HOME
DETAILS

ഹിന്ദിയിൽ മാത്രമേ സംസാരിക്കൂ എന്ന് എസ്‌ബി‌ഐ മാനേജർ; യുവാവ് നിയമം ചൂണ്ടിക്കാട്ടി, പ്രതിഷേധത്തിനൊടുവിൽ സ്ഥലമാറ്റവും, ക്ഷമാപണവും

  
May 21 2025 | 13:05 PM

SBI Manager Refuses to Speak Kannada Insists on Hindi Transferred After Protest Issues Apology

ബെംഗളൂരു: ബെംഗളൂരുവിലെ ആനേക്കൽ താലൂക്കിലെ സൂര്യ നഗർ എസ്‌ബി‌ഐ ബ്രാഞ്ച് മാനേജറും ഉപഭോക്താവും തമ്മിലുണ്ടായ ഭാഷാ തർക്കം സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധം ഉയർത്തിയതോടെ എസ്‌ബി‌ഐ ഉടൻ നടപടിയെടുത്തു. ഹിന്ദിയിലല്ലാതെ കന്നഡയിലോ ഇംഗ്ലീഷിലോ സംസാരിക്കില്ലെന്ന് ഉപഭോക്താവിന്റെ ആവശ്യം നിരാകരിച്ച വനിതാ മാനേജറെ സ്ഥലം മാറ്റി, പിന്നീട് മാനേജർ ക്ഷമാപണവീഡിയോയും പുറത്തിറക്കി.

സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സംസ്ഥാനവ്യാപക പ്രതിഷേധമുയർന്നിരുന്നു. ഉപഭോക്താവ് ആദ്യം കന്നഡയിൽ സംസാരിക്കാൻ ആവശ്യപ്പെടുകയായിരുന്നു എന്നാൽ, മാനേജർ “ഇത് ഇന്ത്യയാണ്, ഞാൻ ഹിന്ദിയിൽ മാത്രം സംസാരിക്കും” എന്ന നിലപാടിൽ ഉറച്ച് നിന്നത് വലിയ വിമർശനങ്ങൾക്ക് ഇടയായി. ഉപഭോക്താവ് ആർ‌ബി‌ഐയുടെ പ്രാദേശിക ഭാഷാ നിയമം ചൂണ്ടിക്കാണിച്ചിട്ടും മാനേജർ “ഞാൻ ഒരിക്കലും കന്നഡ സംസാരിക്കില്ല” എന്നായിരുന്നു മറുപടി.

ഉപഭോക്താവിന്റെ “ഇത് കർണാടകയാണ്” എന്ന പ്രസ്താവനയ്ക്ക് “നിങ്ങളല്ല എനിക്ക് ജോലി നൽകിയത്” എന്നായിരുന്നു മാനേജറുടെ പ്രതികരണം. "ആദ്യം കന്നഡ മാഡം" എന്നു പറഞ്ഞപ്പോൾ പോലും മാനേജർ താൻ ഹിന്ദിയിലല്ലാതെ സംസാരിക്കില്ലെന്ന് ആവർത്തിച്ചു. ഉപഭോക്താവിന്റെ നിരാശയും പ്രതിക്ഷേധവുമാണ് പിന്നീട് പ്രചരിച്ച വീഡിയോയിൽ കാണുന്നത്.

സംഭവത്തിൽ സർക്കാർ ഇടപെട്ടു

സംഭവം വിവാദമായതോടെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. ബാങ്ക് ഉദ്യോഗസ്ഥയുടെ പെരുമാറ്റം അപലപനീയമാണെന്നും, പ്രാദേശിക ഭാഷ ഉപയോഗിക്കേണ്ടത് ഒരു ജോലി നൈതികതയാണ് എന്നും അദ്ദേഹം പറഞ്ഞു. സാധുരീതിയിലും സാംസ്കാരിക ബഹുമാനത്തിലും എല്ലാ ബാങ്ക് ജീവനക്കാരും പരിശീലനം നേടണമെന്ന് ധനകാര്യ മന്ത്രാലയത്തോടും അദ്ദേഹം ആവശ്യപ്പെട്ടു. “പ്രാദേശിക ഭാഷയെ ബഹുമാനിക്കുന്നത് ജനത്തെ ബഹുമാനിക്കുന്നതിന് തുല്യമാണ്” എന്നാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.

