HOME
DETAILS

കാളികാവിലെ നരഭോജി കടുവയെ കണ്ടെത്തി; മയക്കുവെടി വെക്കാനുള്ള നീക്കത്തിനായി ദൗത്യസംഘം

  
Web Desk
May 21 2025 | 13:05 PM

Man-eating tiger found in Kalikavu Mission team to launch drug operation

കാളികാവ്: മലപ്പുറം കാളികാവ് അടയ്ക്കാക്കുണ്ടിൽ യുവാവിനെ കൊലപ്പെടുത്തിയ കടുവയെ കണ്ടെത്തി. പിന്നാലെ മയക്കുവെടി വെക്കാനായി ധൗത്യ സംഘം സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു കേരളം എസ്റ്റേറ്റിന് സമീപം മധാരിയിലെ എസ് വളവിലാണ് കടുവയെ കണ്ടത്. നാല് സംഘങ്ങളായി തിരിഞ്ഞുകൊണ്ടാണ് കടുവയെ മയക്കുവെടി വെക്കാനായുള്ള ശ്രമം നടക്കുന്നത്. 

കഴിഞ്ഞ വ്യാഴാച്ചയാണ് കടുവയുടെ ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളിയായ കാളികാവ് കല്ലാമൂല പാലത്തിങ്ങലിലെ കളപ്പറമ്പിൽ അബ്ദുൽ ഗഫൂർ (44) കൊല്ലപ്പെട്ടത്. കാളികാവ് അടയ്ക്കാക്കുണ്ട് റാവുത്തൻ കാട്ടിലാണ് സംഭവം നടന്നത്. ഗഫൂറിനെ കടുവ കഴുത്തിൽ കടിച്ച് വലിച്ചുകൊണ്ടുപോവുകയായിരുന്നുവെന്നാണ് കൂടെയുണ്ടായിരുന്ന സൃഹൃത്ത് അബ്ദുസ്സമദ് പറഞ്ഞത്. രാവിലെ ആറോടെയാണ് ഇരുവരും തോട്ടത്തിലെത്തിയത്. കുറച്ച് മരം ടാപ്പ് ചെയ്ത് കഴിഞ്ഞപ്പോഴാണ് ഗഫൂറിന് നേരെ കടുവയുടെ ആക്രമണം ഉണ്ടായതെന്നുമാണ് സുഹൃത്ത് പറഞ്ഞത്. 

തോട്ടം ഉടമയെ വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാരെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പിടികൂടിയ സ്ഥലത്ത് നിന്ന് 300 മീറ്ററോളം അകലെയാണ് കുറച്ച് ശരീരഭാഗം ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടയുടെ ഭാഗവും അതിനു മുകളിലുമാണ് കടുവ ഭക്ഷിച്ചത്. 

കാളികാവ്, ചോക്കാട്, കരുവാരകുണ്ട് പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിൽ രണ്ട് വർഷത്തിനിടെ 50 ലധികം വളർത്തു മൃഗങ്ങളെയാണ് കടുവ പിടികൂടിയത്. തുടർന്ന് രണ്ട് മാസം മുമ്പ് പ്രദേശവാസികൾ വനം വകുപ്പ് അധികൃതരോട് കൂട് സ്ഥാപിച്ച് കടുവയെ പിടികൂടണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മനുഷ്യരെ അക്രമിക്കാത്തതിനാൽ കൂട് സ്ഥാപിക്കാൻ കഴിയില്ലെന്ന മറുപടിയാണത്രെ ലഭിച്ചത്.

പ്രദേശത്ത് മാസങ്ങളായി സ്ഥിരമായി കടുവയുടെ സാന്നിധ്യമുണ്ട്. തലനാരിഴക്കാണ് പലരും കടുവയുടെ മുന്നിൽ നിന്ന് രക്ഷപ്പെട്ടത്. നിരവധി വളർത്തുമൃഗങ്ങളെ കടുവ ഇരയാക്കിയിട്ടുണ്ട്. ഇവിടെ കാമറയും കൂടും സ്ഥാപിക്കണമെന്ന ആവശ്യം വനം വകുപ്പ് അവഗണിക്കുകയാണ് ചെയ്തതെന്നും നാട്ടുകാർ പറയുന്നു. 

Man-eating tiger found in Kalikavu Mission team to launch drug operation



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറം വണ്ടൂരിൽ സ്വകാര്യ ബസിന് മുകളിൽ മരം വീണ് അപകടം; ഒരാൾക്ക് പരുക്ക്

Kerala
  •  8 hours ago
No Image

വാഹനത്തിന് മുന്നിലേക്ക് ചാടിയെന്ന് ആരോപണം; അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചു, പരാതി

Kerala
  •  8 hours ago
No Image

ലുലു ഫാഷൻ വീക്ക്‌ കേരള പ്രൈഡ് പുരസ്‌കാരം സംവിധായകൻ തരുൺ മൂർത്തിക്ക്: ഫാഷൻ വീക്കിന് സമാപനം

Kerala
  •  8 hours ago
No Image

കനത്ത മഴ; ട്രെയിനുകളുടെ പുറപ്പെടല്‍ സമയം പുനക്രമീകരിച്ചു

Kerala
  •  8 hours ago
No Image

തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷ് റിമാൻഡിൽ

Kerala
  •  9 hours ago
No Image

ഭര്‍തൃ കുടുംബത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; പിന്നാലെ പഞ്ചായത്ത് മെമ്പറെയും, മക്കളെയും കാണാതായി; കേസ്

Kerala
  •  9 hours ago
No Image

റെഡ് അലര്‍ട്ട്; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  10 hours ago
No Image

സവര്‍ക്കറെ അധിക്ഷേപിച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി

National
  •  10 hours ago
No Image

എട്ട് രാജ്യസഭാ സീറ്റുകളിലേക്ക് ജൂണിൽ തെരഞ്ഞെടുപ്പ്; തമിഴ്‌നാട്ടിൽ നിന്ന് കമൽഹാസൻ പാർലമെന്റിലേക്ക്

National
  •  11 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; അഞ്ചുദിവസം മഴ കനക്കും; കാറ്റിനെ സൂക്ഷിക്കണം

Kerala
  •  11 hours ago