് ഞാൻ കരുതുന്നത്. ഏകദേശം 195, 200 റൺസ് വരെ നേടാനുള്ള പിച്ചായിരുന്നു അത്. എന്നാൽ ഞങ്ങൾ 20 റൺസ് അധികമായി വിട്ടുനൽകി. ബൗളിങ്ങിൽ വിക്കറ്റ് വീഴ്ത്തുന്നതിലും റൺസ് നിയന്ത്രിക്കുന്നതിലും ഞങ്ങൾ വേണ്ടത്ര മികവ് പുലർത്തിയില്ല. എല്ലാ മത്സരങ്ങളിലും രാജസ്ഥാൻ 200-220 റൺസാണ് പിന്തുടരുന്നത്'' രാഹുൽ ദ്രാവിഡ് പറഞ്ഞു. 

മത്സരത്തിൽ രാജസ്ഥാന് വേണ്ടി യശ്വസി ജെയ്സ്വാൾ, ധ്രുവ് ജുറൽ എന്നിവർ അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനമായിരുന്നു നടത്തിയിരുന്നത്. ജുറൽ 31 പന്തിൽ മൂന്ന് ഫോറുകളും നാല് സിക്സുകളും ഉൾപ്പടെ 53 റൺസാണ് നേടിയത്. ജെയ്‌സ്വാൾ 25 പന്തിൽ 50 റൺസും നേടി. ഒമ്പത് ഫോറുകളും ഒരു സിക്സുമാണ്‌ താരം നേടിയത്. വൈഭവ് സൂര്യവംശി 15 പന്തിൽ നാല് വീതം ഫോറുകളും സിക്സുകളും അടക്കം 40 റൺസും നേടി.

നിലവിൽ ഐപിഎൽ പോയിന്റ് പട്ടികയിൽ ആറ് പോയിൻ്റോടെ ഒമ്പതാം സ്ഥാനത്താണ് രാജസ്ഥാൻ റോയൽസ്. സീസണിലെ അവസാന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെയാണ് രാജസ്ഥാൻ നേരിടുക. മെയ് 20നാണ് മത്സരം നടക്കുന്നത്.

Rahul Dravid talks about the reason why Rajasthan royals loss against punjab kings

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

UAE Weather Updates: യുഎഇയില്‍ ഇന്ന് മേഘാവൃതമായ അന്തരീക്ഷം, അല്‍ ഐനിലെ ചില ഭാഗങ്ങളില്‍ ഇന്നലെ കനത്ത മഴ

latest
  •  a day ago
No Image

ന്യൂനമര്‍ദ്ദം തീരം തൊടുന്നു; വടക്കന്‍ കേരളത്തില്‍ ജാഗ്രത വേണം; രണ്ട് ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ട്; 

Kerala
  •  a day ago
No Image

ഡബ്ല്യു.എം.ഒ മുട്ടിൽ 17ാമത് സ്ത്രീധനരഹിത വിവാഹസംഗമം ഇന്ന് 

Kerala
  •  a day ago
No Image

പാകിസ്ഥാനിൽ ഒരു കോടിയിലേറെ പേർ പട്ടിണിയിൽ; 21 ലക്ഷം കുട്ടികൾ പോഷകാഹാരക്കുറവ് നേരിടുന്നുവെന്നും യു.എൻ റിപ്പോർട്ട്

International
  •  a day ago
No Image

ജ്യോതി മൽഹോത്ര; ഇന്ത്യൻ ഏജന്റുമാരെ തിരിച്ചറിയാനുള്ള ഐ.എസ്.ഐയുടെ 'ടൂൾ'

National
  •  a day ago
No Image

'ഷോക്കടി' @ നൈറ്റ്; ഇവികൾ രാത്രി ചാർജ് ചെയ്താൽ ചാ‍ർജ് കൂടും; നിരക്ക് കൂട്ടി കെഎസ്ഇബി

Kerala
  •  a day ago
No Image

ഡി.എ ജീവനക്കാരുടെ അവകാശമെന്ന സുപ്രിംകോടതി വിധി; സർക്കാരിന് തിരിച്ചടി

Kerala
  •  a day ago
No Image

കരിപ്പൂർ ഹജ്ജ് ക്യാംപ് ഇന്ന് സമാപിക്കും; അവസാന സർവിസ് നാളെ പുലർച്ചെ 1.10 ന്

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്20-05-2025

PSC/UPSC
  •  2 days ago
No Image

റെയിൽ നിർമാണ പ്രവൃത്തി; തിരുവനന്തപുരത്ത് ട്രെയിൻ സർവീസുകൾക്ക് താൽക്കാലിക നിയന്ത്രണം

Kerala
  •  2 days ago