
മുകേഷ് അംബാനിയും നിതയും ടൈം മാഗസിന്റെ ടൈം 100 ഫിലാൻട്രോപ്പി ലിസ്റ്റിൽ; ജീവകാരുണ്യരംഗത്തും മുന്നിൽ

മുംബൈ: ഇന്ത്യയിലെ പ്രമുഖ വ്യവസായിയും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും ടൈം മാഗസിന്റെ ആദ്യത്തെ ‘ ടൈം 100 ഫിലാൻട്രോപ്പി ലിസ്റ്റ് 2025’-ൽ അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. സമ്പത്തിനൊപ്പം സാമൂഹിക ഉത്തരവാദിത്തത്തിലും ഇരുവരും മികച്ച പങ്കാളികളാണെന്ന് ഈ അംഗീകാരം തെളിയിക്കുന്നു.
2024-ൽ മാത്രം 407 കോടി രൂപ സാമൂഹിക മേഖലകളിലേക്കായി സംഭാവന ചെയ്ത ദമ്പതികൾ, ഇന്ത്യയിലെ മുൻനിര ഫിലാന്ത്രോപ്പിസ്റ്റുകളായാണ് പട്ടികയിൽ ഉൾപ്പെടുത്തപ്പെട്ടത്. ഈ സംഭാവനകൾ പ്രധാനമായും റിലയൻസ് ഫൗണ്ടേഷൻ മുഖേനയാണ് നടത്തുന്നത്. ആരോഗ്യപരിരക്ഷ, വിദ്യാഭ്യാസം, ഗ്രാമവികസനം, സ്ത്രീശാക്തീകരണം, കായികം എന്നിവയാണ് പ്രധാന പദ്ധതികൾ.
ടൈം മാഗസിൻ ഇത്തരത്തിലുള്ള സാമൂഹിക പ്രതിബദ്ധതകൾക്ക് പ്രാധാന്യം നൽകി കൊണ്ട് ഇക്കൊല്ലത്തെ പട്ടികയിൽ ഇടം നൽകി. കുടുംബത്തിന്റെ നേതൃത്വം കൊണ്ട് ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തിൽ മാറ്റം വന്നതായും സാമൂഹിക നന്മയ്ക്കായുള്ള അതിന്റെ വ്യാപനം റിലയൻസ് ബിസിനസ്സ് സാമ്രാജ്യത്തിന്റെ വ്യാപ്തിയെ അനുസ്മരിപ്പിക്കുന്നതായും ടൈം വിലയിരുത്തുന്നു.
നിത അംബാനി റിലയൻസ് ഫൗണ്ടേഷൻ സ്പോർട്സ് സംരംഭങ്ങൾക്കും മുംബൈ ഇന്ത്യൻസ് ഐപിഎൽ ടീമിന്റെ സഹ ഉടമയായിട്ടും കായികരംഗത്തെ വികസന പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നു. യുവതികളുടെയും ദാരിദ്ര്യരേഖയ്ക്കടിയിലുള്ളവരുടെയും ഉന്നമനമാണ് ഇവരുടെ പ്രധാന ലക്ഷ്യം.
