HOME
DETAILS

ഭക്ഷണത്തിനു ശേഷമാണോ പഴങ്ങള്‍ കഴിക്കേണ്ടത്? ഇത് നിങ്ങളുടെ ആരോഗ്യത്തെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് അറിയുമോ..?

  
May 20 2025 | 06:05 AM

Why Eating Fruits Immediately After Meals May Be Risky  Especially for Diabetics

 

ഇന്ത്യക്കാരുടെ  ഭക്ഷണത്തില്‍ പൊതുവേ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളായിരിക്കും കൂടുതലായും ഉണ്ടാവുക. അങ്ങനെയുള്ള ഭക്ഷണ ശേഷം പഴങ്ങള്‍ കഴിച്ചാല്‍ അമിതമായ കാര്‍ബോഹൈഡ്രേറ്റ് ലോഡിന് കാരണമാവും. അരിയിലും പരിപ്പിലും കാര്‍ബോ ഉള്ളതിനാല്‍ വാഴപ്പഴം പോലുള്ള പഴങ്ങള്‍ ചേര്‍ക്കുന്നത് ഗ്ലൈസമിക് ലോഡ് വര്‍ധിപ്പിക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാനുള്ള സാധ്യതയും കൂടുതലാണ്. 

 

FRU.jpg

ഭക്ഷണത്തിനു ശേഷവും മുമ്പും പഴങ്ങള്‍ കഴിക്കാമെന്ന് വിദഗ്ധര്‍ പറയുന്നുണ്ട്. ഇതില്‍ നാരുകളടങ്ങിയിരിക്കുന്നതിനാല്‍ ഭക്ഷണത്തോടൊപ്പം അടുത്ത് കഴിക്കുന്നത് ദഹനക്കേടിനു കാരണമാവാം. പ്രമേഹരോഗികളാണെങ്കില്‍ ഭക്ഷണത്തോടൊപ്പം പഴങ്ങള്‍ കഴിക്കുന്നത് അപകടമാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാനായി രണ്ടു മണിക്കൂര്‍ ഇടവിട്ടെങ്കിലും കഴിക്കാന്‍ ശ്രമിക്കുക. 

ദഹനത്തെ ബാധിക്കുന്നത്

ഭക്ഷണത്തോടൊപ്പം പഴങ്ങള്‍ കഴിക്കുന്നത് ദനഹത്തെ ബുദ്ദിമുട്ടിലാക്കും. പഴങ്ങള്‍ വയറ്റില്‍ തങ്ങിനിന്ന് അഴുകാന്‍ കാരണമാവും. നാരുകള്‍ പഴങ്ങളിലുള്ളതു കൊണ്ടു തന്നെ ഇത് ദഹിക്കാനും സമയമെടുക്കും. വൈകിയുള്ള ദഹനം പോഷകങ്ങളുടെ ആഗിരണത്തെയും തടസപ്പെടുത്തും. 

SLLI.jpg

കഴിക്കാന്‍ അനുയോജ്യമല്ലാത്ത സമയം

ഉറങ്ങുന്നതിനു തൊട്ടു മുമ്പ് പഴങ്ങള്‍ കഴിക്കുന്നത് നല്ലതല്ല. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരാന്‍ കാരണമാവുകയും ഉറക്കത്തിനു ബുദ്ദിമുട്ടുണ്ടാക്കുകയും ചെയ്യുന്നു. പഴങ്ങളാണെങ്കിലും ഭക്ഷണമാണെങ്കിലും ഉറക്ക സമയത്തിനു തൊട്ടുമുമ്പ് കഴിച്ചാല്‍ ദഹനത്തിനും അസ്വസ്ഥതയ്ക്കും കാരണമാവും. അത്താഴം ഉറക്കത്തിന്റെ രണ്ടു മണിക്കൂര്‍ മുമ്പെങ്കിലും പൂര്‍ത്തിയാക്കണം. നല്ല ഉറക്കത്തിനായി രാത്രിയില്‍ പഴങ്ങള്‍ കഴിക്കുന്നത് പൂര്‍ണമായും ഒഴിവാക്കുന്നതാണ് നല്ലത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യൂറോപ്പ് കീഴടക്കാൻ റൊണാൾഡോയും സംഘവും; ജർമനിക്കെതിരെയുള്ള സെമി ഫൈനൽ പോരിനൊരുങ്ങി പറങ്കിപ്പട

Football
  •  16 hours ago
No Image

പൊറോട്ടയും, ബീഫ് ഫ്രൈയും വാങ്ങിയാലും ഗ്രേവി സൗജന്യമല്ല, പരാതി തള്ളി ഉപഭോക്തൃ കമ്മീഷൻ

Kerala
  •  16 hours ago
No Image

ഖത്തറിലെ പേലേറ്റർ കമ്പനിയിൽ ലുലു എഐ നിക്ഷേപം; ഫിൻടെക് മേഖലയിലെ വികസനത്തിന് പുതിയ ഉണർവ്

qatar
  •  16 hours ago
No Image

കേരളത്തിൽ കാലവർഷം എത്തുന്നു; വരും ദിവസങ്ങളിൽ അതിശക്ത മഴ; ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്

Kerala
  •  17 hours ago
No Image

കാളികാവിലെ നരഭോജി കടുവയെ കണ്ടെത്തി; മയക്കുവെടി വെക്കാനുള്ള നീക്കത്തിനായി ധൗത്യസംഘം

Kerala
  •  17 hours ago
No Image

രാജസ്ഥാന്റെ ചരിത്രത്തിലാദ്യം; ഐപിഎല്ലിൽ സഞ്ജു അടിച്ചെടുത്തത് ചരിത്ര റെക്കോർഡ് 

Cricket
  •  17 hours ago
No Image

ഹിന്ദിയിൽ മാത്രമേ സംസാരിക്കൂ എന്ന് എസ്‌ബി‌ഐ മാനേജർ; യുവാവ് നിയമം ചൂണ്ടിക്കാട്ടി, പ്രതിഷേധത്തിനൊടുവിൽ സ്ഥലമാറ്റവും, ക്ഷമാപണവും

National
  •  17 hours ago
No Image

ഹജ്ജ് 2025: ഏകദേശം 666,000 തീർത്ഥാടകർ സഊദി അറേബ്യയിൽ എത്തിയതായി ഔദ്യോ​ഗിക കണക്കുകൾ

Saudi-arabia
  •  17 hours ago
No Image

24കാരനായ ടെക്കിയുടെ ആത്മഹത്യ; ജോലിയിലെ സമ്മർദ്ദം കാരണം; മരണത്തിൽ ദുരൂഹതയെന്ന് ആരോപണം

National
  •  17 hours ago
No Image

അവന്റെ പ്രകടനങ്ങളെക്കുറിച്ച് പറയാൻ എനിക്ക് വാക്കുകളില്ല: സഞ്ജു സാംസൺ

Cricket
  •  18 hours ago