HOME
DETAILS

കോവിഡ്-19 കേസുകൾ സംസ്ഥാനത്ത് വർദ്ധിക്കാൻ സാധ്യത; പുതിയ വകഭേദങ്ങൾക്ക് വ്യാപന ശേഷി കൂടുതൽ; മന്ത്രി വീണാ ജോര്‍ജ്

  
Web Desk
May 21 2025 | 15:05 PM

Covid-19 Cases May Rise in Kerala as New Variants Spread Faster Minister Veena George

തിരുവനന്തപുരം: ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ കേരളത്തിലും രോഗവ്യാപനം വർദ്ധിക്കാനിടയുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പുതിയ ഒമിക്രോണ്‍ വകഭേദങ്ങൾ, പ്രത്യേകിച്ച് ജെഎന്‍ 1-ന്‍റെ ഉപവരഗ്ഗങ്ങളായ എല്‍എഫ് 7, എന്‍ബി 1.8 എന്നിവയ്ക്ക് വ്യാപന ശേഷി കൂടുതലാണെങ്കിലുംഎന്നാല്‍ തീവ്രത കൂടുതലല്ലെന്നും മന്ത്രി വ്യക്തമാക്കി.

ജാഗ്രത നിർദ്ദേശങ്ങൾ:

ശ്വാസകോശം സംബന്ധമായ ലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും മാസ്‌ക് ധരിക്കണം.

പ്രായമായവരും, ഗര്‍ഭിണികളും, മറ്റു അസുഖമുള്ളവരും പൊതുസ്ഥലങ്ങളിലും യാത്രകളിലും മാസ്‌ക് ഉപയോഗിക്കണം.

ആശുപത്രികളിൽ മാസ്‌ക് നിർബന്ധമാണ്; ആരോഗ്യപ്രവർത്തകർ നിർബന്ധമായി ധരിക്കണം.

ഹാനികരമായ രോഗലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻ പരിശോധനയ്ക്ക് മുന്നിൽ പോകണം.

സ്വകാര്യ ആശുപത്രികൾ രോഗികളെ ചികിത്സിക്കാതെ നേരിട്ട് റഫർ ചെയ്യുന്നത് തെറ്റായ പ്രവണതയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

182 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു:

2024 മെയ് മാസത്തിൽ കേരളത്തിൽ 182 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

കോട്ടയം – 57

എറണാകുളം – 34

തിരുവനന്തപുരം – 30

പ്രതിരോധ നടപടികൾ ശക്തമാക്കും:

സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്പോൺസ് ടീം (RRT) യോഗം ചേർന്ന് പ്രതിരോധ നടപടികൾ വിലയിരുത്തി.

എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ നിർദ്ദേശം.

ആർടിപിസിആർ കിറ്റുകൾ, സുരക്ഷാ ഉപകരണങ്ങൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കും.

ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങൾ തടയാൻ മുന്നൊരുക്കങ്ങൾ ശക്തമാക്കും.

മലിനജലത്തിലൂടെ പടരുന്ന കോളറ, മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങൾക്കെതിരെയും ജാഗ്രത ആവശ്യമാണ്.

നിപ പ്രതിരോധത്തിൽ മുന്നേറ്റം:

നിപ പ്രതിരോധ പ്രവർത്തനങ്ങൾ തുടർന്നും പ്രോട്ടോക്കോൾ പ്രകാരം നടക്കും. നിലവിൽ രോഗവ്യാപനം ഇല്ലാത്തതിനാൽ കണ്ടൈൻമെന്റ് സോണുകൾ പിൻവലിക്കാമെന്നും യോഗത്തിൽ വിലയിരുത്തി.

യോഗത്തിൽ പങ്കെടുത്തവർ:

ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ.

Kerala Health Minister Veena George has warned that COVID-19 cases may increase in the state due to the rising cases in Southeast Asian countries and the presence of new Omicron sub-variants like JN.1’s LF.7 and NB.1.8. Though the variants have higher transmissibility, they are not causing severe symptoms. The public is advised to wear masks, especially vulnerable groups. The state has reported 182 cases in May, with Kottayam (57), Ernakulam (34), and Thiruvananthapuram (30) recording the highest numbers. Action plans are being prepared to strengthen COVID and other disease prevention measures.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ഇന്ന് മുതൽ കനത്ത മഴ; 12 ജില്ലകളിൽ യെല്ലോ അലർട്

Kerala
  •  4 hours ago
No Image

Israel War on Gaza: കര- വ്യോമ ആക്രമണം; ഒപ്പം പട്ടിണിയും ആയുധം; ഗസ്സക്കാര്‍ പറയുന്നു 'ഞങ്ങള്‍ക്ക് നാളെ ഇല്ല' 

International
  •  4 hours ago
No Image

പണം കൊടുത്ത് പണം വാങ്ങുന്ന ഒരു മാർക്കറ്റ്; സൊമാലിലാൻഡിലെ പണ മാർക്കറ്റ്

International
  •  11 hours ago
No Image

കറന്റ് അഫയേഴ്സ്-22-05-2025

PSC/UPSC
  •  12 hours ago
No Image

സെഞ്ച്വറി! തകർത്തടിച്ച് കരീബിയൻ കൊടുങ്കാറ്റ് കയറിയത് ലഖ്‌നൗവിന്റെ ചരിത്രത്തിലേക്ക്

Cricket
  •  12 hours ago
No Image

മലപ്പുറത്തെ അഭ്യാസം ഇവിടെ വേണ്ടെന്ന് പറഞ്ഞ ട്രാഫിക് എസ്‌ഐക്ക് സ്ഥലംമാറ്റം

Kerala
  •  13 hours ago
No Image

മൂന്ന് കോടി തട്ടിയെടുത്തു; പാലക്കാട് മുതലമട സ്നേഹം ട്രസ്റ്റ് ചെയർമാൻ സുനിൽ സ്വാമി അറസ്റ്റിൽ

Kerala
  •  13 hours ago
No Image

വനിതാ പ്രവർത്തകയുടെ പരാതിയിൽ ബിജെപി എംഎല്‍എക്കെതിരെ ഗാങ്ങ്‌റേപ്പ് കേസ്; ഗുരുതര ആരോപണങ്ങളൾ

National
  •  13 hours ago
No Image

ആദ്യം ഏട്ടൻ, ഇപ്പോൾ അനിയൻ; ഐപിഎല്ലിൽ പുതിയ ചരിത്രം സൃഷ്ടിച്ച് മാർഷ് ബ്രദേഴ്‌സ്

Cricket
  •  13 hours ago
No Image

വിരമിക്കൽ ചടങ്ങിനിടെ കയ്യാങ്കളി; തിരുവനന്തപുരം മൃഗസംരക്ഷണ ഓഫീസിൽ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ച് ഒരാൾക്ക് പരിക്ക്

Kerala
  •  14 hours ago