എസ്‌ബി‌ഐയുടെ പ്രതികരണവും നടപടിയും

പ്രതിഷേധങ്ങൾക്ക് പിന്നാലെ എസ്‌ബി‌ഐ ഇവർക്കെതിരെ വേഗത്തിൽ നടപടി എടുത്തു. ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയതിനൊപ്പം, മാനേജർ വീഡിയോ സന്ദേശത്തിലൂടെ ക്ഷമാപണം നടത്തി. സോഷ്യൽ മീഡിയയിലൂടെ പൊതു ജനങ്ങൾ കാണിച്ച നിരാശയും ക്ഷമാപണത്തിൽ രേഖപ്പെടുത്തി.

SBI branch manager in Suryanagar, Bengaluru, sparked outrage after refusing to speak in Kannada and insisting on using only Hindi with a customer. The youth reminded the manager about RBI’s local language policy. Their conversation went viral on social media, triggering widespread backlash. Karnataka CM Siddaramaiah condemned the incident, stressing the importance of respecting regional languages. SBI promptly transferred the manager, who later issued a video apology.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്തെ അഭ്യാസം വേണ്ടെന്ന് പറഞ്ഞ ട്രാഫിക് എസ്‌ഐക്ക് സ്ഥലംമാറ്റം

Kerala
  •  11 hours ago
No Image

മൂന്ന് കോടി തട്ടിയെടുത്തു; പാലക്കാട് മുതലമട സ്നേഹം ട്രസ്റ്റ് ചെയർമാൻ സുനിൽ സ്വാമി അറസ്റ്റിൽ

Kerala
  •  11 hours ago
No Image

വനിതാ പ്രവർത്തകയുടെ പരാതിയിൽ ബിജെപി എംഎല്‍എക്കെതിരെ ഗാങ്ങ്‌റേപ്പ് കേസ്; ഗുരുതര ആരോപണങ്ങളൾ

National
  •  11 hours ago
No Image

ആദ്യം ഏട്ടൻ, ഇപ്പോൾ അനിയൻ; ഐപിഎല്ലിൽ പുതിയ ചരിത്രം സൃഷ്ടിച്ച് മാർഷ് ബ്രദേഴ്‌സ്

Cricket
  •  11 hours ago
No Image

വിരമിക്കൽ ചടങ്ങിനിടെ കയ്യാങ്കളി; തിരുവനന്തപുരം മൃഗസംരക്ഷണ ഓഫീസിൽ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ച് ഒരാൾക്ക് പരിക്ക്

Kerala
  •  12 hours ago
No Image

തെരഞ്ഞെടുപ്പ് സമഗ്രവും സുഗമവുമായിരിക്കാനായി 18 പുതിയ പരിഷ്‌ക്കാരങ്ങൾ; തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പുതിയ നീക്കം

National
  •  12 hours ago
No Image

റയലിന്റെ രാജാവ് കളമൊഴിയുന്നു; ഇതിഹാസത്തിന്റെ പടിയിറക്കത്തിൽ ഞെട്ടി ഫുട്ബോൾ ലോകം

Football
  •  13 hours ago
No Image

പരപ്പനങ്ങാടി കടലിൽ ഫൈബർ വള്ളങ്ങൾ കൂട്ടിയിടിച്ച് അപകടം; ആനങ്ങാടി സ്വദേശിയായ മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം

Kerala
  •  14 hours ago
No Image

മൂന്ന് ശിശുക്കളെ ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോയി സ്വന്തം മക്കളെ പോലെ വളർത്തി, 20 വയസായപ്പോൾ ഞെട്ടിക്കുന്ന ആ സത്യം അധികൃതർ കണ്ടെത്തി; സഊദിയെ നടുക്കിയ തട്ടിക്കൊണ്ടു പോകൽ കേസിൽ സഊദി വനിതക്കും കൂട്ടാളിക്കും വധശിക്ഷ നടപ്പാക്കി

Saudi-arabia
  •  14 hours ago
No Image

ഇംഗ്ലണ്ടിനെ തകർക്കാൻ ഇന്ത്യൻ ടി-20 ലോകകപ്പ് ജേതാവിനെ കളത്തിലിറക്കാൻ ഇന്ത്യ; റിപ്പോർട്ട്

Cricket
  •  14 hours ago