HOME
DETAILS

പൊറോട്ടയും, ബീഫ് ഫ്രൈയും വാങ്ങിയാലും ഗ്രേവി സൗജന്യമല്ല, പരാതി തള്ളി ഉപഭോക്തൃ കമ്മീഷൻ

  
Web Desk
May 21 2025 | 14:05 PM

No Free Gravy with Beef Fry and Parotta Consumer Commission Dismisses Complaint

കൊച്ചി: ബീഫ് ഫ്രൈയും പൊറോട്ടയും വാങ്ങിയ ഉപഭോക്താവിന് ഹോട്ടൽ ഗ്രേവി സൗജന്യമായി നൽകാത്തതിനെ തുടർന്ന് നൽകിയ പരാതി എറണാകുളം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ തള്ളിക്കളഞ്ഞു. സേവന ന്യൂനതയല്ലെന്ന നിലപാടിലാണ് കമ്മീഷൻ ഉത്തരവിട്ടത്.

പരാതിയുടെ പൂർണ്ണ രൂപം:

2024 നവംബർ മാസത്തിൽ, എറണാകുളം സ്വദേശിയായ ഷിബു എസ്. തന്റെ സുഹൃത്തിനൊപ്പം കൊച്ചിയിലെ കോലഞ്ചേരി പത്താം മൈലിൽ സ്ഥിതിചെയ്യുന്ന 'ദി പേർഷ്യൻ ടേബിൾ' എന്ന ഹോട്ടലിൽ നിന്ന് ബീഫ് ഫ്രൈയും പൊറോട്ടയും ഓർഡർ ചെയ്തു. ഭക്ഷണം എത്തിച്ചപ്പോൾ ഗ്രേവി ആവശ്യപ്പെട്ടെങ്കിലും, ഹോട്ടലുടമ അത് നൽകാൻ തയ്യാറായില്ല.

ഇതിനെ തുടർന്ന്, കുന്നത്തുനാട് താലൂക്ക് സപ്ലൈ ഓഫീസിലും ഫുഡ് സേഫ്റ്റി ഓഫീസിലും പരാതിയുമായി ഷിബു സമീപിച്ചു. ഇരുവരുടെയും പരിശോധനയിൽ, ഗ്രേവി സൗജന്യമായി നൽകുന്നത് ഹോട്ടലിന്റെ നയത്തിൽ പെട്ടില്ലെന്ന് വ്യക്തമായി.

പരാതിക്കാരൻ പിന്നീട് ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചു. എന്നാല്‍, ഭക്ഷണത്തിന്‍റെ ഗുണമേന്മ, അളവ്, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട പരാതിയൊന്നുമില്ലെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. ഗ്രേവി സൗജന്യമായി നൽകുമെന്ന് ഹോട്ടൽ വാഗ്ദാനം നൽകിയതോ അതിനായി പണം ഈടാക്കിയതോ ഇല്ല എന്നും വ്യക്തമാക്കി.2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ സെക്ഷൻ 2(11) പ്രകാരം, സേവനത്തിലെ ന്യൂനത എന്നത് ഉപഭോക്താവിന് ഉറപ്പുനൽകിയ സേവന ഗുണമേന്മയിലോ അളവിലോ ഉണ്ടാകുന്ന കുറവാണ്. എന്നാൽ, ഈ സംഭവത്തിൽ ഹോട്ടലിന് ഗ്രേവി സൗജന്യമായി നൽകേണ്ടതായുള്ള നിയമപരമായ ബാധ്യതയോ കരാറുമില്ലെന്ന് ഡിജി ബിനു അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. വി. രാമചന്ദ്രനും ടി. എൻ. ശ്രീവിദ്യയും അംഗങ്ങളായിരുന്നു.

A consumer complaint filed in Kochi, claiming a restaurant denied free gravy with beef fry and parotta, has been rejected by the Ernakulam Consumer Disputes Redressal Commission. The commission ruled that the restaurant never promised free gravy, nor did it charge for it. As there was no deficiency in service under the Consumer Protection Act, the complaint was deemed invalid.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഖ്യകക്ഷി രാജ്യങ്ങളുടെ സമ്മര്‍ദം; മാനുഷിക സഹായവുമായെത്തിയ ട്രക്കുകള്‍ കടത്തിവിട്ട് ഇസ്‌റഈല്‍, ഗസ്സയിൽ സഹായ വിതരണം തുടങ്ങി

International
  •  4 hours ago
No Image

കേസൊതുക്കാന്‍ കൈക്കൂലി; പ്രതിയായ ഇ.ഡി അസിസ്റ്റന്റ് ഡയറക്ടര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍

Kerala
  •  4 hours ago
No Image

അറേഞ്ച്ഡ് വിവാഹം തകർന്നതിനെ തുടർന്നുണ്ടായ തർക്കത്തിൽ ബ്രോക്കറെ കുത്തിക്കൊന്നു; പ്രതി പിടിയിൽ

Kerala
  •  11 hours ago
No Image

കെപി രാഹുലിനെ റാഞ്ചി യൂറോപ്പ്യൻ വമ്പന്മാർ; ഇനി കളികൾ വേറെ ലെവൽ!

Football
  •  11 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍വച്ച് പീഡിപ്പിച്ച ബന്ധുവിന് 33 വര്‍ഷം കഠിനതടവും, മൂന്നരലക്ഷം രൂപ പിഴയും

Kerala
  •  11 hours ago
No Image

ഭീകര പ്രവർത്തനങ്ങളിലെ പാകിസ്താന്റെ പങ്ക് തുറന്നു കാട്ടി ഇന്ത്യൻ സർവ കക്ഷി സംഘത്തിന്റെ യു.എ.ഇ പര്യടനത്തിന് സമാപനം

uae
  •  12 hours ago
No Image

ഖത്തറിന്റെ ബോയിങ് 747 ഏറ്റുവാങ്ങി പെന്റഗണ്‍; ഇനി മുതല്‍ ട്രംപിന്റെ ആഡംബര കൊട്ടാരം

qatar
  •  12 hours ago
No Image

തിരുവനന്തപുരത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജില്ലയില്‍ അടുത്ത മൂന്ന് മണിക്കൂറിലേക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

Kerala
  •  12 hours ago
No Image

കൊടുങ്കാറ്റ് കൊന്നത് നൂറിലധികം തത്തകളെ; ഉത്തർപ്രദേശിലെ ഝാൻസി ഗ്രാമം ഞെട്ടലിൽ

National
  •  12 hours ago
No Image

അറബി ഭാഷാ ചരിത്ര നിഘണ്ടു നിര്‍മ്മാണം പൂര്‍ത്തിയാക്കി; ഷാര്‍ജ ഭരണാധികാരിയെ ആദരിച്ച് യുനെസ്‌കോ

uae
  •  12 hours ago