HOME
DETAILS

യൂറോപ്പ് കീഴടക്കാൻ റൊണാൾഡോയും സംഘവും; ജർമനിക്കെതിരെയുള്ള സെമി ഫൈനൽ പോരിനൊരുങ്ങി പറങ്കിപ്പട

  
Web Desk
May 21 2025 | 14:05 PM

Portugal squad announced for UEFA Nations League semi-final matches

ലിസ്ബൺ: യുവേഫ നേഷൻസ് ലീഗ് സെമി ഫൈനൽ പോരാട്ടങ്ങൾക്കുള്ള പോർച്ചുഗൽ ടീമിനെ പ്രഖ്യാപിച്ചു. ജൂൺ നാലിന് ജർമനിക്കെതിരെ നടക്കുന്ന മത്സരങ്ങൾക്കുള്ള ടീമിനെയാണ് പരിശീലകൻ റോബർട്ടോ മാർട്ടിനെസ് പുറത്തുവിട്ടത്. ടീമിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇടം നേടി. നിലവിൽ ടൂർണമെന്റിൽ ആറ് ഗോളുകളാണ് റൊണാൾഡോ നേടിയിട്ടുള്ളത്. 

ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനക്കാരായാണ് പോർച്ചുഗൽ അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. ക്വാർട്ടർ ഫൈനലിൽ ഡെൻമാർക്കിനെ തകർത്താണ് റൊണാൾഡോയും സംഘവും സെമി ഫൈനലിലേക്ക് മുന്നേറിയത്. ഇരു പാദങ്ങളിലുമായി നടന്ന മത്സരത്തിൽ 5-3 എന്ന സ്കോറിനായിരുന്നു പോർച്ചുഗലിന്റെ വിജയം. 

സെമി ഫൈനലിൽ ഒറ്റ മത്സരം മാത്രമേ ഉണ്ടായിരിക്കൂ. ജൂൺ ആറിന് നടക്കുന്ന രണ്ടാം സെമി ഫൈനലിൽ ഫ്രാൻസും പോർച്ചുഗലും ആണ് ഏറ്റുമുട്ടുക. ഫൈനൽ പോരാട്ടം ജൂൺ എട്ടിനാണ് നടക്കുന്നത്. മൂന്നാം സ്ഥാനത്തിനുള്ള മത്സരവും അന്നേ ദിവസം തന്നെ നടക്കും. 

നേഷൻസ് ലീഗ് സെമി ഫൈനലിനുള്ള പോർച്ചുഗൽ സ്ക്വാഡ്

ഗോൾകീപ്പർമാർ

ഡിയോഗോ കോസ്റ്റ, റൂയി സിൽവ, ജോസ് സാ.

ഡിഫൻഡർമാർ

ഡിയോഗോ ദലോട്ട്, നെൽസൺ സെമെഡോ, റൂബൻ ഡയസ്, റെനാറ്റോ വീഗ, അൻ്റോണിയോ സിൽവ, ന്യൂനോ മെൻഡസ്, നൂനോ തവാരസ്, ഗോൺസലോ ഇനിൻസിയോ.

മിഡ്ഫീൽഡർമാർ

ജോവോ നെവ്സ്, വിറ്റിൻഹ, റൂബൻ നെവ്സ്, ബ്രൂണോ ഫെർണാണ്ടസ്, ബെർണാഡോ സിൽവ, ജോവോ പാൽഹിൻഹ, പെഡ്രോ ഗോൺസാൽവസ്.

ഫോർവേഡുകൾ

ക്രിസ്റ്റ്യാനോ റൊണാൾഡോ, റാഫേൽ ലിയോ, പെഡ്രോ നെറ്റോ, ഫ്രാൻസിസ്‌കോ ട്രിങ്‌കോ, റോഡ്രിഗോ മോറ, ഫ്രാൻസിസ്‌കോ കോൺസെയ്‌സോ, ഡിയോഗോ ജോട്ട, ഗോൺഗോൾ ജോട്ട.

Portugal squad announced for UEFA Nations League semi-final matches



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാഞ്ഞില്ല, മുണ്ടക്കൈ രേഖയിലുണ്ട്; മേപ്പാടി പഞ്ചായത്തിലെ 11ാം വാർഡ് ഇനി 'മുണ്ടക്കെെ ചുരൽമല'

Kerala
  •  43 minutes ago
No Image

പി.എം ശ്രീയിൽ കേരളത്തിന് ഒളിച്ചുകളി; തമിഴ്‌നാട് ഒറ്റയ്ക്ക് സുപ്രിംകോടതിയിൽ 

National
  •  an hour ago
No Image

വാദങ്ങളും മറുവാദങ്ങളും അവസാനിക്കാതെ വെളുത്തകടവ് മസ്ജിദ്

Kerala
  •  an hour ago
No Image

UAE Weather Updates: ഹുമിഡിറ്റി കൂടും, മൂടല്‍മഞ്ഞിനും സാധ്യത; യുഎഇയിലെ ഏറ്റവും പുതിയ കാലാവസ്ഥാ വിവരങ്ങള്‍ ഇങ്ങനെ

latest
  •  an hour ago
No Image

മൂന്നര വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന സംഭവം; കുട്ടി ശാരീരിക പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Kerala
  •  2 hours ago
No Image

ജ്യോതി മല്‍ഹോത്രയുടെ ചാറ്റുകള്‍ പുറത്ത്, ഇന്ത്യയിലെ ബ്ലാക്ക് ഔട്ടിനെ കുറിച്ചുള്ള വിവരങ്ങളും ഐഎസ്‌ഐക്ക് കൈമാറി; പാക് പൗരനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു

National
  •  2 hours ago
No Image

ബംഗ്ലാദേശികള്‍ എന്നാരോപിച്ച് ഗുജറാത്തിലെ മുസ്‌ലിം ഭൂരിപക്ഷ മേഖലയില്‍ ബുള്‍ഡോസര്‍ രാജ്; 8500 ചെറുതും വലുതുമായ വീടുകള്‍ പൊളിച്ചു

National
  •  2 hours ago
No Image

വിവിധ ജില്ലകളില്‍ മഴ 'തുടരും'; ഇന്ന് രണ്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  2 hours ago
No Image

സഹോദരിയെ ദേഹോപദ്രവം ഏൽപ്പിച്ചു; യൂട്യൂബർ രോഹിത്തിനെതിരെ പരാതി

Kerala
  •  10 hours ago
No Image

വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് മൂന്ന് കുട്ടികളെ കാണാതായി; പൊലീസ് അന്വേഷണം തുടങ്ങി

Kerala
  •  10 hours ago