ടൈം 100 ഫിലാൻട്രോപ്പി ലിസ്റ്റി-ൽ അസിം പ്രേംജിയെ ‘ടൈറ്റൻ’ വിഭാഗത്തിലും, സെറോദ സഹസ്ഥാപകനായ നിഖിൽ കാമത്തിനെ ‘ട്രെയിൽബ്ലേസേഴ്സ്’ വിഭാഗത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അത്ലറ്റികോ മാഡ്രിഡ് മാത്രമല്ല, ബാഴ്സയും വീണു; പിഎസ്ജിയുടെ ഗോൾ മഴയിൽ ഞെട്ടി യൂറോപ്യൻ ഫുട്ബോൾ
Football
• 7 days ago
ആണവായുധ രാജ്യങ്ങൾ ശക്തമായ ബോംബുകളും ദീർഘദൂര മിസൈലുകളും നിർമ്മിക്കുന്നതിന്റെ തിരക്കിൽ: ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്
International
• 7 days ago
ഇസ്റാഈലുമായുള്ള യുദ്ധം തുടരുന്നു; ഐക്യത്തോടെ ഒരുമിച്ച് നിൽക്കണമെന്ന് രാജ്യത്തെ ജനങ്ങളോട് ഇറാൻ പ്രസിഡൻ്റിൻ്റെ അഭ്യർത്ഥന
International
• 7 days ago
'സ്കൂൾ സമയമാറ്റം ആരെയാണ് ബാധിക്കുക?, സമയമാറ്റം മദ്രസ പഠനത്തെ മാത്രം ബാധിക്കുന്ന കാര്യമല്ല'; സത്താര്‍ പന്തല്ലൂര്‍
Kerala
• 7 days ago
ഇടുക്കി പൊന്മുടി ഡാമിന്റെ ഷട്ടര്‍ തുറന്നു
Kerala
• 7 days ago
ബുംറ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും മികച്ച ബൗളർ അവനാണ്: മുൻ ഇംഗ്ലണ്ട് താരം
Cricket
• 7 days ago
ദുബൈ മെട്രോയിലെ യാത്രകള്‍ കൂടുതല്‍ ആസ്വാദ്യകരമാക്കണോ? എങ്കില്‍ ഈ കാര്യങ്ങള്‍ ചെയ്തുനോക്കൂ
uae
• 7 days ago
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: മലപ്പുറത്തിന്റെ ഹൃദയത്തിനായുള്ള പോരിന് നാളെ കൊട്ടിക്കലാശം
Kerala
• 7 days ago
മണ്ണിടിച്ചില്‍: ചെര്‍ക്കള-ബെവിഞ്ച ഭാഗത്തുള്ള ദേശീയപാതയില്‍ ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു
Kerala
• 7 days ago
അദ്ദേഹത്തിന്റെ പ്രകടനങ്ങൾ എന്നെ അത്ഭുതപ്പെടുത്തിയിട്ടില്ല, അതിന് ഒറ്റ കാരണമേയുള്ളൂ: സുവാരസ്
Football
• 7 days ago
വീണ്ടും ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് പോരാട്ടം വരുന്നു; തീയതിയും വേദിയും പുറത്തുവിട്ടു
Cricket
• 7 days ago
ജലനിരപ്പ് ഉയരുന്നു; ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കുക
Kerala
• 7 days ago
'സഊദിയിലെ ഉറങ്ങുന്ന രാജകുമാരന് ഉണരുന്ന വീഡിയോ'; പ്രചരിക്കുന്ന വീഡിയോക്ക് പിന്നിലെ സത്യമിത്
Saudi-arabia
• 7 days ago
ചക്രവാതച്ചുഴി; അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത, സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം
Kerala
• 7 days ago
ഉത്തര്‍പ്രദേശില്‍ കനത്ത മഴ തുടരുന്നു; രണ്ട് ദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 25 പേർ
National
• 7 days ago
പറന്നുയര്‍ന്നു...താഴ്ചയിലേക്ക്..അടുത്ത നിമിഷം തീഗോളം; ലോകത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന്റെ ദൃശ്യം പകര്‍ത്തിയത് ഈ 17കാരനാണ്
National
• 7 days ago
കാസര്‍കോട് ദേശീയപാതയില്‍ മണ്ണിടിഞ്ഞു; ഗതാഗത തടസം
Kerala
• 7 days ago
യുഎഇയിലെ രണ്ട് എമിറേറ്റുകളിൽ സംസം വെള്ളം വിൽക്കുന്ന കടകൾക്ക് വിലക്ക്
uae
• 7 days ago
സിനിമാ സ്റ്റൈലിൽ കെഎസ്ആർടിസിയുടെ ചില്ല് തകർത്ത് പുറത്തേക്ക് ചാടി യുവാവ്; സംഭവം മാനന്തവാടി ദ്വാരകയിൽ
Kerala
• 7 days ago
ഹിജ്റ വര്‍ഷാരംഭം: ജൂണ്‍ 27ന് യുഎഇയില്‍ പൊതു അവധി
uae
• 7 days ago
ക്ഷേമപെന്ഷന് വിതരണം ജൂണ്‍ 20 മുതല്‍
Kerala
• 7 days ago